Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഒമാനിൽ പ്രവാസി മലയാളി മരിച്ചു

തൃശൂർ : ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒമാനിൽ പ്രവാസി മലയാളി മരിച്ചു. പാവറട്ടി വെങ്കിടങ്ങ് സ്വദേശി കാഷിഫ് ആണ് മരിച്ചത്. മസ്കറ്റിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. റൂവിയിലുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു കാഷിഫ്. ഇന്നല്ലെ വൈകുന്നേരത്തോടെയാണ് മരണം സംഭവിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ സ്വീകരിച്ചു വരുന്നു.
Read more

തൃശൂർ ജില്ലയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി

തൃശ്ശൂർ : തൃശൂർ ജില്ലയിലെ 2025 ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ജില്ലയിലാകെ 111 സ്ഥാപനങ്ങളിലായി 2204 വാർഡുകളിൽ 7208 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. ഇവരിൽ 3395 പേർ പുരുഷന്മാരും 3813 പേർ വനിതകളുമാണ്.അന്തിമ വോട്ടർ പട്ടിക പ്രകാരം ജില്ലയിൽ 27,36,817 വോട്ടർമാരുണ്ട്. 14,59,670 സ്ത്രീകളും 12,77,120 പുരുഷന്മാരും ഉൾപ്പെടുന്ന ഇവരിൽ 54,204 പേർ കന്നി വോട്ടർമാരാണ്. 27 പേർ ഭിന്നലിംഗക്കാരും 280 പേർ പ്രവാസി വോട്ടർമാരുമാണ്. ജില്ലയിൽ 3282 പോളിംഗ് സ്റ്റേഷനുകൾ സജ്ജീകരിച്ചിട്ടുണ്ട്. […]
Read more

ചാവക്കാട് മുസ്ലിം ലീഗ് നേതാവ് ഷാഹു നിര്യാതനായി

തൃശൂർ: ചാവക്കാട് മുസ്ലിം ലീഗ് നേതാവും കടപ്പുറം മുനക്കകടവിന് തെക്ക് പുതിയവീട്ടിൽ സ്വദേശിയുമായ ഷാഹു (65) നിര്യാതനായി. മൃതദേഹം ഖബറടക്കം രാവിലെ മുനക്കകടവ് റഹ്മാനിയ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു. ഭാര്യമാർ: സുബൈദ, പരേതയായ സുഹറ.മക്കൾ: ഷുഹൈബ്, ഷർഹാന, ഷെഹീം.മരുമക്കൾ: ഹാജറ, അസ്മ, ജാഫർ.
Read more

എൽഡിഎഫും യുഡിഎഫും ചേർന്ന ‘ഇണ്ടി മോഡൽ’ സഖ്യത്തെ ഗുരുവായൂർ ജനത പരാജയപ്പെടുത്തുമെന്ന് ബിജെപി

തൃശൂർ: ലൈംഗിക അതിക്രമ കേസിൽ പ്രതിയായ സിപിഎം നേതാവും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ പി.ഡി. കുഞ്ഞുമുഹമ്മദ് നേതൃത്വം നൽകുന്ന എൽഡിഎഫ് മുന്നണിയെയും, അവരോടൊപ്പം നിന്ന് ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയ യുഡിഎഫിനെയും ഗുരുവായൂർ ജനത പരാജയപ്പെടുത്തുമെന്നും ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആരോപിച്ചു. ഗുരുവായൂർ നഗരസഭയിൽ എൽഡിഎഫും യുഡിഎഫും ചേർന്ന് നടത്തുന്ന ഒത്തുതീർപ്പ് രാഷ്ട്രീയത്തിന് അവസാനചെപ്പ് കുറിക്കുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിക്ക് വിജയസാധ്യതയുള്ള വാർഡുകളിൽ സ്വതന്ത്രരായോ അല്ലാതെയോ ദുർബല സ്ഥാനാർത്ഥികളെ നിർത്തി പരസ്പരം […]
Read more

അഴിമതി ഭരണത്തെ തൂത്തെറിയാന്‍ ചാലക്കുടിയിൽ എല്‍ഡിഎഫ് റാലി

തൃശ്ശൂർ: കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ വികസന വിരുദ്ധ അഴിമതി ഭരണത്തെ ചാലക്കുടിയുടെ മണ്ണില്‍ വേണ്ട എന്നുറപ്പിച്ച് ചാലക്കുടിയെ ചുവപ്പണിയിച്ച് ചാലക്കുടി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് റാലി. ആനമല ജംഗ്ഷനില്‍  നോര്‍ത്ത് ബസ്റ്റാന്‍റ് പരിസരത്ത് നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ സമാപിച്ച റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ.പി കെ ബിജു ഉദ്ഘാടനം ചെയ്തു.മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അനില്‍ കദളിക്കാടന്‍ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കൗണ്‍സിലംഗം […]
Read more

ഗുരുവായൂരിലെ കൊട്ടിക്കലാശം സമാപിച്ചു

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രണ്ടാം ഘട്ട പോളിംഗിന് മുമ്പായി ഗുരുവായൂർ നഗരത്തിലെ കൊട്ടിക്കലാശ പരിപാടികൾ സമാധാനപരമായും ആഘോഷഭരിതമായും സമാപിച്ചു. ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ മൂന്ന് മുന്നണികളും വ്യത്യസ്ത കേന്ദ്രങ്ങളിൽ കലാശക്കൊട്ട് പരിപാടികൾ സംഘടിപ്പിച്ചു. മമ്മിയൂർ കൈരളി ജംഗ്ഷനിൽ യു.ഡി.എഫ്, മഞ്ജുളാൽ പരിസരത്ത് എൽ.ഡി.എഫ്, പടിഞ്ഞാറേ നടയിൽ എൻ.ഡി.എ എന്നിവരാണ് ജനനിബിടമായി പരിപാടികൾ നടത്തിയത്. എല്ലാ മുന്നണികളും പോലീസ് നൽകി നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ഭംഗിയോടെ കലാശപരിപാടികൾ പൂർത്തിയാക്കി. ഓരോ കേന്ദ്രങ്ങളിലും പോലീസ് കടുത്ത നിരീക്ഷണം […]
Read more

ചാലക്കുടിയില്‍ ഭരണ തുടര്‍ച്ചക്കായി യുഡിഎഫും; ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും

തൃശ്ശൂർ: തെരഞ്ഞെടുപ്പിന്  മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചാലക്കുടി നഗരസഭയിലെ തുടര്‍ ഭരണത്തിനായി യുഡിഎഫും ഭരണം തിരിച്ച് പിടിക്കാന്‍ എല്‍ഡിഎഫും ശക്തമായ പോരാട്ടത്തിലാണ്. നിലവില്‍ 37 വാര്‍ഡുകളാണുള്ളത്. യുഡിഎഫിലെ നിലവിലുണ്ടായിരുന്ന നിരവധി കൗണ്‍സിലര്‍മാരും സീനിയര്‍ നേതാക്കളും മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് കൂടുതല്‍ പുതുമഖങ്ങളാണ് രംഗത്തുള്ളത്. യുഡിഎഫിന് നാലിടത്ത് ശക്തമായ റിബ്ബല്‍ ശല്യമുണ്ടെങ്കിലും തുടര്‍ ഭരണം സാധ്യമാക്കുമെന്ന ശുഭ പ്രതീക്ഷയിലാണ്. കഴിഞ്ഞ 27 സീറ്റ് നേടിയാണ് യുഡിഎഫ് അധികാരത്തിലേറിയത്. പിന്നീട് ബിജെപിയംഗവും ഒരു സ്വതന്ത്രനും യുഡിഎഫിലെത്തിയത്തോടെ 29 പേരായിരുന്നു ഭരണപക്ഷത്ത്. […]
Read more

രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോടിയായി ഗുരുവായൂരിൽ കൊട്ടിക്കലാശത്തിന് ഫലപ്രദമായ പോലീസ് വിന്യാസം

തൃശ്ശൂർ : ഗുരുവായൂർ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലെ കൊട്ടിക്കലാശത്തിന് മുന്നോടിയായി നഗരത്തിൽ വ്യാപകമായ പോലീസ് വിന്യാസം നടത്തി സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായി ഗുരുവായൂർ ടെമ്പിൾ പൊലീസ് അറിയിച്ചു. പ്രകടനങ്ങൾ നടക്കുന്ന നേരം തർക്കങ്ങളോ അക്രമ സംഭവങ്ങളോ ഉണ്ടാകാതിരിക്കാൻ വിവിധ പ്രധാന പ്രദേശങ്ങളിലും ജാഗ്രതാ പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരം അഞ്ചു മണി മുതൽ ആറുമണി വരെയാണ് കൊട്ടികലാശം. ക്രമ സമാധാന നില ഉറപ്പാക്കുന്നതിനായി വിവിധ രാഷ്ട്രീയ സംഘടനകൾക്ക് ആവശ്യമായ നിർദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്നും അവ പാലിക്കുന്നതിൽ […]
Read more

നാഷണൽ ഹൈവേയ്ക്ക് സമീപമുള്ള ആളില്ലാത്ത വീടുകളിൽ മോഷണം; രണ്ടംഗ സംഘം പിടിയിൽ

തൃശ്ശൂർ : നാഷണൽ ഹൈവേയെ കേന്ദ്രീകരിച്ച് ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് സ്ഥിരമായി മോഷണം നടത്തുന്ന രണ്ടംഗ സംഘത്തെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. രാത്രി സമയങ്ങളിൽ വീടുകൾ നിരീക്ഷിച്ച് കുത്തിപ്പൊളിച്ച് അകത്ത് കയറുകയും ബാത്ത്‌റൂം ഫിറ്റിംഗ്സ്, ഗ്യാസ് സിലിണ്ടർ, ബാറ്ററി തുടങ്ങിയവ മോഷ്ടിച്ചശേഷം ചേറ്റുവയിലുള്ള ആക്രി കച്ചവടത്തിന്റെ മറവിൽ വിൽപ്പന നടത്തുകയായിരുന്നു ഇവർ.ഡാലിഗവോൺ പി.ടി., ചിരാങ്ക്, അസ്സാം സ്വദേശി ഹബിസുൽ റഹ്‍മാൻ (30), ന്യൂ പ്രിൻസ് കോളനി, തിലക് മാർഗ്, ഡെൽഹി സ്വദേശി യൂനസ് (24) എന്നിവരാണ് […]
Read more

ഗുരുവായൂരിൽ എൻഡിഎ ശക്തമായ അവസാനഘട്ട പ്രചാരണത്തിൽ

തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണത്തിന്റെ അവസാന രണ്ടുദിവസങ്ങൾ ശക്തമാക്കുകയാണ്. ഗുരുവായൂർ നഗരസഭയിൽ എൻഡിഎ സഖ്യം. ഗുരുവായൂരിൽ കേന്ദ്ര സഹായത്തോടെയുള്ള വികസനങ്ങളെ പറ്റി ജനങ്ങളെ ബോധവൽക്കരിക്കലും, കേന്ദ്ര സാഹയത്താൽ തന്നെ ഭാവിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തലും നിലവിലെ ഭരണത്തിന്റെ പോരായ്മകളെ ചൂണ്ടി കാണിക്കലുമാണ് പ്രചാരണത്തിന്റെ പ്രധാന വിഷയങ്ങൾ. ഗുരുവായൂർ നഗരസഭ രൂപപ്പെട്ട് കഴിഞ്ഞ 30 വർഷത്തെ ഇടതു വലതു മുന്നണിയുടെ ദുർഭരണം നിമിത്തം ജനങ്ങൾ വലയുകയാണെന്നും അതിനൊരു അറുതി വരുത്തുന്നതിനായി കുറിക്കുന്നതിനായി ഗുരുവായൂരിൽ ഭരണമില്ലാതിരുന്നിട്ട് കൂടി നഗരത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer