Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഗുരുവായൂർ കേശവൻ സ്മരണാഞ്ജലി

തൃശ്ശൂർ : ഗുരുവായൂർ ദശമിദിനമായ ഇന്ന് ഗജരാജൻ ഗുരുവായൂർ കേശവനനുസ്മരണം നടന്നു. ഗജരാജൻ കേശവനെ അനുസ്‌മരിച്ച് ദശമി ദിവസം രാവിലെ 7 മണിക്ക് ഗുരുവായൂർ ദേവസ്വം പുന്നത്തൂർ ആനത്താവളത്തിലെ ഗജവീരന്മാർ ഗജരാജൻ ഗുരുവായൂർ കേശവൻ്റെ ഛായാചിത്രവും വഹിച്ചുകൊണ്ട് ഘോഷയാത്രയായി തിരുവെങ്കിടാചലപതി ക്ഷേത്രാങ്കണത്തിൽ നിന്ന് പുറപ്പെട്ട് ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയിൽ സ്മരണാജ്ഞലി അർപ്പിച്ചു. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഭക്തജനാവലിയും കേശവന്റെ പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. തുടർന്ന് ആനയൂട്ട് നടന്നു. ഗജരാജൻ […]
Read more

ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവം നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്‍മാർ

തൃശ്ശൂർ: ഭാരതീയ വിദ്യാനികേതന്‍ ജില്ല കലോത്സവം സ്വാരസ്വതം 2025ല്‍ നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി. ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ജില്ല കലോത്സവം സമാപിച്ചു. ഭാരതീയ വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ കെ.എസ്.ജയചന്ദ്രന്‍ മാസ്റ്റര്‍ സമ്മാന ദാനം നിര്‍വ്വഹിച്ചു. 514 പോയിന്റ് നേടിയ കൊടകര സരസ്വതി വിദ്യാനികേതന്‍ രണ്ടാം സ്ഥാനവും. ആതിഥേയരായ ചാലക്കുടി വ്യാസ വിദ്യാനികേതന്‍  505 പോയിന്റുമായി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജില്ലയിലെ 32 വിദ്യാലയങ്ങളില്‍ നിന്നായി രണ്ട് ദിവസം നടന്ന മത്സരങ്ങളില്‍ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ സിപിഎം സംരക്ഷിക്കുന്നു

തൃശ്ശൂർ: ശബരിമല സ്വർണ്ണക്കൊള്ളയുടെ ഭാഗമായി ജയില്‍ കഴിയുന്ന രണ്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ സിപിഎം സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ചാലക്കുടി മുന്‍സിപ്പല്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുവാന്‍ ഇതുവരെ തയ്യാറാകാത്തവരാണ് യുഡിഎഫിനെ ഉപദേശിക്കുവാന്‍ വരുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയാല്‍ റബ്ബറിന്റെ താങ്ങുവില ഉയര്‍ത്തുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ പിണറായി വിജയന്‍ നാലര വര്‍ഷം കഴിഞ്ഞിട്ടും അതിനെ കുറിച്ച് ഓര്‍മ്മയില്ലെന്നും സണ്ണി ജോസഫ് അഭിപ്രായപ്പെട്ടു. ചാലക്കുടിയില്‍ […]
Read more

കോടശ്ശേരി പഞ്ചായത്തിലെ എരിയകുളം സർവ്വെ തുടങ്ങി

തൃശ്ശൂർ: ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന എരിയക്കുളം അളന്ന് തിട്ടപ്പെടുത്തുവാൻ താലൂക്ക് സർവ്വെയറുടെ സംഘം എത്തി. കോടശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിലുള്ള ഏരിയരകുളം കുറ്റിച്ചിറ വില്ലേജ് രേഖകളിൽ ഒരു ഏക്കർ 98 സെന്റ് സ്ഥലമാണ് കുളത്തിലുള്ളത് ഈ കുളം വ്യാപകമായ കയ്യേറ്റം ഉണ്ടെന്ന് കാണിച്ച് 2016 ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകിയെങ്കിലും കുളം കയ്യേറ്റം ഒഴിപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറായില്ല തുടർന്ന് ചാലക്കുടി മുൻചീഫ് കോടതിയിൽ പൊതുപ്രവർത്തകൻ സുനിൽ കാരപ്പാടം കേസ് ഫയൽ ചെയ്യുകയും […]
Read more

ചാലക്കുടി കോടശ്ശേരിയില്‍ എന്‍ഡിഎയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

തൃശ്ശൂർ : ചാലക്കുടി കോടശ്ശേരിയില്‍ എന്‍ഡിഎയുടെ ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ നശിപ്പിക്കുന്നതായി പരാതി. മൂന്നാം വാര്‍ഡ് ചന്ദന കുന്ന് ഭാഗത്ത് വെച്ചിരുന്ന മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി ബിന്ദു ഭാസിയുടെ പ്രചരണാര്‍ത്ഥം വെച്ച ബോര്‍ഡുകള്‍ ബ്ലേഡ് ഉപയോഗിച്ച് കീറി നശിപ്പിച്ചിരിക്കുകയാണ്. സിപിഎം ശക്തിയുള്ള മേഖലയില്‍ എന്‍ഡിഎയുടെ പ്രവര്‍ത്തനം കണ്ട് ഭയപ്പെട്ടിടാണ് ബോര്‍ഡുകള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നതെന്ന് എന്‍ഡിഎ ഭാരാവാഹികള്‍ ആരോപിച്ചു. ബിന്ദു ഭാസിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ഇത് സംബന്ധിച്ച് ചാലക്കുടി പോലീസില്‍ പരാതി നല്‍കി.
Read more

വേളൂക്കരയില്‍ മോട്ടോര്‍ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച്  യുവാവിന് ഗുരുതരമായി പരിക്കേറ്റു

തൃശ്ശൂർ : ആനമല അന്തര്‍ സംസ്ഥാന പാതയില്‍ പരിയാരം വേളൂക്കരയില്‍ മോട്ടോര്‍ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊന്നക്കൂഴി തയ്യില്‍ ഷാജിയുടെ മകന്‍ വിഷ്ണുദത്തന്‍ (26) ആണ് പരിക്കേറ്റത്. അതിരപ്പിള്ളിയിലേക്ക് പോയിരുന്ന വിനോദയാത്രക്കാരുടെ ബസ് വേളൂക്കര വെച്ച് അമിത വേഗതയില്‍ ക്രെയിനെ മറിക്കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാലക്കുടിയിലേക്ക് വരികയായിരുന്ന വിഷ്ണുദത്തന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലു പിന്നീട് അപ്പോള ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. […]
Read more

എരുമപ്പെട്ടി ചിറ്റണ്ടയിലെ വർക്ക്‌ഷോപ്പിലെ തീപിടുത്തത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തൃശ്ശൂർ : എരുമപ്പെട്ടി ചിറ്റണ്ടയിലെ ബൈക്ക് വർക്ക്‌ഷോപ്പിൽ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീപിടുത്തത്തിൽ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ദേശമംഗലം സ്വദേശിയായ യുവാവ് മരിച്ചു. ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെ 11-ാം വാർഡിൽ മേലെ തലശ്ശേരി ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫാരിസ് (22) ആണ് മരിച്ചത്. സംഭവം കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്കായിരുന്നു. ജോലിചെയ്യുന്ന വർക്ക്‌ഷോപ്പിൽ കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്ന് തീപ്പൊരി പടർന്നു അടുത്തിരുന്ന പെട്രോൾ […]
Read more

എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ ടോയ്ലറ്റ് ബ്ലോക്ക് തകർത്ത് സാമൂഹ്യവിരുദ്ധർ

തൃശ്ശൂർ : എരുമപ്പെട്ടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം നടന്നു. കുറച്ച് ദിവസങ്ങൾ മുമ്പ് മാത്രമാണ് ജില്ലാ പഞ്ചായത്തിന്റെ 15 ലക്ഷം രൂപ ചെലവിൽ നിർമിച്ച ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. ടോയ്ലറ്റിലെ മേൽക്കൂര, ടാപ്പുകൾ തുടങ്ങിയ സൗകര്യങ്ങൾ അടിച്ചുതകർത്ത നിലയിലാണ് കണ്ടെത്തിയത്. സ്കൂളിന്റെ പരിസരത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും പ്രതികൾ നശിപ്പിച്ചിരിക്കുന്നു. സംഭവം സംബന്ധിച്ച് സ്കൂൾ അധികൃതർ എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Read more

കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് അരുവായിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

തൃശ്ശൂർ : കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ് അരുവായി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം എം. എൻ. സത്യൻ ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുജിനി ബാബു അധ്യക്ഷത വഹിച്ചു. സിപിഐഎം ഏരിയ കമ്മിറ്റിയംഗങ്ങളായ ടി. സി. ചെറിയാൻ, എൻ. കെ. ഹരിദാസൻ, എൽ. സി. സെക്രട്ടറി വി. കെ. ബാബുരാജൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി ഷീജ സുധീപ്, ഗ്രാമ പഞ്ചായത്ത് സ്ഥാനാർത്ഥി സുജാത, വാർഡ് മെമ്പർ ജിഷ്ണു എ. […]
Read more

സേവാഭാരതി 2026 ലെ കലണ്ടർ പ്രകാശനം നിർവഹിച്ചു

തൃശ്ശൂർ: ദേശീയ സേവാഭാരതിയുടെ 2026 ലെ സേവാ കലണ്ടർ പ്രകാശനം ചെയ്തു. പരമേശ്വരീയത്ത് നടന്ന ചടങ്ങിൽ കല്യാൺ സിൽക്സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ കലണ്ടർ പ്രകാശനം നിർവഹിച്ചു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറി കെ. സുരേഷ്‌കുമാർ സ്വാഗതം പറഞ്ഞു. തൃശ്ശൂർ ജില്ലാ അധ്യക്ഷൻ പി.എൻ. ഉണ്ണിരാജൻ ആശംസ നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ ട്രഷറർ കെ.സി. ലതാദേവി നന്ദി രേഖപ്പെടുത്തി. സേവാഭാരതി സംസ്ഥാന–ജില്ലാ ഹെൽപ്പ്‌ലൈൻ നമ്പറുകൾ, വിവിധ സേവന […]
Read more

Recent News

Advertisement
WhiteswanTV Footer