Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാടുകുറ്റി പഞ്ചായത്തില്‍ സിപിഎമ്മില്‍ പ്രതിസന്ധി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: തുടര്‍ ഭരണത്തിനായി ശ്രമിക്കുന്വോള്‍ കാടുകുറ്റി പഞ്ചായത്തില്‍ സിപിഎമ്മില്‍ വലിയ പ്രതിസന്ധി. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴാണ് മുന്‍പൊരിക്കലും കാണാത്ത തരത്തിലുള്ള പ്രശ്‌നങ്ങളാണ് പാര്‍ട്ടി തെരഞ്ഞെടുപ്പ് രംഗത്ത് നേരിടുന്നത്. പ്രധാന പ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്ന അവസ്ഥയാണ്. പല പ്രാദേശിക നേതൃത്വവുമായി പാര്‍ട്ടി നേതൃത്വം ഇതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി വരികയാണെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാക്കുന്നില്ല.

ചില നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും വിട്ടു നില്‍ക്കുകയാണ്. പാര്‍ട്ടിയിലെ അവഗണനയെ തുടര്‍ന്ന് പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുത്ത പലരും പാര്‍ട്ടിയില്‍ നിന്നും സ്ഥാനങ്ങള്‍ വരെ രാജിവെച്ചു കഴിഞ്ഞു. പഞ്ചായത്തിലെ മുതിര്‍ന്ന നേതാക്കാളെ അവഗണിക്കുന്ന രീതിയാണ് പ്രധാന പ്രശ്‌നം.പല വാര്‍ഡിലേയും സ്ഥാനാര്‍ത്ഥികളേയും പലരുടേയും ഇഷ്ടമനുസരിച്ച് നിശ്ചയിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന പ്രവര്‍ത്തകര്‍ വീട്ടു നില്‍ക്കുന്നത്.

തുടര്‍ ഭരണത്തിനായി ശ്രമിക്കുന്വോള്‍ പല വാര്‍ഡുകളിലും ഇപ്പോളും പ്രവര്‍ത്തനം സജീവമായിട്ടില്ല. വാര്‍ഡ് 9 കനാല്‍ പാലം വാര്‍ഡിലാണ് കുടുതല്‍ പ്രവര്‍ത്തകര്‍ വിട്ടു നില്‍ക്കുന്നതെന്ന് പറയപ്പെടുന്നു. പ്രധാന പ്രവര്‍ത്തകരോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥി നിശ്ചയിച്ചതായിട്ടാണ് ആരോപണം.സിപിഎമ്മിലെ ആശയ കുഴപ്പം മുതലാക്കാനായി കഴിഞ്ഞ തവണ ബിജെപി രണ്ടാം സ്ഥാനമെത്തിയ ഈ വാര്‍ഡില്‍ എന്‍ഡിഎ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ശക്തമായ പ്രവര്‍ത്തനമാണ് ഇവിടെ നടത്തി കൊണ്ടിരിക്കുന്നത്. പല വാര്‍ഡുകളിലു സ്വാധീന മുള്ള കേരള കോണ്‍ഗ്രസ് എം നേതാവും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിട്ടില്ല. യുഡിഎഫിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇടതു മുന്നണിയിലെ രൂക്ഷമായ പ്രശ്‌നങ്ങള്‍ മുതലാക്കി ഭരണം തിരിച്ച് പിടിക്കാനാണ് യുഡിഎഫ് കാടുകുറ്റി പഞ്ചായത്തില്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

Recent News

Advertisement
WhiteswanTV Footer