Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഇന്ന് ഗുരുവായൂർ ഏകാദശി

തൃശൂർ : ഗുരുവായൂർ, വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതിനായി വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ഗുരുവായൂരിലെത്തും. ദേവസ്വം നേരിട്ടാണ് ഇന്ന് വിള്ക്കാഘോഷം നടത്തുന്നത്. രാവിലെ ആറരയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പും നടക്കും. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെ വി.ഐ.പി.കൾ ഉൾപ്പെടെ എല്ലാവർക്കും ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നലക്ഷ്മി ഹാളിലും പ്രത്യേക […]
Read more

ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി പ്രദർശനം ഗുരുവായൂരിൽ

തൃശ്ശുർ : ഗുരുവായൂരിൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫോട്ടോഗ്രഫി പ്രദർശനം സംഘടിപ്പിച്ചു. പ്രദർശനം ഗുരുവായൂർ എ.സി.പി പ്രേമാനന്ദൻ ഉദ്ഘാടനം നിർവഹിച്ചു. ഗുരുവായൂർ കാഴ്ചകളാണ് ഈ വർഷത്തെ പ്രദർശന വിഷയം. വിവിധ കലാകാരൻമാർ പകർത്തിയ ചിത്രങ്ങൾ പ്രദർശനത്തിൽ ഉൾപ്പെടുത്തി.
Read more

അഖില കേരള വനിത ഷൂട്ടൗട്ട് മത്സരത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു

തൃശ്ശൂർ: ചാലക്കുടി ചലഞ്ചേഴ്‌സ് സ്‌പോട്ടിംഗ് ക്ലബും, നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന പി.വി. രാമകൃഷ്ണന്‍ മെമ്മോറിയല്‍ അഖില കേരള വനിത ഷൂട്ടൗട്ട് മത്സരത്തിന്റെ വിളംബര ജാഥ സംഘടിപ്പിച്ചു. അസിസ്റ്റന്റ് എക്‌സൈയ്‌സ് ഇന്‍സ്പക്ട്ടര്‍ കെ.കെ. രാജു ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. ജോസഫ് അറങ്ങാശ്ശേരി അദ്ധ്യക്ഷനായി. സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ. വര്‍ഗ്ഗീസ് പാത്താന്‍, ടൗണ്‍ ഇമാം ഹുസൈന്‍ ബാഖവി , എസ്.എന്‍. ഡി. പി യൂണിയന്‍ പ്രസിഡന്റ് കെ.എ. ഉണ്ണികൃഷ്ണന്‍ , എം.എം. […]
Read more

ദേശീയ സ്കൂൾ ഗെയിംസ് നീന്തൽ മത്സരത്തിൽ  ചാലക്കുടിക്കാരൻ ജോൺ ജോബിയും

തൃശ്ശൂർ : ദേശീയ സ്കൂൾ ഗെയിംസിൽ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ ചാലക്കുടിക്കാരൻ’സി ഐ എസ് സി ഇ ബോർഡ് ഇന്ത്യയെ പ്രധിനിധികരിച്ചു ഡൽഹിയിൽ നടക്കുന്ന 69 മത് നാഷണൽ സ്കൂൾ ഗെയിംസിൽ നീന്തൽ മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ ജോൺ ജോബി. ഒക്ടോബർ മാസം ഗോവയിൽ നടന്ന ഓഷ്യൻമാൻ 2025 ചാമ്പ്യൻഷിപ്പിൽ കടലിൽ 5 കിലോമീറ്റർ നീന്തി ജോൺ ഹാഫ് ഓഷ്യൻമാൻ പട്ടം നേടിയിരുന്നു. മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്കൂൾ പ്ലസ് 2 വിദ്യാർത്ഥി ആയ ജോൺ […]
Read more

ഗുരുവായൂർ ക്ഷേത്രമതിലിലെ പുതുക്കിയ മ്യൂറൽ ചിത്രങ്ങൾ അനാഛാദനം ചെയ്തു

തൃശ്ശൂർ : ഗുരുവായൂർ കിഴക്കേ നടയിലെ ക്ഷേത്രമതിലിൽ പുതുക്കി വരച്ച ചുമർചിത്രങ്ങൾ ഇന്ന് വൈകുന്നേരം 7 മണിക്ക് ഗുരുവായൂർ ദേവസ്വം സെക്രട്ടറി ഡോ വികെ വിജയൻ അനാഛാദനം ചെയ്തു. ചിത്രങ്ങൾ വരച്ചത് ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മ്യൂറൽ പെയിന്റിംഗിലെ വിദ്യാർത്ഥികളാണ്. ചടങ്ങിന്റെ ഭാഗമായി കലാകാരന്മാർക്ക് ദേവസ്വം ഉപഹാരങ്ങൾ നൽകി.
Read more

കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനടയില്‍ ചാലക്കുടി പുഴയിലെ ആറങ്ങാലി കടവില്‍ യുവാവ് മുങ്ങി  മരിച്ചു

തൃശ്ശൂർ: കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനടയില്‍ ചാലക്കുടി പുഴയിലെ ആറങ്ങാലി കടവില്‍ യുവാവ് മുങ്ങി  മരിച്ചു. എളവൂര്‍ കൊടുമ്പിള്ളി ജോഷിയുടെ മകന്‍ കൃഷ്ണന്‍ (30)ആണ് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെ മുങ്ങി മരിച്ചത്. മുരിങ്ങൂരിലെ അമ്മ വീട്ടില്‍ വന്നപ്പോള്‍ ബന്ധുക്കളുമായി കുളി്ക്കാന്‍ പോയതായിരുന്നു. ഇതിനിടയില്‍ കുടെയുണ്ടായിരുന്ന കുട്ടിക്ക് മുങ്ങി പോകുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിടയിലായിരുന്നു അപകടം കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചെങ്കിലും കൃഷ്ണന്റെ ജീവന്‍ നഷ്ടമായി. കൊരട്ടി പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് […]
Read more

കാട്ടകമ്പാൽ പഞ്ചായത്ത്‌ 15, 17 വാർഡുകളിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

തൃശ്ശൂർ : കാട്ടകമ്പാൽ പഞ്ചായത്ത്‌ 15, 17 വാർഡുകളിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഭദ്രധ്വജത്തോടെ പ്രവർത്തനം ആരംഭിച്ചു. ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം ഓഫീസിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. ഉദ്ഘാടനം ചടങ്ങിൽ പതിനേഴാം വാർഡ് സ്ഥാനാർത്ഥി രമിതയും പതിനാറാം വാർഡ് സ്ഥാനാർഥിയും മെമ്പറുമായ പ്രദീപ് കൂനത്തും പങ്കെടുത്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വീടുതോറും ആളുകളിലേക്കും സംഘടനയുടെ സന്ദേശം എത്തിക്കുന്നതിന് കേന്ദ്രബിന്ദുവാകുന്നതാണ് കമ്മിറ്റി ഓഫീസ്. പ്രവർത്തകരുടെ സജീവ സാന്നിധ്യവും ജനപിന്തുണയും പരിപാടിക്ക് കൂടുതൽ ഉത്സാഹം പകർന്നു. […]
Read more

ഷാർജയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തൃശൂർ : ചാവക്കാട്, സിദ്ദിഖ് പള്ളി കിഴക്കുവശം താമസിക്കുന്ന അഞ്ചങ്ങാടി വലിയകത്ത് ആലി അഹമ്മദ് ഉണ്ണിയുടെ മകൻ ജാഫർ (35) ഷാർജയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ വൈകുന്നേരം മരണപ്പെട്ടു. വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന ജാഫറിന്റെ അകാലമരണം നാട്ടിൽ ദുഃഖം പരത്തിയിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.
Read more

കുന്നംകുളത്തെ ഉത്സവകാലത്തിന് തുടക്കമായി

തൃശ്ശൂർ : കുന്നംകുളം ഭാഗത്തെ ഉത്സവകാലത്തിന് തുടക്കം കുറിച്ച് മങ്ങാട് കൂട്ടിയാട്ടുമുക്ക് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂരം ഇന്ന് നടക്കുന്നു.25 ഓളം പ്രാദേശിക കമ്മിറ്റികളുടെ പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ പൂരം ഭംഗിയുറുന്നത്. ദേവസ്വം കൊമ്പൻ അക്കിക്കാവ് കാർത്തികേയൻ തിടമ്പ് ഏറ്റെടുക്കും.കൂട്ടിയെഴുന്നള്ളിപ്പിൽ 30 ഓളം ഗജവീരന്മാരും അണിനിരക്കും. കുന്നംകുളത്തെ ഈ വർഷത്തെ ഉത്സവപരമ്പരയ്ക്ക് തുടക്കമിടുന്ന ആഘോഷമാണ് ഇന്നത്തെ പൂരം.
Read more

ഗുരുവായൂരിൽ പഞ്ചരത്ന ഘനരാഗ ആലാപനം; ഭക്തജനാവലി പങ്കെടുത്തു

തൃശ്ശൂർ: ദശമി ദിനാചരണങ്ങളുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിക്ക് ചെമ്പൈ സംഗീതമണ്ഡപത്തിൽ ഘനരാഗ പഞ്ചരത്നകീർത്തനാലാപനം നടന്നു. ദശമി ദിനത്തിൽ ചെമ്പൈ സംഗീതമണ്ഡപത്തിലെ സവിശേഷ തയാണ് ഘനരാഗ പഞ്ചരത്നകീർത്തനാലാപനം. കർണ്ണാടക സംഗീത ചക്രവർത്തിയായിരുന്ന ത്യാഗരാജ സ്വാമികളാൽ വിരചിതമാണ് പഞ്ചരത്നകീർത്തനങ്ങൾ. നാട്ട, ഗൗള, ആരഭി, വരാളി, ശ്രീരാഗം എന്നീ ഘനരാഗങ്ങൾ ആദി താളത്തിൽ പെയ്തിറങ്ങിയപ്പോൾ സംഗീതാസ്വാദകർ വലിയ തോതിൽ പങ്കെടുത്തു. നാട്ട രാഗത്തിലെ ജഗദാനന്ദ കാരക, ഗൗള രാഗത്തിലെ ദുഡുകു ഗല, ആരഭി രാഗത്തിലെ സാധിൻചെനെ, വരാളി രാഗത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer