Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരിൽ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ ചേലക്കര ഉദുവടിയിലാണ് സംഭവം നടന്നത്. മൂവാറ്റുപുഴയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍വശത്തുനിന്ന് വരുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തിരുവില്വാമയിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. രണ്ടു ബസുകളുടെയും മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സീറ്റിനിടയിൽ കുടുങ്ങിപോവുകയായിരുന്നു. കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. സ്വകാര്യ ബസിലെയും കെഎസ്ആര്‍ടിസി ബസിലെയും നിരവധി യാത്രക്കാർക്ക് പരിക്കേറ്റിണ്ടുണ്ട്. മഴയെതുടര്‍ന്ന് റോഡിൽ […]
Read more

വൻ എംഡിഎംഎ വേട്ട; കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി

തൃശ്ശൂർ: വൻ എംഡിഎംഎ വേട്ട കാൽ കിലോ എംഡിഎംഎയും കാറും പിടികൂടി തൃശ്ശൂർ റൂറൽ ഡാൻസാഫ്  സംഘമാണ് പ്രതിയെ പിടികൂടിയത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ, പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് വേട്ട. കാറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 245.72 ഗ്രാം അതിമാരക രാസലഹരി വസ്തുവായ എംഡിഎ സഹിതം ഒരാളെ  പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ എറിയാട് മാടവന സ്വദേശിയായ മഠത്തിപ്പറമ്പിൽ വീട്ടിൽ ഫഹദ് (32 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തത് സുരക്ഷാ പരിശോധനയിൽ ഏർപ്പെട്ടിരുന്ന ഡാൻസാഫ് […]
Read more

കാടുകുറ്റി പഞ്ചായത്തില്‍ സിപിഎമ്മില്‍ പ്രതിസന്ധി

തൃശ്ശൂർ: തുടര്‍ ഭരണത്തിനായി ശ്രമിക്കുന്വോള്‍ കാടുകുറ്റി പഞ്ചായത്തില്‍ സിപിഎമ്മില്‍ വലിയ പ്രതിസന്ധി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്ത് നേരിടുന്നത്. പ്രധാന പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവസ്ഥയാണ്. പല പ്രാദേശിക നേതൃത്വവുമായി പാര്‍ട്ടി നേതൃത്വം ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി വരികയാണെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാക്കുന്നില്ല. ചില നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും വിട്ടു നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്ന് പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം […]
Read more

അതിജീവിതയുടെ ഐഡന്റിറ്റി സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ

തൃശ്ശൂർ: അതിജീവിതയുടെ ഐഡന്റിറ്റി ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് വെളിപ്പെടുത്തിയ കേസ്സിലെ പ്രതി അറസ്റ്റിൽ വെള്ളാംങ്കല്ലൂർ കുന്നത്തൂർ സ്വദേശിയായ മേക്കാംത്തുരുത്തി വീട്ടിൽ സിജോ ജോസ് 45 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ്  അറസ്റ്റ് ചെയ്തത് തിരുവനന്തപുരം സിറ്റി നേമം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത, സ്ത്രീക്കെതിരായ ലൈംഗിക അതിക്രമം നടത്തിയ കേസിലെ അതിജീവിതയുടെ ഫോട്ടോ ഇവരുടെ അറിവോ സമ്മതമോ ഇല്ലാതെ  സോഷ്യൽ മീഡിയ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത് അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ […]
Read more

കൊരട്ടി ഡിവിഷനിൽ വക്കീലന്മാരുടെ ത്രികോണ പോരാട്ടം

തൃശ്ശൂർ: ചാലക്കുടി ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷനില്‍ ആര് വിജയ കുപ്പായമാണിയുമെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഡിവിഷന്‍ നില നിർത്താൻ യുഡിഎഫും,പിടിച്ചെടുക്കാനായി എല്‍ഡിഎഫും,എന്‍ഡിഎയും ശക്തമായ പോരാട്ടത്തിലാണ്,.ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷനിലേക്ക് മത്സരിക്കുന്നവര്‍ എല്ലാം വക്കീലന്‍മാരാണെന്നുള്ളതാണ് ശ്രദ്ധേയം. വക്കീലന്‍മാരുടെ മത്സരം കൊണ്ട് ശ്രദ്ധനേടുകയാണ് ജില്ല പഞ്ചായത്തിലെ കൊരട്ടി ഡിവിഷന്‍.പ്രധാന മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ മൂന്ന് പേരും യുവാക്കളും വക്കീലന്‍മാരുമാണ്.ശക്തമായ ത്രികോണ മത്സരമാണിവിടെ നടക്കുന്നത്.ചിത്രം തെളിഞ്ഞത്തോടെ മത്സരം ശക്തമായിരിക്കുകയാണിവിടെ പരിചയ സമ്പനരും,വക്കീലന്‍മാരും യുവാക്കളുമായത്തോടെ ഏറെ ശ്രദ്ധയാകാര്‍ഷിക്കുന്ന ഡിവിഷനായി മാറി കഴിഞ്ഞു. പരമാവധി വോട്ടര്‍മാരെ […]
Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ളത് തിരക്കഥപ്രകാരമുള്ള വിവാദം: രാജീവ്‌ ചന്ദ്രശേഖരൻ

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള കേസിൽ ഇപ്പോൾ ഉയർന്നുവരുന്ന വിവാദം മുൻകൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരൻ ആരോപിച്ചു. മൂന്ന് മാസം മുമ്പ് തന്നെ സുഖമായി അറസ്റ്റ് ചെയ്യാവുന്ന ഒരു കേസ് ഇലക്ഷൻ സമയത്ത് മാത്രം ഉന്നം വെച്ചത്, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾ ഉയർത്തിപ്പിടിക്കുന്നതല്ല, വികസനമാണ് ജനങ്ങൾക്കു മുൻഗണന വേണ്ടതെന്നും, അതാണ് ബിജെപിയുടെ പ്രചരണത്തിന്റെ ലക്ഷ്യം എന്നും രാജീവ്‌ ചന്ദ്രശേഖരൻ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

മോദി സർക്കാരാണ് കേരള നഗരങ്ങളുടെ വികസനത്തിന് പിന്നിൽ: രാജീവ്‌ ചന്ദ്രശേഖരൻ

തൃശ്ശൂർ : കേരളത്തിലെ നഗരങ്ങളിൽ ഇന്ന് കാണുന്ന വികസങ്ങളെല്ലാം കൊണ്ട് വന്നത് മോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരൻ. ‘വികസിത ഗുരുവായൂർ’ എന്ന വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തെ പറ്റി സംസാരിക്കുമ്പോൾ വിവാദം ഉയർത്തി പിടിക്കാനും പരാമർശങ്ങൾ നടത്താനുമാണ് മറ്റു മുന്നണികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂരിന്റെ സമഗ്രവികസനത്തിന് പ്രധാന ശക്തിയായി പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നും ആ വികസന പാതയ്ക്ക് പിന്തുണ നൽകാനാണ് വോട്ടർമാർ ഒരുങ്ങേണ്ടതെന്നും രാജീവ് […]
Read more

ഗുരുവായൂർ വികസന രേഖ പ്രകാശനം ചെയ്തു

തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വികസന രേഖ പ്രകാശനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൽ നിന്നും വികസന രേഖ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് യാസിൻ ഏറ്റുവാങ്ങി. ഗുരുവായൂർ രുഗ്മണി റീജൻസിയിലാണ് ചടങ്ങ് നടന്നത്. ഗുരുവായൂർ താനൂർ തീവണ്ടി പാതക്ക് സ്ഥലം ലഭിച്ചാൽ അത് ബിജെപി സർക്കാർ പ്രഭാല്യത്തിൽ വരുത്തുമെന്ന് മുഹമ്മദ് യാസീൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ, തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ വി […]
Read more

പഴഞ്ഞി കത്തീഡ്രൽ പള്ളിയിൽ യൽദോ നോമ്പ് ബൈബിൾ ക്ലാസ് കൺവെൻഷൻ ഡിസംബർ 4 മുതൽ

തൃശ്ശൂർ : പഴഞ്ഞി യൽദോ നോമ്പിനോടനുബന്ധിച്ച് പഴഞ്ഞി കത്തീഡ്രൽ പള്ളിയിൽ ബൈബിൾ ക്ലാസ് കൺവെൻഷൻ ഡിസംബർ 4 മുതൽ 7 വരെ കത്തീഡ്രൽ ഹാളിൽ വച്ച് നടക്കും. നാല് ദിവസങ്ങളിലായി മലങ്കര സഭയിലെ പ്രമുഖ വചന ശുശ്രൂഷകരും പ്രാസംഗികരും പരിശുദ്ധ വചന സന്ദേശങ്ങൾ നല്കും.വ്യാഴാഴ്ച നടക്കുന്ന വചന ശുശ്രൂഷ നയിക്കുന്നത് ഡോ. വർഗീസ് വർഗീസ് അച്ചനാണ്. വെള്ളിയാഴ്ചത്തെ യോഗത്തിൽ തൃശ്ശൂർ ഭദ്രാസനത്തിലെ നോബിൾ സക്രിയ അച്ചൻ പ്രസംഗിക്കും. ശനിയാഴ്ച പുത്തൻകാവ് മെർലിൻ കൊച്ചമ്മയും ഞായറാഴ്ച ബുധനൂർ ഷാനു […]
Read more

ഗുരുവായൂരിൽ ഏകാദശി പുണ്യം തേടിയെത്തിയത് പതിനായിരങ്ങൾ; ചെമ്പൈ സംഗീതോത്സവത്തിന് സമാപനം

തൃശൂർ: ഗുരുവായൂർ ഏകാദശിയുടെ പുണ്യം നുകരാൻ ഇന്നലെ പതിനായിരങ്ങൾ എത്തി. അർദ്ധരാത്രി മുതൽ കൂത്തമ്പലത്തിൽ വേദജ്ഞർക്കുള്ള ദ്വാദശിപ്പണം സമർപ്പിച്ച് ഭക്തർ അനുഗ്രഹം തേടി. സുപ്രീം കോടതിയുടെ നിർദേശപ്രകാരം ഉദയാസ്തമയ പൂജയോടെയാണ് ഈ വർഷത്തെ ഏകാദശി ആചരിച്ചത്. ശീവേലിക്ക് പിന്നാലെ രാവിലെ ചടങ്ങുകൾ തുടങ്ങി. ദർശനത്തിനായി ഭക്തരുടെ നീണ്ട നിര മാനിച്ച് ഓരോ അഞ്ചു പൂജയ്ക്ക് ശേഷം ദർശനാവസരം ഒരുക്കി. പുലർച്ചെ കാഴ്ചശീവേലിയിൽ കൊമ്പൻ ഇന്ദ്രസെൻ സ്വർണക്കോലം എഴുന്നള്ളിച്ചപ്പോൾ തിരുവല്ല രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പഞ്ചാരിമേളം നടന്നു. പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള […]
Read more

Recent News

Advertisement
WhiteswanTV Footer