Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ല കലോത്സവത്തിന് ചാലക്കുടി വ്യാസ വിദ്യാനികേതനില്‍

തൃശ്ശൂർ : ഭാരതീയ വിദ്യാനികേതന്‍ തൃശ്ശൂര്‍ ജില്ല കലോത്സവത്തിന് ചാലക്കുടി വ്യാസ വിദ്യാനികേതനില്‍ വേദിയൊരുങ്ങി. 28,29 തീയതികളിലായി നടക്കുന്ന സാരസ്വതം 2025 28ന് രാവിലെ 9,30ന് നാടന്‍ പാട്ടുകലാകാരി പ്രസീത ചാലക്കുടി ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകന്‍ സുന്ദര്‍ദാസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍  വിദ്യാനികേതന്‍ ജില്ല അധ്യക്ഷന്‍ ജയചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണ നടത്തും. ഭാരതീയ വിദ്യാനതികേതന്‍ സംസ്ഥാന സെക്രട്ടറി സൗമ്യ സുരേഷ്, സംസ്ഥാന സെക്രട്ടറി ശ്രീകാന്ത് ഗുരുപദം, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.ദീലീപ്, ജഗദ്ഗുരു ട്രസ്റ്റ് ചെയര്‍മാന്‍ ജി.പത്മനാഭ […]
Read more

ചുമരെഴുത്ത് ഇല്ലാതെ എന്ത് തെരഞ്ഞെടുപ്പ് പ്രചരണം

തൃശ്ശൂർ: ചുമരെഴുത്ത് ഇല്ലാതെ എന്ത് തെരഞ്ഞെടുപ്പ് പ്രചരണം”ആധുനിക  സൗകര്യങ്ങളും നൂതന സാങ്കേതികവിദ്യകളും ഉണ്ടെങ്കിലും ചുമരെഴുത്തിനൊപ്പം  നിൽക്കാൻ ഇവയ്ക്കൊന്നിനും ആകില്ല അതാണ് ചുമരെഴുത്തിനെ ശ്രദ്ധേയമാക്കുന്നത്.  പായലും പിടിച്ചുകിടന്ന നാട്ടിലെ മതിലുകളെല്ലാം തിരഞ്ഞെടുപ്പായതോടെ കളറായി. എഐ കാലത്ത് ഡിജിറ്റൽ പോസ്റ്ററുകളും പെയിൻറിങ് ഒക്കെ ഉണ്ടെങ്കിലും പേരും ചിഹ്നവും വോട്ടറുടെ ഹൃദയത്തിൽ പതിയാൻ ഇപ്പോഴും ചുമരെഴുത്തുകൾ വേണമെന്നാണ് പൊതുവിലെ അഭിപ്രായം.  തിരഞ്ഞെടുപ്പ് അടുത്തതോടെ വെള്ളച്ചായത്തിൽ കുളിച്ചൊരുങ്ങുകയാണ് പൊടിയും പായലും പിടിച്ചു കിടന്ന നാട്ടിലെ മതിലുകളെല്ലാം. എ ഐ സാങ്കേതികവിദ്യ അടക്കം പരസ്യ […]
Read more

വിസ തട്ടിപ്പ് ലക്ഷങ്ങൾ തട്ടിയ സ്ത്രീയെ നെടുംമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു

തൃശ്ശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സ്ത്രീ പിടിയിൽ. തൃശ്ശൂർ  വെങ്കിടങ്ങ് കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് വീട്ടിൽ നിസ അബ്ദുൾ സലീമി (50)നെയാണ് പിടികൂടിയത്. അണ്ണല്ലൂർ തിരുത്തി പറമ്പ് സ്വദേശി പുതിയപറമ്പിൽ വീട്ടിൽ സ്റ്റേവിൻ പൗലോസ് ( 28 ) എന്നയാൾക്ക് കാനഡയിലേക്ക്  വിസ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2024 ഏപ്രിൽ  മുതൽ -2025 സെപ്തംബർ  വരെയുള്ള  കാലയളവിൽ പല തവണകളായ് ബാങ്ക് അക്കൗണ്ട്  വഴി അഞ്ച് ലക്ഷം രൂപ  അയച്ച് വാങ്ങിയ […]
Read more

ബാറിൽ മദ്യം നൽകാത്തതിൽ വിരോധം; ജീവനക്കാരെ കൊലപ്പെടുത്താൻ ശ്രമം – ജെറീഷിന് 12 വർഷം തടവ്

തൃശ്ശൂർ : കുന്നംകുളം ആർ.സി. പാർക്ക് ബാറിൽ പ്രവർത്തന സമയം കഴിഞ്ഞെത്തി മദ്യം ആവശ്യപ്പെട്ടപ്പോൾ നൽകാത്തതിലുള്ള വിരോധത്താൽ ബാർ ജീവനക്കാരെ താമസിക്കുന്ന സ്റ്റാഫ് ക്വാർട്ടേഴ്സിൽ വെച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതിയായ കുന്നംകുളം തെക്കെയങ്ങാടി പഴുന്നാന വീട്ടിൽ ചെറിയാൻ മകൻ ജെറീഷിന് (39) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി 12 വർഷം കഠിനതടവും 7000 രൂപ പിഴയും വിധിച്ചു. 2016 ജൂലൈ 3-ന് രാത്രി ഒരു മണിയോടെയാണ് കേസ് രജിസ്റ്റർ ചെയ്യുവാൻ ഇടയായ സംഭവം […]
Read more

തിയേറ്റർ ഉടമയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം; പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

തൃശൂർ: രാഗം തീയറ്റർ നടത്തിപ്പുകാരൻ സുനിലിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ ആദിത്യനും ഗുരുദാസിനെയും സ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രതികള്‍ക്ക് കൊട്ടേഷന്‍ കൊടുത്ത മണ്ണൂത്തി സ്വദേശി സിജോ, പ്രവാസി വ്യവയായും സിനിമാ നിര്‍മാതാവുമായ റാഫേലിന്‍റെ അടുത്തയാളാണെന്നും ക്വട്ടേഷന്‍ നല്‍കിയത് റാഫേലാണെന്നും രാഗം സുനില്‍ ആരോപിച്ചു. സിനിമാ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരു വർഷം മുമ്പ് സിജോ തീയറ്ററിൽ എത്തി സുനിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. അന്ന് നൽകിയ കേസിൽ സിജോയും റാഫേലും പ്രതികളായി. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ […]
Read more

പഴഞ്ഞി ഈസ്റ്റ് വാർഡ് കാട്ടകാമ്പാൽ പഞ്ചായത്തിലെ ഏറ്റുമുട്ടലുകളുടെ രാജഭൂമി; ആരാണ് ത്രികോണ പോരാട്ടത്തിൽ കിരീടം ചൂടുക?

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ പതിനൊന്നാം വാർഡ് — പഴഞ്ഞി ഈസ്റ്റ് — ഇത്തവണ തെരഞ്ഞെടുപ്പ് തിരമാല സൃഷ്ടിക്കുന്ന ഹോട്ട്സ്പോട്ടാണ്. മൂന്ന് മുന്നണികളും അവരുടെ ഏറ്റവും ശക്തമായ സ്ഥാനാർഥികളുമായി അരങ്ങിൽ ഇറങ്ങിക്കഴിഞ്ഞതോടെ വാർഡിലെ രാഷ്ട്രീയവാതാവരണം അതിവിശേഷം ചൂടുപിടിച്ചിരിക്കുകയാണ്. യുഡിഎഫിന്റെ മുഖമായി രംഗത്തെത്തുന്നത് പ്രമുഖ കോൺഗ്രസ് നേതാവ് ജയശങ്കർ. മുമ്പ് ജില്ലാ പഞ്ചായത്ത് ജയം കരസ്ഥമാക്കിയ അനുഭവവുമായാണ് അദ്ദേഹം മത്സരരംഗത്തേക്ക് എത്തുന്നത്. പഴഞ്ഞിയിൽ കോൺഗ്രസ് ശക്തമായ അടിത്തറ സ്ഥാപിച്ച നായകനെന്ന നിലയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം യുഡിഎഫിന് ശക്തി പകരുന്നുണ്ട്. എൽഡിഎഫ് […]
Read more

കുന്നംകുളത്ത് അമിത വേഗതയിൽ എത്തിയ ബസ് വാഹനങ്ങളിൽ ഇടിച്ച് അപകടം; 3 പേർക്ക് പരിക്ക്

തൃശ്ശൂർ : കുന്നംകുളത്ത് പട്ടാമ്പി റോഡിൽ അമിത വേഗതയിൽ എത്തിയ സ്വകാര്യ ബസ് മുൻവശത്ത് സഞ്ചരിച്ച രണ്ട് കാറുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിച്ച് അപകടമുണ്ടായി. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ വടക്കേക്കാട് സ്വദേശി 27 വയസ്സുള്ള ഷമീർ, കൂടെയുണ്ടായിരുന്ന അമൃത, ജോർജ് എന്നിവർക്ക് പരിക്കേറ്റു. കുന്നംകുളം ഭാഗത്ത് നിന്ന് പാലക്കാട് ദിശയിലേക്ക് പോയ ബസ് നിയന്ത്രണം വിട്ടാണ് വാഹനങ്ങളിൽ ഇടിച്ചതെന്ന് സാക്ഷികൾ പറഞ്ഞു. ഓട്ടോറിക്ഷയിലെ യാത്രക്കാരർക്കാണ് കൂടുതൽ പരിക്ക് പറ്റിയത്. പരിക്കേറ്റ […]
Read more

കരിക്കാട് സെന്റ് ജോർജ്ജ് പള്ളി പെരുന്നാൾ ആഘോഷിച്ചു

തൃശ്ശൂർ : മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ കരിക്കാട് സെന്റ് ജോർജ്ജ് സുറിയാനി ഇടവക പള്ളിയിൽ മാർ ഗീവറുഗ്ഗീസ് സഹദായുടെ പെരുന്നാളും ഇടവകയുടെ വലിയ പെരുന്നാളും ഭക്തിപൂർവ്വം ആഘോഷിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും നടത്തിയ പെരുന്നാൾ വിളംബര ഘോഷയാത്ര, പെരുന്നാൾ സന്ധ്യാ നമസ്കാരം, വിശുദ്ധ മൂന്നിന്മേൽ കുർബാന, മാർ ഗീവറുഗ്ഗീസ് സഹദായോടുള്ള മധ്യസ്ഥപ്രാർത്ഥന എന്നിവയിൽ വിശ്വാസികളുടേത് വലിയ പങ്കാളിത്തമായിരുന്നു. അങ്ങാടി ചുറ്റിയുള്ള കൊടിയേറ്റം, സ്ലീബാ പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്, പ്രത്യേക ധൂപപ്രാർത്ഥന, നേർച്ച സദ്യ എന്നിവയും പെരുന്നാൾ ദിനങ്ങൾ […]
Read more

ബാർ ജീവനക്കാരനെ ആക്രമിച്ച  സ്റ്റേഷൻ റൗഡി പിടിയിൽ

തൃശ്ശൂർ: ആളൂർ  താഴേക്കാടുള്ള ബാറിലെ ജീവനക്കാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ സ്റ്റേഷൻ റൗഡിയായ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു. കണ്ണിക്കര സ്വദേശി തോട്ടത്തിൽ വീട്ടിൽ അരുൺ വർഗ്ഗീസ് (31) ആണ് അറസ്റ്റിലായത്. ഇയാളെ നടപടിക്രമങ്ങൾക്ക് ശേഷം  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. 23- തീയതി രാത്രി 8.30-ഓടെയാണ് സംഭവം നടന്നത്. താഴേക്കാടുള്ള ബാറിൽ മദ്യപിച്ചശേഷം, ബിൽ അടയ്ക്കാതെ വീണ്ടും മദ്യം ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ജീവനക്കാരൻ മദ്യം നിഷേധിച്ചതിനെ തുടർന്ന് പ്രകോപിതനായ പ്രതി, ബാറിൽ […]
Read more

ചാലക്കുടി എംഎല്‍എക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജില്ല നേതാവിനെ  സസ്‌പെന്റ് ചെയ്തു

തൃശൂർ: ചാലക്കുടി എംഎല്‍എക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ജില്ല നേതാവിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് പണം വാങ്ങി സീറ്റുകള്‍ നല്‍കിയെന്ന്ഡിസിസി ജില്ല ജനറല്‍ സെക്രട്ടറി ടി.എ.ആന്റോയുടെ ആരോപണം സംഘടന വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നേതൃത്വം സസ്‌പെന്റ് ചെയ്തിരിക്കുന്നത്. അനര്‍ഹരായവര്‍ക്ക് എംഎല്‍എ വലിയ തോതില്‍ പണം വാങ്ങി സീറ്റുകള്‍ നല്‍കിയെന്നും കാണിച്ച് എഐസിസി,കെപിസിസി നേതാക്കള്‍ക്കും മറ്റും  നല്‍കിയ പരാതിയുടെ കോപ്പിയും മറ്റും കാണിച്ചായിരുന്നു ടി. എ ആന്റോയുടെ പ്രതിക്ഷേധം. ആന്റോയുടെ ചില്ല […]
Read more

Recent News

Advertisement
WhiteswanTV Footer