Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

യോഗക്ഷേമം ജില്ല കലാ സാഹിത്യ മേള ആരംഭിച്ചു

തൃശ്ശൂർ: യോഗക്ഷേമം ജില്ലാ കലാ സാഹിത്യ മേള -തൗര്യത്രികം- സ്റ്റേജിതര മത്സരങ്ങൾ ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ്‌ ശ്രീകുമാർ മേലേടം അദ്ധ്യക്ഷത വഹിച്ചു. മദ്ധ്യ മേഖല സെക്രട്ടറി ഹരി പഴങ്ങാപ്പറമ്പ്, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ അജയ് ശർമ്മ മൂഞ്ഞുർളി, വനിതാ വിഭാഗം സംസ്ഥാന ട്രഷറർ അഞ്ജലി വേണാട്, ജില്ല വനിത വിഭാഗം ട്രഷറർ കെ എൻ ലത, ദീപു എൻ മംഗലം, കരുവാട് നാരായണൻ, ഉപസഭ […]
Read more

തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു

തൃശ്ശൂർ: തിരഞ്ഞെടുപ്പ് പ്രചരണത്തിനു മലക്കപ്പാറയിലേക്ക്പോയ സ്ഥാനാർത്ഥിയുടെ വാഹനം കാട്ടാനകൾ തടഞ്ഞു. സ്ഥാനാർത്ഥിയും പ്രവർത്തകരും കാറിൽ നിന്നം ഇറങ്ങി ഓടി രക്ഷപ്പെട്ടു ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് അതിരപ്പിള്ളി ഡി വിഷനിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ജുവിൻ കല്ലേലിയും പ്രവർത്തകരും സഞ്ചരിച്ചിരുന്ന വാഹനങ്ങളാണ് കാട്ടാനകൾ തടഞ്ഞത്. കാറിൽ നിന്നം ഇറങ്ങി ഓടുന്നതിനിടയിൽ മുൻ പഞ്ചായത്ത് മെമ്പർ കെ എം പോൾസൻ കുറ്റിപുഴക്കാരന് പരിക്കേറ്റു. പോൾസനെ മലക്കപ്പാറ എസ്റ്റേറ്റ് ആശൂപത്രിയിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രി 8.30 നാണ് സംഭവം ഉണ്ടായത് […]
Read more

വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം നാലുവയസുകാരന് ദാരുണാന്ത്യം

തൃശ്ശൂർ: വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. നാലുവയസുകാരന് ദാരുണാന്ത്യം. അസാം സ്വദേശി റജബുൽ അലിയുടെ മകൻ സൈബുളാണ് കൊല്ലപ്പെട്ടത്. അയ്യർപ്പാടി എസ്റ്റേറ്റിൽ ജെ. ഇ.ബംഗ്ലാവ് ഡിവിഷനിൽ ഇന്നലെ വൈകുന്നേരം 6 മണിക്കാണ് സംഭവം. വീടിന് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ തേയിലക്കാട്ടിൽ നിന്നറങ്ങി വന്ന പുള്ളിപ്പുലി കടിച്ചു പോയെന്നാണ് ക്വാർട്ടേഴ്സ‌ിൽ താമസിക്കുന്നവർ പറയുന്നത്. റജബുളിന്റെ മറ്റ് രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ടാണ് വീടിനുള്ളിൽ നിന്നും പിതാവും അമ്മയും പുറത്തെത്തിയത്. ഉടനെ എസ്റ്റേറ്റ് മാനേജരെ വിവരമറിയിച്ചു. […]
Read more

നന്മയുള്ള സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കണം: മാര്‍ പോളി കണ്ണൂക്കാടന്‍

തൃശ്ശൂർ: സദാചാരനിഷ്ഠയും സമത്വവും സാഹോദര്യമുള്ളവരും ജനകീയ പ്രശ്‌നങ്ങളില്‍ സത്യസന്ധതയോടെ പ്രവര്‍ത്തിക്കുന്നവരുമായ സ്ഥാനാര്‍ത്ഥികളെയാണ് തിരഞ്ഞെടുക്കേണ്ടതെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജാഗ്രതയോടെ വോട്ട് ചെയ്യണമെന്നും വിശ്വാസിസമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്തു. ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ജനാധിപത്യത്തില്‍ പൗരന്മാരുടെ സുപ്രധാന കടമയാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തുകയെന്നത്. ഒരൊറ്റ വോട്ടും നഷ്ടപ്പെടുത്തരുത്. വോട്ടു ചെയ്താല്‍ മാത്രംപോരാ, മറ്റുള്ളവരെയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കണം. രൂപതയിലെ 141 ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളുടെയും വൈദികരുടെയും സന്യസ്തരുടെയും പ്രതിനിധികളടങ്ങിയ സദസിനെ […]
Read more

ഗായത്രിയുടെ തിളക്കം,ഇംഗ്ലീഷ് പി.ജി.യിൽ 6-ാം റാങ്ക്

തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാല നടത്തിയ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ പരീക്ഷയിൽ 6-ാം റാങ്ക് നേടി പെരുമ്പിലാവ് അൻസാർ കോളേജിലെ മുൻ വിദ്യാർത്ഥിനി ഗായത്രി ശ്രദ്ധേയ നേട്ടം നേടി. കടങ്ങോട് കിഴക്കുമുറി ശേഖരത്തിൽ ശശികുമാർ – ഹേമ ദമ്പതികളുടെ മകളായ ഗായത്രിയുടെ വിജയം കോളേജിനും നാട്ടുകാരിക്കും അഭിമാനമായിരിക്കുകയാണ്. ഇംഗ്ലീഷ് പി ജി യിൽ റാങ്ക് നേടുന്നത് അൻസാർ കോളേജിന് ആദ്യമായാണ്. ഗായത്രിയുടെ ഈ നേട്ടത്തിൽ ഭർത്താവ് വിജിത്തും മകൻ അയാൻ ഭക്ഷും പങ്കുചേർന്നു. സഹോദരങ്ങളായ തൃശൂർ രാമവർമപുരം എലിംസ് […]
Read more

പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം

തൃശൂർ: കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം. കമ്മറ്റി ഓഫീസിലെ അലമാരകൾ തകർത്ത് ദേവി വിഗ്രഹം കവർന്നതായാണ് വിവരം. ഇന്നലെ അർധരാത്രിയിലാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെ 5 മണിയോടെ ക്ഷേത്രം മാനേജർ ഓഫീസ് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പൂരം കഴിഞ്ഞതിനാൽ ദേവസ്വം അമ്പലത്തിലെ ഭണ്ഡാര വരവ് എണ്ണി തിട്ടപ്പെടുത്തി ഇന്നലെ കൊണ്ടുപോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ മോഷ്ടാവിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ട്: വി. എം സുധീരൻ

തൃശൂർ : 2016-ൽ യുഡിഎഫിന് ഭരണം നഷ്ടമായത് വർഗീയ ശക്തികളുമായി ചേരാത്തത് കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് വി. എം. സുധീരൻ പറഞ്ഞു.പരാജയഭീതിയിൽപ്പെട്ട എൽഡിഎഫിന്റെ തരംതാഴ്ന്ന രാഷ്ട്രീയ നീക്കമാണ് ഗുരുവായൂരിലെ ‘കോലിബി സഖ്യം’ എന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂർ നഗരസഭ യുഡിഎഫ് പ്രകടനപത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരൻ. ബിജെപിക്കെതിരെയെന്നും ഏറ്റവും ശക്തമായി പോരാടുന്ന പാർട്ടി കോൺഗ്രസാണ് എന്നു സുധീരൻ ചൂണ്ടിക്കാട്ടി.ചടങ്ങിൽ സ്ഥാനാർത്ഥികളും നേതാക്കളും പങ്കെടുത്തു.
Read more

ഖുശ്ബു സുന്ദർ നയിച്ച ബിജെപി റോഡ് ഷോ തൃശൂരിൽ ശക്തമായ ജനപങ്കാളിത്തത്തോടെ

തൃശ്ശൂർ: തമിഴ്നാട് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശ്രീമതി ഖുശ്ബു സുന്ദർ നയിച്ച ബിജെപി റോഡ് ഷോ ഇന്നലെ തൃശൂരിൽ ശക്തമായ ജനപങ്കാളിത്തത്തോടെ നടന്നു. വൈകുന്നേരം കലെക്ടറേറ്റിന് മുന്നിൽ നിന്ന് തുടക്കം കുറിച്ച റോഡ് ഷോ, നഗരത്തിലെ പ്രധാന വഴികൾ ചുറ്റി കോർപ്പറേഷന്റെ മുൻപിൽ വേദിയിൽ ഒത്തുകൂടി സമാപിച്ചു. റോഡ് ഷോക്ക് നേതൃത്വം നൽകിയ ഖുശ്ബു എൽഡിഎഫ് സർക്കാറിനെ ശക്തമായി വിമർശിച്ചു. ഇനിയും എൽഡിഎഫിന് ഭൂരിപക്ഷം ലഭിക്കുമെന്ന് കരുതുന്നത് പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്നും സുരേഷ് ഗോപിയുടെ കഠിനാധ്വാനവും […]
Read more

ഗുരുവായൂരിൽ ബിജെപിയുടെ ഡിജിറ്റൽ റോഡ് പ്രചരണം ഫ്ലാഗ് ഓഫ് ചെയ്തു

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഗുരുവായൂർ നഗരസഭയിലെ പ്രചരണത്തിന് പുതുമ നൽകിയുകൊണ്ട് ബിജെപിയുടെ ഡിജിറ്റൽ റോഡ് ഷോയ്ക്ക് തുടക്കമായി. കേന്ദ്ര പദ്ധതിയിലൂടെ ഗുരുവായൂരിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി സജ്ജീകരിച്ച വലിയ എൽഇഡി (കുറ്റൻ) സ്ക്രീൻ ഘടിപ്പിച്ച പ്രചരണ വാഹനം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത ഫ്ലാഗ് ഓഫ് ചെയ്തു. ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത് സെക്രട്ടറി ജിഷാദ് ശിവൻ ഉൾപ്പെടെ നിരവധി […]
Read more

പണം മോഷ്ടിച്ച കേസിൽ  തമിഴ്നാട് സ്വദേശിനികളായ രണ്ട് സ്ത്രീകൾ പിടിയിൽ

തൃശ്ശൂർ: കെഎസ്ആർടിസി ബസ്സിൽ വെച്ച് 34,000 രൂപയടങ്ങിയ പേഴ്സ് മോഷ്ടിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ രണ്ട് തമിഴ്നാട് സ്വദേശിനികളെ  പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് പൊള്ളാച്ചി സ്വദേശിനികളായ രാജേശ്വരി (30), മാരി (26) എന്നിവരാണ് പിടിയിലായത്.  കുട്ടനെല്ലൂരിൽ നിന്ന് കൊടകരയിലേക്ക് വരികയായിരുന്ന പുത്തൂർ പുത്തൻകാട് സ്വദേശിനിയായ 58 വയസ്സുള്ള സ്ത്രീയുടെ 34,000 രൂപ അടങ്ങിയ പേഴ്സാണ് ഇവർ മോഷ്ടിച്ചത്. പ്രതികളെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും. അറസ്റ്റിലായ രാജേശ്വരി കളമശ്ശേരി, അങ്കമാലി, തൃക്കാക്കര, […]
Read more

Recent News

Advertisement
WhiteswanTV Footer