Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

‘ടീച്ചറോടിഷ്ടം’ ക്യാമ്പയിനുമായി പൂർവ വിദ്യാർഥികൾ

തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് വെള്ളാങ്ങല്ലൂർ ഡിവിഷനിലെ എൽഡിഎഫ്‌ സ്ഥാനാർഥി സി ബി ഷക്കീല ടീച്ചറെ വിജയിപ്പിക്കാൻ ‘ടീച്ചറോടിഷ്ടം’ എന്ന പേരിൽ പ്രചാരണ പരിപാടിയുമായി പൂർവ വിദ്യാർഥികൾ. സി ബി ഷക്കീല 23 വർഷം അധ്യാപികയായിരുന്ന നടവരമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥികളാണ് കോണത്തുകുന്ന് സഹകരണ ബാങ്ക് ഹാളിൽ ഒത്തുകൂടിയത്.ടീച്ചറുടെ സ്നേഹപൂർണമായ ഇടപഴകലും സാമൂഹ്യ പ്രവർത്തന രീതികളും തങ്ങളുടെ ജീവിതം ചിട്ടപ്പെടുത്തുന്നതിൽ ഏറെ സ്വാധീനം ചെലുത്തിയതായി വിദ്യാർഥികൾ പറഞ്ഞു. പ്രിയപ്പെട്ട അധ്യാപികയുടെ വിജയത്തിനായി പൂർവ വിദ്യാർഥികൾ വിവിധ […]
Read more

പോസ്റ്റൽ ബാലറ്റ് അപേക്ഷിക്കാം ഡിസംബർ 8 വരെ

തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിയിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് ചുമതലകളിലും ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ ഡിസംബർ 8 വരെ അപേക്ഷിക്കാം. അപേക്ഷ ഫോം 15 ഉപയോഗിച്ചാണ് സമർപ്പിക്കേണ്ടത്. കോർപ്പറേഷൻ/മുനിസിപ്പാലിറ്റി ഓഫീസർമാർ ഒരു അപേക്ഷയും ഡ്യൂട്ടി ഉത്തരവിന്റെ പകർപ്പും നൽകണം. പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ മൂന്ന് അപേക്ഷകൾ സമർപ്പിക്കണം. ഡിസംബർ 13 രാവിലെ 8 മണി വരെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകളെ മാത്രമാണ് വോട്ടെണ്ണലിൽ ഉൾപ്പെടുത്തുക. പോസ്റ്റൽ ബാലറ്റ് നോടൽ ഓഫീസറുടെ […]
Read more

കീഴൂർ കാർത്തിക മഹോത്സവം ഇന്ന്

തൃശൂർ: കുന്നംകുളം കീഴൂർ കാർത്ത്യായനി ദേവി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവം ഇന്ന് ഭക്തിപൂർവ്വം ആരംഭിച്ചു. രാവിലെ അഞ്ച് മണി മുതൽ നടന്ന വിശേഷാൽ അഭിഷേകങ്ങളും പൂജകളും ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ വൈഭവകരമായി നടന്നു. ഉച്ചയ്ക്ക് കിഴക്കേനടയിൽ പ്രത്യേകമായി സജ്ജമാക്കിയ പന്തലിൽ നിന്നാരംഭിച്ച പഞ്ചവാദ്യത്തിന്റെ താളൊലിയോട് കൂടിയാണ് ഗജവീരനായ വലിയപുരക്കൽ സൂര്യൻ തിടമ്പേറ്റത്. വൈകുന്നേരം അഞ്ചു മണിയോടെ ഗജവീരന്മാർ അണിനിരക്കുന്ന അകമ്പടിയോടെ സംയുക്ത ഉത്സവ സമിതിയുടെ പൂരം കിഴക്കേനടയിലെ ക്ഷേത്രത്തിന് സമീപം ആരംഭിക്കും. പടിഞ്ഞാറെ നടയിലെ പാലച്ചുവട്ടിൽ അരങ്ങേറുന്ന പാണ്ടിമേളം […]
Read more

ഗുരുവായൂരിൽ ശക്തമായ പോരാട്ടത്തിന് മുന്നണികൾ

തൃശൂർ: ഗുരുവായൂർ നഗരസഭ തെരഞ്ഞെടുപ്പിൽ മൂന്ന് പ്രധാന മുന്നണികളും നിരവധി ചെറിയ കക്ഷികളും ശക്തിപ്രദർശനത്തിനൊരുങ്ങുമ്പോൾ, രാഷ്ട്രീയ രംഗം അതീവചൂടുപിടിച്ചിരിക്കുകയാണ്. 46 വാർഡുകളുള്ള നഗരസഭയിൽ കാൽനൂറ്റാണ്ടായി ഭരണത്തിൽ തുടരുന്ന എൽ.ഡി.എഫ് വികസന നേട്ടങ്ങളും ദേശീയ സംസ്ഥാന തലത്തിലുള്ള അംഗീകാരങ്ങളും മുന്നോട്ട് വെച്ച് ഭരണതുടർച്ചയ്ക്കായി എത്തുകയാണ്. അസാധ്യമായ കാര്യങ്ങളും സാധ്യമാക്കിയെന്ന വാദമാണ് അവർ ഉയർത്തുന്നത്. 2000ൽ നഷ്ടമായ അധികാരം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യു.ഡി.എഫ്, കഴിഞ്ഞ 25 വർഷത്തെ ഭരണത്തിൽ നഗരം പിന്നോട്ട് പോയെന്ന വിമർശനവുമായി ശക്തമായ തിരിച്ചുവരവിനാണ് ശ്രമിക്കുന്നത്. അതേസമയം, കേന്ദ്രം […]
Read more

ചാലക്കുടി വി.ആര്‍ പുരം മേഖലയില്‍ വ്യാപകമായി മോഷണ ശ്രമം

തൃശൂർ: ചാലക്കുടി വി.ആര്‍ പുരം മേഖലയില്‍ വ്യാപകമായി മോഷണ ശ്രമം.കപ്പേളയുടെ നേര്‍ച്ചപ്പെട്ടിയുടെ ഒരു പൂട്ട് പൊളിച്ച ശേഷം രണ്ടാമത്തെ പൂട്ട് പൊളിക്കുന്ന ശബ്ദം കേട്ട് പരിസരവാസികള്‍ വന്നപ്പോഴേക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. എവിടെ നിന്നോ മോഷ്ടിച്ച സൈക്കിളിലാണ് വി.ആര്‍.പുരം കപ്പേളയില്‍ മോഷണത്തിനായി മോഷ്ടാവ് എത്തിയിരിക്കുന്നത്. നാട്ടുകാരെത്തിയ കാരണം സൈക്കിള്‍ ഉപ്പേക്ഷിച്ചാണ് മോഷ്ടാവ് രക്ഷപ്പെട്ടിരിക്കുന്നത്.വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കപ്പേളയില്‍ മോഷണത്തിനായി മോഷ്ടാവ് എത്തിയിരിക്കുന്നത്.സമീപത്തെ ചായക്കടയിലുള്ളവര്‍ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു.സിസിടിവി.യില്‍ മോഷ്ടാവി്‌ന്റെ ചിത്രം തെളിഞ്ഞിട്ടുണ്ട്.സംഭവമറിഞ്ഞ് ചാലക്കുടി പോലീസ് […]
Read more

ഗുരുവായൂർ നഗരസഭ എൽഡിഫ് തിരഞ്ഞടുപ്പ് റാലി ഡിസംബർ 5ന്

തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ ഗുരുവായൂരിൽ ‘തിരഞ്ഞടുപ്പ് റാലി’ സംഘടിപ്പിക്കുന്നു. ഡിസംബർ 5 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് ഗുരുവായൂർ കിഴക്കേ നടയിൽ നിന്ന് റാലി ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. പങ്കെടുക്കാൻ ജനങ്ങളെ ആഹ്വാനം ചെയ്ത സംഘാടകർ, ഈ റാലി ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശക്തമായ പ്രക്ഷോഭമായിരിക്കും എന്നാണ് അറിയിച്ചത്.
Read more

കീഴൂർ കാർത്യായനി ദേവി ക്ഷേത്ര പൂരം ഇന്ന്

തൃശ്ശൂർ : കുന്നംകുളം മേഖലയിൽ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കീഴൂർ ശ്രീ കാർത്യായനി ദേവി ക്ഷേത്രത്തിലെ പൂരം മഹോത്സവം ഇന്ന് നടക്കും. വിവിധ പരിപാടികളോടെയാണ് നാട്ടുപൂരങ്ങൾക്ക് തുടക്കമാകുന്നത്. പൂരാഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പൂരങ്ങളിൽ ആനകളുടെ അകമ്പടിയും ഉണ്ടായിരിക്കും. പ്രദേശത്തെ 25 കമ്മിറ്റികളിൽ നിന്ന് മുപ്പതോളം പേർ പൂരങ്ങളിൽ പങ്കെടുക്കും എന്ന് സംഘാടകർ അറിയിച്ചു. പൂരം ചടങ്ങുകൾക്ക് ശേഷം തെയ്യക്കാഴ്ചയും മറ്റ് പരമ്പരാഗത കലാപരിപാടികളും വൈകുന്നേരം മുതൽ രാത്രിവരെ അരങ്ങേറും. ഭക്തർക്കും നാട്ടുകാർക്കും സുരക്ഷിതവും ക്രമബദ്ധവുമായ അനുഭവം നൽകാൻ […]
Read more

അരമന പാലത്തിന് സമീപം പിഎസ്‍സി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഉപേക്ഷിച്ച നിലയിൽ

തൃശൂർ: പിഎസ്‌സി പരീക്ഷകളിലെ കെട്ടുകണക്കിന് ചോദ്യപേപ്പറുകൾ വഴിയോരത്ത് ഉപേക്ഷിച്ച നിലയിൽ. കോഴിക്കോട് ജില്ലയിലെ വിവിധ സെന്ററുകളിൽ നടന്ന പരീക്ഷകളിൽ ഉപയോഗിച്ച ചോദ്യപേപ്പറുകളാണ് പുതുക്കാട്–പാഴായി റോഡിലെ അരമന പാലത്തിനു സമീപം കെട്ടുകളായി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. 2025 സെപ്റ്റംബറിൽ നടന്ന വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുടെ ചോദ്യപേപ്പറുകളാണ് കണ്ടെത്തിയത്. പരീക്ഷകൾ കഴിഞ്ഞാൽ ബാക്കി ചോദ്യപേപ്പറുകൾ ബന്ധപ്പെട്ട ജില്ലാ ഓഫീസുകൾ സുരക്ഷിതമായി സൂക്ഷിച്ച ശേഷം കരാർ കൈക്കൂലി പ്രകാരം തിരുവനന്തപുരത്തുള്ള ഓഫീസിലേക്ക് അയക്കുന്നതാണ് പതിവ്. ഇതിനിടെ വാഹനത്തിൽ നിന്ന് പേപ്പറുകൾ വീണുപോയതാകാമെന്നാണ് […]
Read more

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ  സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ  ബോംബ് കണ്ടെത്തി

തൃശ്ശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ  സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സുരക്ഷാ ഭീഷണികൾ ഒഴിവാക്കുന്നതിനായി മെഷീനുകൾ സൂക്ഷിക്കുന്ന തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ള സ്ട്രോങ് റൂമുകളലും പരിസരങ്ങളിലും ഡോഗ് സ്ക്വാഡിന്റെയും ,ബോംബ് സ്ക്വാഡിന്റെയും ഒന്നാം ഘട്ട സുരക്ഷാ പരിശോധനകളാണ് പൂർത്തിയായത്. പോളിംഗിന് മുൻപും ശേഷവും മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകളിൽ പതിവ് പോലെതന്നെ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സ്ട്രോങ് റൂമുകളുടെ സുരക്ഷയ്ക്കായി സായുധരായ പോലീസുദ്യോഗസ്ഥരെ ഗാർഡ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.കൂടാതെ പ്രവേശന […]
Read more

കോരിച്ചൊരിയുന്ന മഴയത്തും ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ മണ്ഡലതല പര്യടനം

തൃശ്ശൂർ: കോരിച്ചൊരിയുന്ന മഴയത്തും ആവേശമായി ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ മണ്ഡലതല പര്യടന പരിപാടി.കാടുകുറ്റി മണ്ഡലത്തിലെ പര്യടന പരിപാടികള്‍ എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. തോമാസ് ഐ കണ്ണത്ത് അധ്യക്ഷത വഹിച്ചു. ഐന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് ജോയ് വടക്കുംമ്പാടന്‍, ജനപങ്കാളിത്തം കൊണ്ടും പരിപാടി ഏറെ ശ്രദ്ധേയമായി. ബ്ലോക്ക് സ്ഥാനാര്‍ത്ഥി വേണു കണ്ടരുമഠത്തില്‍  സ്ഥാനാര്‍ത്ഥികളായ മോളി തോമാസ്, കെ.സി.മനോജ്, തുടങ്ങിയവര്‍ സംസാരിച്ചു. ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ വിവിധ സ്വീകരണ സ്ഥലങ്ങളില്‍ പങ്കെടുത്തു.
Read more

Recent News

Advertisement
WhiteswanTV Footer