Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കവർച്ചക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു

തൃശ്ശൂർ : കവർച്ചക്കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരുവല്ലയിൽ നിന്നും അറസ്റ്റ് ചെയ്തു. മാരകായുധങ്ങളുമായി  കവർച്ച  നടത്തുന്നതിനായി പോകുകയായിരുന്ന  അരനാട്ടുകര വില്ലേജ് ഒളരിക്കര സ്വദേശി കാഞ്ഞിരത്തിങ്കൽ വീട്ടിൽ വിനു 46 വയസ്സ് എന്നയാളെയും കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്ത്  കേസ്സിൽ ജാമ്യമെടുത്ത് ഒളുവിൽ പോവുകയായിരുന്നു. പിടികിട്ടാപ്പുള്ളികളെ പിടികൂടുന്നതിനായി  നടത്തിയ അന്വേഷണത്തിലാണ് ഇയാൾ  തൃശ്ശൂരിൽ ഉള്ള വീടും സ്ഥലവും വില്പന നടത്തി തിരുവല്ലയിൽ വിവാഹം കഴിച്ചതായും അറിവായത്. തിരുവല്ലയിലുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് […]
Read more

ബൈക്ക് യാത്രികരായ ദമ്പതികളെ ഇടിച്ചു വീഴ്ത്തി കടന്നുകളഞ്ഞ കാർ ഡ്രൈവർ പിടിയിൽ

തൃശ്ശൂർ: എരുമപ്പെട്ടിയിൽ ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികളെ ഇടിച്ചു വീഴ്ത്തി നിർത്താതെ കടന്നുകളഞ്ഞ കാർ ഡ്രൈവറെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മേലെ പട്ടാമ്പി വയസത്തൊടി വീട്ടിൽ 54 വയസുള്ള സുബൈർ ആണ് പിടിയിലായത്. ഇൻസ്പെക്ടർ അനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. സംഭവം കഴിഞ്ഞ 23-ാം തീയതി കേച്ചേരി–അക്കിക്കാവ് ബൈപ്പാസ് റോഡിലാണ് നടന്നത്. ചൊവ്വന്നൂർ വെള്ളിത്തിരുത്തി ചിറളയത്ത് മുകുന്ദൻ–സുജാത ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനോടാണ് സുബൈർ ഓടിച്ച കാർ ഇടിച്ചത്. അപകടം ഉണ്ടായിട്ടും വാഹനം നിർത്താതെ ഇയാൾ വേഗത്തിൽ സ്ഥലം […]
Read more

ചിറമനേങ്ങാട് മദ്രസയിലെ ശിലാഫലകം സാമൂഹ്യവിരുദ്ധർ തകർത്തു

തൃശ്ശൂർ : ഏരുമപ്പെട്ടി ചിറമനേങ്ങാട് ഹിദായത്തുൽ ഇസ്ലാം മദ്രസയിലെ ശിലാഫലകം സാമൂഹ്യവിരുദ്ധർ തകർത്തതായി പരാതി. മദ്രസയുടെ മുൻവശത്തെ ചുമരിൽ സ്ഥാപിച്ചിരുന്ന ശിലാഫലകമാണ് കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാതർ തകർത്തത്. സംഭവത്തെ തുടർന്ന് മദ്രസ കമ്മിറ്റി ഭാരവാഹികൾ ഏരുമപ്പെട്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പ്രദേശത്തെ സമാധാനപരമായ സഹവർത്തിത്വം തകർക്കാനുള്ള ഗൂഢശ്രമമാണ് പിന്നിലെന്ന് മദ്രസ കമ്മിറ്റി ആരോപിച്ചു.സംഭവത്തെ വിവിധ സംഘടനകൾ അപലപിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രദേശത്ത് രാത്രികാലങ്ങളിൽ പെട്രോളിങ് ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
Read more

ചൊവ്വന്നൂർ പഞ്ചായത്തിൽ എസ് ഡിപിഐ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് തുടക്കം

തൃശ്ശൂർ : ചൊവ്വന്നൂർ പഞ്ചായത്തിലെ എസ്.ഡി.പി.ഐ. സ്ഥാനാർത്ഥികൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 4-ാം വാർഡിൽ ഷഹീദ് കെ.എം., 5-ാം വാർഡിൽ ഷാമില കബീർ, 6-ാം വാർഡിൽ എം.യു. അജ്മൽ, 11-ാം വാർഡിൽ സുമയ്യ ഷഫീർ എന്നിവരാണ് ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ. വീടുതോറുമുള്ള സന്ദർശനങ്ങൾ, നാട്ടുകാരുമായി നേരിട്ടുള്ള ആശയവിനിമയം, വാർഡുകളിലെ പ്രശ്നങ്ങൾ കേൾക്കൽ എന്നിവയിലൂടെ സ്ഥാനാർത്ഥികൾ പ്രചാരണം ശക്തിപ്പെടുത്തുകയാണ്. എസ്.ഡി.പി.ഐ. പ്രവർത്തകരുടെയും അനുഭാവികളുടെയും സജീവ പങ്കാളിത്തമാണ് പ്രചാരണത്തിന് ഊർജം നൽകുന്നത്. “അവകാശങ്ങൾ അർഹരിലേക്ക്, അഴിമതിയില്ലാത്ത വികസനത്തിന്” […]
Read more

കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് കരിയാമ്പ്ര 14-ാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ

തൃശ്ശൂർ: കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് കരിയാമ്പ്ര 14-ാം വാർഡ് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി അംഗം എൻ. കെ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പുഷ്പലത ശ്രീധരൻ അധ്യക്ഷത വഹിച്ചു. സിപിഐഎം കാട്ടകാമ്പാൽ ലോക്കൽ സെക്രട്ടറി വി. കെ. ബാബുരാജ്, ജില്ലാ സ്ഥാനാർത്ഥി എം. വി. പ്രശാന്ത് മാസ്റ്റർ, ബ്ലോക്ക് സ്ഥാനാർത്ഥി ഷീജ സുധീപ്, 14-ാം വാർഡ് സ്ഥാനാർത്ഥി കെ. കെ. സുനിൽ‌കുമാർ എന്നിവരാണ് സംഗമത്തിൽ സംസാരിച്ചത്.എൽഡിഎഫ് നേതാക്കളായ എം. എൻ. […]
Read more

ആന വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 63 ലക്ഷം തട്ടിയെന്ന് പരാതി

തൃശ്ശൂർ : കുന്നംകുളത്ത് ആന വാങ്ങിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 63 ലക്ഷം രൂപ തട്ടിയെന്നാണ് പുതിയ പരാതി. ആര്‍ത്താറ്റ് സ്വദേശിയായ പ്രമോദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസ് സൈലേഷ് , അബ്ദുൽ ഹമീദ് ഖാൻ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രമോദ് മാനേജിംഗ് ഡയറക്ടറായി പ്രവർത്തിക്കുന്ന സംഘദേശം കുറിയുടെ അക്കൗണ്ടിൽ നിന്നാണ് പണം കൈമാറിയത്. 2024 മാർച്ച് മുതൽ 2025 ഫെബ്രുവരി വരെ പല ഘട്ടങ്ങളിലായാണ് 63 ലക്ഷം രൂപ നൽകിയതെന്നും പരാതിയിൽ പറയുന്നു. വാഗ്ദാനം […]
Read more

കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ 9-ാം വാർഡിൽ എൻഡിഎ കുടുംബസംഗമം നടത്തി

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ അയിനൂർ 9-ാം വാർഡിൽ എൻഡിഎയുടെ കുടുംബസംഗമം നടന്നു. 20-ഓളം കുടുംബങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത്. കുടുംബസംഗമത്തിന് കാട്ടകാമ്പാൽ പഞ്ചായത്ത് ബിജെപി പ്രസിഡന്റ് സുനീഷ് പെരുന്തുരുത്തി അധ്യക്ഷത വഹിച്ചു. ഒബി‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി രജീഷ് അയിനൂർ, എസ്‌സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാജു പി. കെ, 9-ാം വാർഡ് സ്ഥാനാർത്ഥി സബിത സുജീഷ്, 8-ാം വാർഡ് സ്ഥാനാർത്ഥി മോനിഷ രജീഷ് എന്നിവരും മറ്റ് പ്രവർത്തകരും പങ്കെടുത്തു.
Read more

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച നിലയില്‍ ; പീഡനം നേരിട്ടെന്ന് ആരോപണം, ഭര്‍ത്താവ് കസ്റ്റഡിയില്‍

തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം. സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം […]
Read more

അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ  പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്ര് സംസ്ഥാന പ്രസിഡന്റ്; അഡ്വ. ഒ. ജെ.ജെനീഷ് കൊരട്ടിയിൽ

തൃശ്ശൂർ: ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷൻ കോൺഗ്രസ് സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം യൂത്ത് കോണ്‍ഗ്ര് സംസ്ഥാന പ്രസിഡന്റ്.അഡ്വ.ഒ.ജെ.ജെനീഷ് കൊരട്ടിയിലെത്തി. കൊരട്ടി പഞ്ചായത്തിലെ കട്ടപ്പുറം 20 വാര്‍ഡിലെ വീട്ടുകളില്‍ വോട്ട് അഭ്യര്‍ത്ഥിച്ചു. ബ്ലോക്ക് പഞ്ചായത്ത് കൊരട്ടി ഡിവിഷൻ സ്ഥാനാര്‍ത്ഥി സച്ചിന്‍ രാജ്, ചിറങ്ങര ഡിവിഷൻ സ്ഥാനാർത്ഥി അഡ്വ.ആല്‍ബിന്‍ പൗലോസ്,പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ഫെമിനി ബിബിന്‍,ഷാജു മുള്ളന്‍കുഴി,യൂത്ത് കോണ്‍ഗ്രസ് ജി്ല്ല സെക്രട്ടറി ജോഫിന്‍ ഫ്രാന്‍സീസ്,നിയോജക മണ്ഡലം പ്രസിഡന്റ് ലിന്‍സണ്‍ നടവരമ്പന്‍, ബിബിത വാഴച്ചാല്‍, അനഘ, പ്രവീണ്‍ എന്‍.പി.ജെയ്ഫാന്‍ മാനാടന്‍ […]
Read more

ഇറ്റലിയിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ്  ലക്ഷങ്ങൾ  തട്ടിച്ച കേസ്സിലെ പ്രതി റിമാന്റിൽ

തൃശ്ശൂർ : ഇറ്റലിയിലേക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് 580000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപയുടെ തട്ടിപ്പ് നടത്തിയ കേസ്സിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു.വലപ്പാട് സ്വദേശി അറക്കവീട്ടിൽ ഷെഫീർ 29 എന്നയാളെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ  എറിയാട് പേ ബസാർ സ്വദേശി കിഴക്കേ വളപ്പിൽ വീട്ടിൽ വിഷ്ണുദാസ്  എന്നയാളിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിസ ശരിയാക്കിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 580000/- (അഞ്ച് ലക്ഷത്തി എൺപതിനായിരം) രുപ തട്ടിയെടുക്കുകയായിരുന്നു. .2023 വർഷത്തിലാണ് പ്രതികൾ പരാതിക്കാരന് ഇറ്റലിയിലേക്ക് വില […]
Read more

Recent News

Advertisement
WhiteswanTV Footer