തൃശ്ശൂർ : ആനമല അന്തര്‍ സംസ്ഥാന പാതയില്‍ പരിയാരം വേളൂക്കരയില്‍ മോട്ടോര്‍ബൈക്കില്‍ ടൂറിസ്റ്റ് ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കൊന്നക്കൂഴി തയ്യില്‍ ഷാജിയുടെ മകന്‍ വിഷ്ണുദത്തന്‍ (26) ആണ് പരിക്കേറ്റത്. അതിരപ്പിള്ളിയിലേക്ക് പോയിരുന്ന വിനോദയാത്രക്കാരുടെ ബസ് വേളൂക്കര വെച്ച് അമിത വേഗതയില്‍ ക്രെയിനെ മറിക്കടക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ചാലക്കുടിയിലേക്ക് വരികയായിരുന്ന വിഷ്ണുദത്തന്റെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആദ്യം ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിലു പിന്നീട് അപ്പോള ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ചാലക്കുടി ടെസ്ല സ്‌കാന്‍ സെന്ററിലെ ജീവനക്കാരനായ വിഷ്ണു രാവിലെ വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക് വരുന്വോഴായിരുന്നു അപകടം.




