Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇന്ന് ഗുരുവായൂർ ഏകാദശി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ : ഗുരുവായൂർ, വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശിയായ ഗുരുവായൂർ ഏകാദശി ആചരിക്കുന്നതിനായി വ്രതശുദ്ധിയുടെ പുണ്യം തേടി ഭക്തലക്ഷങ്ങൾ ഇന്ന് ഗുരുവായൂരിലെത്തും. ദേവസ്വം നേരിട്ടാണ് ഇന്ന് വിള്ക്കാഘോഷം നടത്തുന്നത്. രാവിലെ ആറരയ്ക്ക് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പും നടക്കും. വലിയ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഇന്ന് രാവിലെ 5 മുതൽ വൈകിട്ട് 5 വരെ വി.ഐ.പി.കൾ ഉൾപ്പെടെ എല്ലാവർക്കും ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

അന്നലക്ഷ്മി ഹാളിലും പ്രത്യേക പന്തലിലും ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും രാവിലെ 9 മുതൽ പ്രസാദ ഊട്ട് ആരംഭിക്കും, ഊട്ടിനുള്ള വരി 2 മണിക്ക് അവസാനിപ്പിക്കും. ഇന്ന് രാത്രി 12 മുതൽ ക്ഷേത്രനട അടയ്ക്കുന്നത് വരെ ഭക്തർക്ക് കൂത്തമ്ബലത്തിൽ ദ്വാദശി പണം സമർപ്പിക്കാം. ദ്വാദശി ദിവസം രാവിലെ 8 വരെ മാത്രമേ ദർശനത്തിന് അവസരം ലഭ്യമാകൂ.

Recent News

Advertisement
WhiteswanTV Footer