Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

എൽഡിഎഫ് ഭരണമാണ് കേരളത്തിന് സ്ഥിരത നൽകിയത്: മന്ത്രി ആർ ബിന്ദു

തൃശൂർ: “കേരളം അഞ്ച് വർഷം മുന്നോട്ട് സഞ്ചരിക്കുമ്പോൾ അടുത്ത അഞ്ച് വർഷം പിന്നോട്ട് പോകുന്ന അവസ്ഥയായിരുന്നു മാറിമാറിയ ഭരണ കാലങ്ങളിൽ. തുടർച്ചയായ പത്ത് വർഷം എൽഡിഎഫ് ഭരണം ലഭിച്ചപ്പോഴാണ് സംസ്ഥാനത്തിന് സ്ഥിരതയും യഥാർത്ഥ വികസനവും ലഭിച്ചത്,” എന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഗുരുവായൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുമ്പോൾ പറഞ്ഞു. ഗുരുവായൂർ നഗരസഭയിലെ വിജയം തൃശ്ശൂരിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരിക്കുമെന്ന്, കഴിഞ്ഞ കാൽനൂറ്റാണ്ടുകളിലായി ഗുരുവായൂർ വികസനത്തിന് പ്രധാന കരുത്തായിരുന്നു എൽഡിഎഫ് എന്നും […]
Read more

ഗുരുവായൂരിൽ എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലി

തൃശൂർ: എൽഡിഎഫ് തെരഞ്ഞെടുപ്പ് റാലിതൃശൂർ:എൽഡിഎഫിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ തെരഞ്ഞെടുപ്പ് റാലി വെള്ളിയാഴ്ച വൈകിട്ട് നടന്നു. വൈകിട്ട് 5 മണിക്ക് കിഴക്കെ നടയിൽ നിന്ന് ആരംഭിച്ച റാലി ഗുരുവായൂർ ടൗൺ ഹാളിൽ സമാപിച്ചു. റാലിക്കുശേഷം നടന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പിട്ടി കുഞ്ഞുമുഹമ്മദ് അധ്യക്ഷനായിരുന്നു. മന്ത്രി ആർ. ബിന്ദു, ടി. ശശിധരൻ, മുൻ മുനിസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ്, സിപിഐ നേതാവ് ശ്രീനിവാസൻ സ്ഥാനർത്ഥികൾ എന്നിവർ പങ്കെടുത്തു. കേരളത്തിന്റെയും ഗുരുവായൂരിന്റെയും സ്വസ്ഥിര വികസനത്തിന്‌ എൽഡിഎഫ് തുടർ ഭരണം […]
Read more

ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ അറസ്റ്റിൽ

തൃശ്ശൂർ: ഭാര്യാ പിതാവിനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ സ്റ്റേഷൻ റൗഡികളായ സഹോദരങ്ങൾ അറസ്റ്റിൽ. പുല്ലൂർ ഊരകം സ്വദേശി നെല്ലിശ്ശേരി വീട്ടിൽ ജിറ്റ് (27) , സഹോദരൻ റിറ്റ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആളൂർ ആളൂർ കുട സ്റ്റോപ്പ് സ്വദേശി വാഴപ്പിള്ളി ചക്കാത്ത് വീട്ടിൽ ബിജു 53 വയസ്സ് എന്നയാളെ ഇയാളുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിക്കാരൻറ മകളുടെ ഭർത്താവാണ് ജിറ്റ്. മകളെ ജിറ്റ് ദേഹോപദ്രവമേൽപ്പിക്കുന്നത് പതിവായതിനെ തുടർന്ന് ജിറ്റുമായി പിരിഞ്ഞ മകളും കുഞ്ഞും […]
Read more

മാളയിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു

തൃശ്ശൂര: മാള പഞ്ചായത്തിലെ സിപിഎം വിമത സ്ഥാനാർത്ഥി ടി പി രവീന്ദ്രന്  വാഹന അപകടത്തിൽ പരിക്കേറ്റു. മാള ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടി പി രവീന്ദ്രന് ബൈക്കും കാറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തൃശ്ശൂർ ഹാർട്ട് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് മാളപള്ളിപ്പുറത്ത് വെച്ചായിരുന്നു അപകടം രവീന്ദ്രൻ ഓടിച്ച ബൈക്കും ഒരു കരാറുകാരന്റെ കാറും തമ്മിലാണ് അപകടം ഉണ്ടായത്. ഉടൻതന്നെ മാള ബിസി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരതരമായത്തിനെ തുടർന്ന് അവിടെ നിന്ന് തൃശൂർ […]
Read more

കോണ്‍ഗ്രസ് വിമതർ പാർട്ടിക്ക് പുറത്ത് കൊരട്ടിയിൽ 5 പേരെ പാര്‍ട്ടിയിൽ നിന്ന്  പുറത്താക്കി

തൃശൂർ: കൊരട്ടി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ മത്സരിക്കുന്നവരെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. വിമത സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മനേഷ് സെബാസ്റ്റ്യന്‍, വാര്‍ഡുകളിലേക്ക് മത്സരിക്കുന്ന ലൈജു ആന്റണി പാറേക്കാടന്‍, ലിന്റോ പോള്‍, സന്തോഷ് ഞാറേക്കാടന്‍, സ്‌റ്റെല്ല വര്‍ഗ്ഗീസ് എന്നിവരെയാണ് ഡിസിസി പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റിന്റെ നിര്‍ദ്ദേശ പ്രകാരം ആറ് വര്‍ഷത്തേക്ക് പുറത്താക്കിയതായി കൊരട്ടി മണ്ഡലം പ്രസിഡന്റ് അഡ്വ.ആല്‍ബിന്‍ പൗലോസ്  അറിയിച്ചു.
Read more

കൊടകര കുഴല്‍പ്പണക്കേസ്; ട്രയല്‍ കോടതി മാറ്റാനുള്ള നീക്കവുമായി ഇ ഡി

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസ് കൊച്ചിയിലെ ഇ ഡി കോടതിയിലേയ്ക്ക് മാറ്റാന്‍ നീക്കം. കൊടകര കുഴല്‍പ്പണക്കേസിന്റെ ട്രയല്‍ കോടതി മാറ്റാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇരിങ്ങാലക്കുട സെഷന്‍സ് കോടതിയില്‍ അപേക്ഷനല്‍കി. കേരള പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് എറണാകുളത്തെ ഇഡിയുടെ കോടതിയിലേക്ക് മാറ്റാനാണ് ശ്രമം. വിഷയത്തില്‍ ഇ ഡി കേസിനൊപ്പം നിലവില്‍ ഇരിങ്ങാലക്കുട കോടതി പരിഗണിക്കുന്ന കേസ് കൂടി പരിഗണിക്കാം എന്നതാണ് ഇഡി ഉന്നയിക്കുന്ന ആവശ്യം. എന്നാല്‍, ഇഡി നീക്കത്തില്‍ സര്‍ക്കാര്‍ എതിര്‍പ്പ് അറിയിച്ചിരിക്കുകയാണ്. കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ മാത്രമാണ് […]
Read more

ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി പ്രചരണ ജാഥ നടത്തി

തൃശ്ശൂർ: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ജാഥക്ക് ആവേശകരമായ സ്വീകരണം.കൊരട്ടി കാടുകുറ്റി പഞ്ചായത്തുകളില്‍ വലിയ ജനപങ്കാളിത്തതോടെയാണ് സ്വീകരണ പരിപാടികള്‍ നടക്കുന്നത്. രാത്രി ഏറെ വൈകിയിട്ടും സ്ഥാനാര്‍ത്ഥിയെ കാണുവാന്‍ കാത്തിരിക്കുകയാണ്. പര്യടന പരിപാടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് ചെയര്‍മാന്‍ അഡ്വ.സി.ജി.ബാലചന്ദ്രന്‍,സ്ഥാനാര്‍ത്ഥികളായ എം,ടി.ഡേവീസ്,രാജേഷ് മേനോത്ത്,ജോബി മാനുവല്‍,ജോസ് പൈനാടത്ത്,എന്‍.സി.തോമാസ്,റിന്‍സി രാജേഷ്,ലീന ഡേവീസ്,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍, അഡ്വ.ആല്‍ബിന്‍ പൗലോസ്,സച്ചിന്‍ രാജ്, തുടങ്ങിയവര്‍ വിവിധ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.പ്രായമായവരുടെ […]
Read more

ഗുരുവായൂർ ഏകാദശി രാത്രിയിലെ ആക്രമണശ്രമക്കേസിൽ അഞ്ച് പേർ അറസ്റ്റിൽ

തൃശ്ശൂർ : ഗുരുവായൂർ ഏകാദശി ദിനത്തിൽ മല്ലിശ്ശേരിപ്പറമ്പിൽ അക്ഷയ് (22) എന്ന യുവാവിനെയും സുഹൃത്തുക്കളെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർ ജിം ഷെമീർ (32, ഒരുമനയൂർ), ഫാസിൽ (23, പാലയൂർ), മുഹമ്മദ് ആഷിക് (19, വട്ടേക്കാട്), വിഷ്ണു (19, ഒരുമനയൂർ), അമൽകൃഷ്ണ (21, ഒരുമനയൂർ) എന്നിവരാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിം ഷെമീറിനെ പൊലീസ് ശക്തമായ പിന്തുടർച്ചയിൽ പിടികൂടുകയായിരുന്നു. ഇരുമ്പ് പൈപ്പ്, ട്രോഫി, വടി എന്നിവ ഉൾപ്പെടെയുള്ള […]
Read more

ഗുരുവായൂർ നഗരസഭാ വികസന രേഖ എൽഡിഎഫ് പുറത്തിറക്കി

തൃശ്ശൂർ : ഗുരുവായൂരിനെ കൂടുതൽ മികവുറ്റ നഗരസഭയാക്കാനുള്ള ലക്ഷ്യത്തോടെ എൽഡിഎഫ് ഗുരുവായൂർ വികസന രേഖ പുറത്തിറക്കി. പടിഞ്ഞാറെ നട റോഡിന്റെ വികസനം, പടിഞ്ഞാറെ നടയിൽ ബസ് ബേ സ്ഥാപിക്കൽ, തിരുവെങ്കിടം അടിപാത, ദേശീയപാതയിൽ നിന്ന് ഗുരുവായൂരിലേക്കുള്ള പുതിയ റോഡ് നിർമ്മാണം, കമ്പിപാലത്ത് മാർക്കറ്റ് സമുച്ചയത്തിന്റെ വിപുലീകരണം, മഞ്ജുളാൽ ഷോപ്പിങ് കോംപ്ലക്സ് നവീകരിക്കൽ, ഹെലിപാഡ് ഒരുക്കം, മഞ്ചിറയിൽ മെക്കനൈസ്ഡ് പാർക്കിംഗ് സമുച്ചയം, മാവിൻച്ചുവട് റോഡ് വികസനം, നഗരത്തിലെ കുട്ടികളുടെ പാർക്ക് നവീകരണം, അഴുക്ക് ചാൽ പദ്ധതി പുതുക്കിപ്പണിയൽ, മൊബൈൽ […]
Read more

“മുഖാമുഖം മീറ്റ് യുവർ കളക്ടർ”; പരിപാടിയിൽ വിദ്യാർത്ഥികളുടെ ആവേശകരമായ പങ്കാളിത്തം

തൃശ്ശൂർ : തൃശൂർ ജില്ലാ കളക്ടറുമായി സംവദിക്കുന്ന “മുഖാമുഖം – മീറ്റ് യുവർ കളക്ടർ” പരിപാടിയുടെ 58-ാം അധ്യായത്തിൽ തൃശൂർ ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്എസ്എസ് സ്കൂളിലെ അധ്യാപകരും അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന ഇരുപത്തിയൊന്നോളം വിദ്യാർത്ഥികളും പങ്കെടുത്തു. പരിചയപ്പെടലോടെയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂളിന്റെ ഹരിത സഭ – വേസ്റ്റ് ടു ആർട്ട് പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കളും ക്രിസ്മസ്–ന്യൂ ഇയർ ആശംസാ കാർഡും അവരും സമർപ്പിച്ചു. മിഥുന സുധീർ, […]
Read more

Recent News

Advertisement
WhiteswanTV Footer