Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കരിക്കാട് സെന്റ് ജോർജ്ജ് പള്ളി പെരുന്നാൾ ആഘോഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ കരിക്കാട് സെന്റ് ജോർജ്ജ് സുറിയാനി ഇടവക പള്ളിയിൽ മാർ ഗീവറുഗ്ഗീസ് സഹദായുടെ പെരുന്നാളും ഇടവകയുടെ വലിയ പെരുന്നാളും ഭക്തിപൂർവ്വം ആഘോഷിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും നടത്തിയ പെരുന്നാൾ വിളംബര ഘോഷയാത്ര, പെരുന്നാൾ സന്ധ്യാ നമസ്കാരം, വിശുദ്ധ മൂന്നിന്മേൽ കുർബാന, മാർ ഗീവറുഗ്ഗീസ് സഹദായോടുള്ള മധ്യസ്ഥപ്രാർത്ഥന എന്നിവയിൽ വിശ്വാസികളുടേത് വലിയ പങ്കാളിത്തമായിരുന്നു. അങ്ങാടി ചുറ്റിയുള്ള കൊടിയേറ്റം, സ്ലീബാ പ്രദക്ഷിണം, ശ്ലൈഹീക വാഴ്വ്, പ്രത്യേക ധൂപപ്രാർത്ഥന, നേർച്ച സദ്യ എന്നിവയും പെരുന്നാൾ ദിനങ്ങൾ കൂടുതൽ ഭക്തിനിർഭരമാക്കി. മൂന്നിന്മേൽ കുർബാനയ്ക്ക് ഫാ. വർഗീസ് വാഴപ്പിള്ളി മുഖ്യ കാർമികത്വം വഹിച്ചു. ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ഫാ. തോമസ് കുരിയൻ എന്നിവർ സഹ കാർമ്മീകരായിരുന്നു.

പെരുന്നാൾ ഒരുക്കങ്ങൾക്ക് ഇടവക സെക്രട്ടറി ലിഗേഷ്, ട്രഷറർ വിൽസൺ, സഭാ കൗൺസിൽ അംഗങ്ങൾ, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവരടങ്ങിയ കരിക്കാട് സെന്റ് ജോർജ്ജ് ഇടവക കമ്മിറ്റി നേതൃത്വം നൽകി. പെരുന്നാളിനോടനുബന്ധിച്ച് വാദ്യമേളഘോഷങ്ങളോടെയുള്ള ദേശക്കാരുടെ അങ്ങാടി പെരുന്നാൾ ആഘോഷവും നിറഞ്ഞിരുന്നു.

Recent News

Advertisement
WhiteswanTV Footer