Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തിരഞ്ഞെടുപ്പ് ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് കേരള കോൺഗ്രസ് നേർക്കുനേർ പോരാട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം:  ജില്ല തിരഞ്ഞെടുപ്പിൽ എന്താകുമെന്ന്  ഉറ്റുനോക്കുകയാണ് യൂ ഡി എഫ്. എത്ര മറിഞ്ഞാലും പഴയതു പോലെയേ നിൽക്കൂ എന്ന് എൽഡിഎഫ് എന്തായാലും നേട്ടമുണ്ടാക്കുമെന്ന വാശിയിൽ എൻഡിഎയും. വനിതാ സംവരണത്തിൽ കോട്ടയം മലക്കം മറിഞ്ഞിരിക്കുകയാണ്. വനിതാ സംവരണമായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം ഇത്തവണ ജനറലായി.

കോട്ടയം നഗരസഭകളിലെ അധ്യക്ഷസ്ഥാനവും മറിഞ്ഞു. അഞ്ചു വനിതയും ഒരു ജനറലുമായിരുന്നത് ഇത്തവണ അഞ്ചു ജനറലും ഒരു വനിതയുമായി തിരിഞ്ഞു. പതിനൊന്നു ബ്ലോക്ക് പഞ്ചായത്തുകളിൽ ആറ് വനിതാ പ്രസിഡന്റും അഞ്ചു ജനറലുമായിരുന്നത് ഇത്തവണ അഞ്ചു വനിതയും ആറ് ജനറലുമായി.

എഴുപത്തൊന്നു പഞ്ചായത്തുകളിൽ അൻപതു എണ്ണത്തിൽ എൽഡിഎഫാണ് ഭരണം. പതിനെട്ടിൽ ൽ യുഡിഎഫും മൂന്നെണ്ണത്തിൽ ബിജെപിയും. ആറ് നഗരസഭകളിൽ നാലെണ്ണം യുഡിഎഫിനൊപ്പം. എൽഡിഎഫിന് രണ്ട്. പതിനൊന്നു ബ്ലോക്ക് പഞ്ചായത്തുകളിൽ പത്തെണ്ണത്തിൽ എൽഡിഎഫാണ് ഭരണം. ഒരെണ്ണം യുഡിഎഫും. ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. കോട്ടയം ജില്ലയിൽ വലിയ ശക്തികളായ കേരള കോൺഗ്രസുകൾ തമ്മിൽ ജില്ലാ പഞ്ചായത്തിൽ അഞ്ചിടത്ത് നേർക്കുനേർ പോരാടുന്നു എന്നത് ശ്രദ്ധയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer