Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

തൃശ്ശൂർ ജില്ല കളക്ടറുടെ ഓഫീസിൽ   കുത്തിയിരിപ്പ് സമരം നടത്തുമെന്ന് കർഷകൻ  വാഴപ്പിള്ളി ജോസ്

തൃശ്ശൂർ: ജില്ല കളക്ടറുടെ ഓഫീസിന് മുന്‍പില്‍ നഷ്ടപരിഹാരത്തിനായി കു്ത്തിയിരിപ്പ് സമരം നടത്തുമെന്ന് കൃഷിക്കാരന്‍ വാഴപ്പിള്ളി ജോസ് പറഞ്ഞു. ചായ്യ്പ്പന്‍ കുഴി മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കൃഷി ചെയ്യുന്ന വാഴപ്പിള്ളി ജോസിന് കാട്ടാനകളുടെ ആക്രമണത്തില്‍ ന്ഷ്ടമായത് പത്ത് ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാട്ടനകളുടെ ആക്രമണത്തില്‍ ഏകദേശം മുന്നുറോളം ഏത്തവാഴകളും, ചേമ്പ്, പാവല്‍ തുടങ്ങിയ കൃഷികളും കാട്ടാന കൂട്ടം തകര്‍ത്തും, കൃഷിയാവശ്യത്തിനായി വെള്ളം കൊണ്ടു വരുന്ന പൈപ്പുകളും മറ്റും തകര്‍ക്കുകയും ഫെന്‍സിംങ്ങും മറ്റും നശിപ്പിച്ചതായി […]
Read more

ചായ്പ്പൻകുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ നാട്ടുകാർ അടിച്ചു തകര്‍ത്തു

തൃശ്ശൂർ: ചാലക്കുടി: ചായ്പ്പന്‍ കുഴി മാതൃക ഫോറസ്റ്റ് നാട്ടുകാര്‍ അടിച്ചു തകർത്തു. സ്‌റ്റേഷനില്‍ കിടന്ന ജീപ്പിന്റെ ചില്ല് തകര്‍ക്കുകയും,സ്റ്റേഷന്റെ ഏകദേശം അഞ്ചോളം ജനലുകളുടെ ചില്ലുകള്‍ പൂര്‍ണ്ണമായും അടി്ച്ചു തകര്‍ക്കുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തു.കാട്ടാനകളുടെ ആക്രമണത്തില്‍ സുബ്രന്റെ മരണത്തെ തുടര്‍ന്നാണ് സംഭവം നടന്നത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ഓടി രക്ഷപ്പെട്ടതായി പറയന്നു. തടിച്ചു കൂടിയ നൂറുകണക്കിന് നാട്ടുകാര്‍ പ്രകോപനപരമായ മുദ്രവാക്യം വിളിക്കുകയും ചയ്തു. ജില്ല കളക്ടര്‍ സ്ഥലത്തെത്താതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍. കോടശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ജെയിംസിന്റെ […]
Read more

മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം

തൃശ്ശൂർ: ചാലക്കുടിയിൽ മോട്ടോര്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യൂവാവിന് ദാരുണാന്ത്യം. തുരുത്തിപറമ്പ് കൊല്ലം സ്വദേശി രതീഷ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ പുത്തന്‍ച്ചിറ സ്വദേശി ജെബിന്‍ ഷാജു ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചാലക്കുടി റെയില്‍വെ ഓവര്‍ ബ്രിഡ്ജ് ഇറങ്ങി വരുന്നിടത്താണ് അപകടം നടന്നത്.രാത്രിയായതിനാല്‍ അപകടം അറിയുവാന്‍ വൈകിയതായും പറയുന്നു.കുറെ നേരം റോഡില്‍ കിടന്ന ശേഷമാണ പരിക്കേറ്റവരെ ചാലക്കുടി സെന്റ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴേക്കും രതീഷ് മരിച്ചു.
Read more

കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടും കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് പിടിക്കുന്നതായി പരാതി

തൃശ്ശൂർ: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടും കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് പിടിക്കുന്നതായി പരാതി. നഗരസഭയുടെ ആര്യങ്കാല പത്താം വാര്‍ഡില്‍ മത്സരിക്കുന്ന മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെയാണ് പരാതി. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ ലിബി ഷാജിയാണ് താനാണ് യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞ് വോട്ട് പിടിക്കുന്നത്. കോണ്‍ഗ്രിസില്‍ നിന്ന് പുറത്താക്കിയ ഇപ്പോഴത്തെ കൗണ്‍സിലര്‍ കൂടിയായ ലിബി ഷാജിക്ക് കോണ്‍ഗ്രസിലെ തന്നെ പ്രുമഖ നേതാക്കളുടെ പിന്തുണയുളളതായും ലീഗ് നേതാക്കള്‍ ആരോപിച്ചു ചാലക്കുടിയിലെ ചില കോണ്‍ഗ്രസ ്‌നേതാക്കളുടെ സമ്മതത്തോടെയാണ് ലീഗിന് തന്ന സീറ്റില്‍ കോണ്‍ഗ്രിസില്‍ നിന്ന് ആറ് […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നോടിയായി ഗുരുവായൂർ; ടെമ്പിൾ പോലീസ് റൂട്ട് മാർച്ച് നടത്തി

തൃശ്ശൂർ : തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഗുരുവായൂരിൽ ടെമ്പിൾ പോലീസ് റൂട്ട് മാർച്ച് നടത്തി. ഇന്ന് വൈകുന്നേരം ടെമ്പിൾ പോലീസ് ഇൻസ്‌പെക്ടർ ജി. അജയ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്. മഞ്ജുളാൽ പരിസരത്ത് നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പടിഞ്ഞാറേ നടവരെ നീണ്ടുനിന്ന് വീണ്ടും മഞ്ജുളാൽ പ്രദേശത്ത് എത്തി സമാപിച്ചു. എസ്ഐമാരായ പി.ജി. സദാശിവൻ, സുനിൽ കുമാർ, എഎസ്ഐമാരായ കെ. സാജൻ, വിനയൻ, ജയചന്ദ്രൻ തുടങ്ങിയവർ റൂട്ട് മാർച്ചിൽ പങ്കെടുത്തു.
Read more

യുഡിഎഫിന്റെ അവിശുദ്ധ കൂട്ടുകെട്ട് ഗുരുവായൂരിന്റെ മതേതര പാരമ്പര്യത്തിന് ഭീഷണി: എൽഡിഎഫ്

തൃശ്ശൂർ : തീർത്ഥാടന നഗരിയായ ഗുരുവായൂരിന്റെ മതേതര പാരമ്പര്യത്തെ തകർക്കുന്ന തരത്തിലാണ് യുഡിഎഫിന്റെ വർഗീയ കക്ഷികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് എന്നാണ് എൽഡിഎഫ് വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയത്. ജമാഅത്ത് ഇസ്ലാമിനെയും ഉൾപ്പെടുത്തി “കൊലമ്പിജെ” സഖ്യമൊരുക്കിയിരിക്കുകയാണെന്നും എൽഡിഎഫ് ആരോപിച്ചു. വർഗീയ ശക്തികളുടെ പിന്തുണയില്ലാത്തതിനാണ് യുഡിഎഫിന് ഭരണം നഷ്ടമായതെന്ന് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ വി.എം. സുധീരൻ പറഞ്ഞത്. കോൺഗ്രസിന്റെ അവിശുദ്ധ ബന്ധത്തിന്റെ തുറന്ന സമ്മതമായാണ് എൽഡിഎഫ് വിലയിരുത്തിയത്. കേരളത്തിന്റെ മതേതര മുഖം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഉണ്ടെന്ന് നേതാക്കൾ […]
Read more

ദേവസ്വം ചെയർമാന്റെ പ്രചാരണം സത്യപ്രതിജ്ഞ ലംഘനം; രാജിവെക്കണമെന്ന് യുഡിഎഫ്

തൃശ്ശൂർ : ഗുരുവായൂർ ദേവസ്വം ചെയർമാനും ഭരണസമിതി അംഗവുമായ പ്രൊ: ഡോ വി.വിജയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നത് തെളിവായ സത്യപ്രതിജ്ഞ ലംഘനമാണെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി. ഉദയൻ ആരോപിച്ചു. ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ദേവസ്വം ഭരണത്തിന്റെ നിഷ്പക്ഷതയെ തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം പദവിയുടെ പ്രാധാന്യവും അതിന്റെ ഉത്തരവാദിത്വങ്ങളും അവഗണിച്ചാണ് ചെയർമാൻ നേരിട്ട് രാഷ്ട്രീയ പ്രചാരണ വേദികളിൽ പങ്കെടുക്കുന്നതെന്നും ഉദയൻ ആരോപിച്ചു. സംഭവത്തെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഉടൻ പരാതി നൽകുമെന്നും, ആവശ്യമായാൽ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം […]
Read more

സിപിഎം പ്രചാരണത്തിന് ഇറങ്ങുന്ന ദേവസ്വം ചെയർമാൻ രാജിവെക്കണമെന്ന് ബിജെപി

തൃശൂർ: ഗുരുവായൂരിൽ സിപിഎംന് വേണ്ടി വോട്ട് പിടിക്കാൻ ഇറങ്ങുന്ന ദേവസ്വം ചെയർമാൻ പ്രൊ: ഡോ വി.വിജയൻ രാജിവെക്കേണ്ടതാണെന്ന് ബി.ജെ.പി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു. ദേവസ്വം ചെയർമാൻ രാഷ്ട്രീയ പ്രചാരണത്തിൽ പങ്കെടുക്കുന്നത് പദവിയുടെ നിജസ്വഭാവത്തോട് പൊരുത്തപ്പെടുന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു. ജനവിധി ബി.ജെ.പി ക്ക് അനുകൂലമാകുമെന്ന ഭയത്തിൽ സിപിഎം ദേവസ്വം ബോർഡിനെ ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുകയാണെന്നും അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ഗുരുവായൂരിന്റെ ചരിത്രത്തിൽ കേട്ടുകേൾവി ഇല്ലാത്ത രീതിയിൽ അധികാരത്തിൽ തുടരാനായി സിപിഎം കുറുക്കുവഴികൾ ഉപയോഗിക്കുന്നുവെന്നും […]
Read more

കുന്നംകുളം നഗരസഭാ ഇജെഎം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു

തൃശ്ശൂർ: കുന്നംകുളത്തിന്റെ സാംസ്കാരിക അഭിമാനമായ വി. കെ. ശ്രീരാമൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നഗരസഭാ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തു. നഗരത്തിലെ സമഗ്ര വികസന ദിശാബോധം അവതരിപ്പിക്കുന്നതോടൊപ്പം, വിദ്യാഭ്യാസം, ആരോഗ്യരംഗം, അടിസ്ഥാനസൗകര്യ വികസനം, സ്ത്രീ–ശിശുക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലെ പുതുപദ്ധതികളാണ് മാനിഫെസ്റ്റോയിൽ പ്രധാനമായി അടങ്ങിയിരിക്കുന്നത്. പ്രകാശനച്ചടങ്ങിൽ നഗരസഭ ചെയർമാൻ സീത രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നംകുളം നഗരത്തിന്റെ പുരോഗതിക്കായി ഇജെഎം മുന്നോട്ട് വെക്കുന്ന പദ്ധതികൾ അടുത്ത വർഷങ്ങളിൽ നഗരത്തിന്റെ മുഖച്ഛായ മാറിക്കൊടുക്കുമെന്നു അവർ പ്രസംഗത്തിൽ വ്യക്തമാക്കി.ചടങ്ങിൽ […]
Read more

മണലൂറിൽ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: അന്തിക്കാട് മണലൂർ ഐടി ഐ റോഡിന് സമീപം യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മണലൂർ സ്വദേശി നിഷമോൾ ആണ് മരിച്ചത്.. ഇന്നലെ രാവിലെ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നര വർഷമായി ഐടിഎ റോഡിലെ വാടക വീട്ടിലാണ് താമസം. കാഞ്ഞാണിയിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ് ഗേളാണ് നിഷ. കുട്ടികൾ അടുത്തവീട്ടിൽ ചെന്ന് അമ്മ ഉണരുന്നില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് അയൽക്കാരെത്തി നോക്കിയപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിച്ചു. സംഭവത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer