തൃശ്ശൂർ: ജില്ല കളക്ടറുടെ ഓഫീസിന് മുന്‍പില്‍ നഷ്ടപരിഹാരത്തിനായി കു്ത്തിയിരിപ്പ് സമരം നടത്തുമെന്ന് കൃഷിക്കാരന്‍ വാഴപ്പിള്ളി ജോസ് പറഞ്ഞു. ചായ്യ്പ്പന്‍ കുഴി മേഖലയില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടായി കൃഷി ചെയ്യുന്ന വാഴപ്പിള്ളി ജോസിന് കാട്ടാനകളുടെ ആക്രമണത്തില്‍ ന്ഷ്ടമായത് പത്ത് ലക്ഷത്തോളം രൂപയാണ്. കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ കാട്ടനകളുടെ ആക്രമണത്തില്‍ ഏകദേശം മുന്നുറോളം ഏത്തവാഴകളും, ചേമ്പ്, പാവല്‍ തുടങ്ങിയ കൃഷികളും കാട്ടാന കൂട്ടം തകര്‍ത്തും,
കൃഷിയാവശ്യത്തിനായി വെള്ളം കൊണ്ടു വരുന്ന പൈപ്പുകളും മറ്റും തകര്‍ക്കുകയും ഫെന്‍സിംങ്ങും മറ്റും നശിപ്പിച്ചതായി വാഴപ്പിള്ളി ജോസ് പറഞ്ഞു. ജില്ല കളക്ടറെ കാണുവാന്‍ തിങ്കളാഴ്ച രാവിലെ പോകുവാന്‍ നിശ്ചയിച്ചിരിക്കുമ്പോഴാണ് സുബ്രന്റെ മരണവും മറ്റും ഉണ്ടാവുന്നത്. അതു കൊണ്ട് ചൊവ്വാഴ്ച (ഇന്ന്) ജില്ല കളക്ടറെ കണ്ട് പ്രതിക്ഷേധം അറിയിക്കുകയും തീരുമാനം ആയില്ലെങ്കില്‍ കുത്തിയിരിപ്പ് സമരം നടത്തുമെന്നും ജോസ് പറഞ്ഞു. 700 ഓളം വാഴകള്‍ ആനകള്‍ നശിപ്പിച്ചിട്ട് സര്‍ക്കാരില്‍ നിന്ന് ലഭിച്ച നഷ്ട പരിഹാരം വെറും 5100 രൂപ മാത്രാമണന്നും ആ തുക താന്‍ വാങ്ങിയില്ലെന്നും ജോസ് പറഞ്ഞു.
സ്റ്റേറ്റ് ബാങ്കില്‍ നിന്നും സര്‍വ്വീസ് സഹകരണ ബാങ്കില്‍ നിന്നും എല്ലാം ലോണെടുത്താണ് പാട്ടത്തിനെടു്ത്ത ഒന്നരയേക്കര്‍ ഭൂമിയില്‍ കൃഷി ചെയ്തു വരുന്നത്.ഫോറസറ്റ് സ്‌റ്റേഷനോട് ചേര്‍ന്ന് കിടക്കുന്ന് സ്ഥലമായിട്ടും കാട്ടാനയുടെ ആക്രമണത്തിന് ഒരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ലെന്നും എല്ലാവര്‍ഷം കാട്ടാനകളുടെ ആക്രമണത്തില്‍ വലിയ നഷ്ടമാണ് ഉണായി കൊണ്ടിരിക്കുന്നത്.മതിയായ നഷ്ടപരിഹാരം വരെ നല്‍കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാതെ കര്‍ഷകരെ കളിയാക്കുന്ന സമീപനമാണ് വനം വകുപ്പു സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്നും ജോസ് പരാതിപ്പെട്ടു.




