Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പെരുന്തുരുത്തിയിൽ എൻഡിഎ കുടുംബയോഗം

തൃശ്ശൂർ: കാട്ടകാമ്പാൽ പഞ്ചായത്തിലെ 5-​ാം & 6-​ാം വാർഡുകളിലായി എൻഡിഎ സംഘടിപ്പിച്ച കുടുംബയോഗം പെരുന്തുരുത്തി മേഖലയിലാണ് ഇന്നലെ ശ്രദ്ധാകേന്ദ്രമായത്. പ്രദേശത്തെ കുടുംബങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന ഈ യോഗത്തിൽ ഏകദേശം അമ്പതോളം കുടുംബങ്ങൾ പങ്കെടുത്തു. യോഗത്തിൽ ബിജെപി നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. നിവേദിത സുബ്രഹ്മണ്യൻ മുഖ്യാതിഥിയായി പങ്കെടുത്തു. എൻഡിഎയുടെ വികസനപാതയും പഞ്ചായത്ത് തലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളും അവർ വിശദീകരിച്ചു. അഞ്ചാം വാർഡ് സ്ഥാനാർത്ഥി സുനീഷ് പെരുന്തുരുത്തി, ആറാം വാർഡ് സ്ഥാനാർത്ഥി ദിനേശ്, ബ്ലോക്ക് പഞ്ചായത്തു […]
Read more

ഡിസംബർ 6-ന് തൃശ്ശൂർ ബിജെപി റോഡ് ഷോ

തൃശ്ശൂർ: ബിജെപിയുടെ തൃശൂർ റോഡ് ഷോ ഡിസംബർ 6-ന് വൈകിട്ട് 3 മണിക്ക് തൃശൂർ കളക്ട്രേറ്റ് മുന്നിൽ നിന്ന് ആരംഭിച്ച് കോർപ്പറേഷൻ ഓഫീസ് വരെ നടക്കും. പ്രശസ്ത തെന്നിന്ത്യൻ നടിയുമായും ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഖുഷ്ബു സുന്ദർ റോഡ് ഷോയിൽ പങ്കെടുക്കും. കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്, മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർയും പരിപാടിയിൽ പങ്കെടുക്കും. എൻ.ഡി.എ കേന്ദ്ര സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും […]
Read more

വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാൾ  കൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി പടിയിൽ

തൃശ്ശൂർ: വീട്ടിലേക്ക് അതിക്രമിച്ച് കയറി വടിവാൾ കഴുത്തിൽ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്സിലെ പ്രതി പടിയിൽ അവിട്ടത്തൂർ  സ്വദേശി തണ്ടാശ്ശേരി വീട്ടിൽ സുശാന്ത് 53 വയസ് എന്നയാളെ  പോലീസ് അറസ്റ്റ് ചെയ്തത്. അവിട്ടത്തൂർ സ്വദേശി വരിക്കാശ്ശേരി വീട്ടിൽ ജഗദീഷ് ചന്ദ്രൻ 53 വയസ്സ് എന്നയാളെ എന്തോ മുൻവൈരാഗ്യത്താൽ  ഇയാളുടെ അവിട്ടത്തൂരിലുളള  വീടിന്റ സിറ്റൗട്ടിലേക്ക് അതിക്രമിച്ച് കയറി ജഗദീഷ് ചന്ദ്രന്റെ കഴുത്തിൽ വടിവാൾ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിനാണ് പിടിയിലായത്. സുശാന്ത് കൊടകര പോലീസ് സ്റ്റേഷൻ പരിധിയിലെ ആയുധ നിയമ പ്രകാരമുള്ള […]
Read more

തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക യൂത്ത് ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം

തൃശ്ശൂർ: തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക യൂത്ത് ലീഗ് യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടപ്പടി അഭയ ഭവൻ വയോജന കേന്ദ്രം സന്ദർശിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ അഭയ ഭവൻ ഡയറക്ടർ ഫാ. ഷിജു പി. കാട്ടിൽ അച്ചനുമായി കൂടിക്കാഴ്ച നടത്തി, ചാപ്പലിൽ പ്രാർത്ഥനയും നടത്തി. വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് ആവശ്യമായ സാധനങ്ങൾ വിതരണം ചെയ്തതോടൊപ്പം, യൂത്ത് ലീഗ് പ്രവർത്തകർ ഓരോ അന്തേവാസിയേയും സന്ദർശിച്ച് ആശ്വാസം പകർന്നു. അവസാനം ക്രിസ്മസ് ആശയവുമായി ബന്ധപ്പെട്ട കരോൾ […]
Read more

അവിണിശ്ശേരിയിൽ വീട്ടമ്മ കിണറ്റിൽ വീണ സംഭവം; അഗ്നിരക്ഷാസേന സമയോചിതമായി രക്ഷപ്പെടുത്തി

തൃശ്ശൂർ : തൃശ്ശൂർ: അവിണിശ്ശേരി ചെറുവത്തേരി പ്രദേശത്ത് ഇന്ന് രാവിലെ വീട്ടമ്മ കിണറ്റിൽ വീണു. വെളുത്തേടത്ത് ഹൗസിലെ സരസ്വതിയാണ് കിണറ്റിൽ വീണത്. സംഭവം കണ്ടതോടെ വീട്ടമ്മയുടെ ബന്ധുവായ സന്ദീപ് ഉടൻ തന്നെ കിണറ്റിൽ ഇറങ്ങി അവരെ വെള്ളത്തിൽ മുങ്ങാതെ പിടിച്ചുനിർത്തുകയായിരുന്നു.വിവരം ലഭിച്ചതിനെ തുടർന്ന് തൃശ്ശൂർ അഗ്നിരക്ഷാസേന ഉടൻ സംഭവസ്ഥലത്തെത്തി. റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് സരസ്വതിയെയും സന്ദീപിനെയും സുരക്ഷിതമായി കിണറ്റിൽ നിന്ന് പുറത്തെടുത്തു. പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം സേനയുടെ ആംബുലൻസിൽ സരസ്വതിയെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. […]
Read more

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻ്റർ സോൺ ബാസ്കറ്റ് ബോൾ; ചാലക്കുടി എസ് എച്ച് കോളേജിൽ നടക്കും

തൃശ്ശൂർ: ചാലക്കുടിയുടെ ചരിത്രത്തിൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻ്റർസോൺ ഇൻറ്റർ കോളേജിയറ്റ് ചാമ്പ്യൻഷിപ്പ് ഡിസംബർ 6, 7 തിയതികളിൽ ചാലക്കുടി സേക്രഡ് ഹാർട്ട് ഓട്ടോണോമസ് വനിത കോളേജിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.. യൂണിവേഴ്‌സിറ്റിയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 15 ഓളം മികച്ച കോളേജ് ടീമുകൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ (2024-25) ചാപ്യൻമാരായ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിനൊപ്പം പ്രമുഖ കോളേജുകളായ സെൻറ്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട, പ്രൊവിഡൻസ് കോളേജ്, […]
Read more

ദേശീയ കായിക താരങ്ങൾക്ക്  അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ ആദരമൊരുക്കി

തൃശ്ശൂർ: അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിലെ 25 ദേശീയ ഹാൻഡ് ബോൾ താരങ്ങൾക്കും 50 സംസ്ഥാന മെഡൽ ജേതാക്കൾക്കും ആദരമൊരുക്കിക്കൊണ്ട് പ്രതിഭോത്സവം 2025 സംഘടിപ്പിച്ചു. കായിക താരങ്ങളെയും കായികാധ്യാപകൻ ജിബി വി പെരേപ്പാടനെയും പരിശീലകൻ. അർജർ എ എസ് നേയും അന്നനാട് ജംഗ്ഷനിൽ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയ്യപ്പ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുകയും ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി . ബിജോയ് പി ആർ […]
Read more

സീനിയർ വിദ്യാർത്ഥിയുടെ മർദ്ദനത്തിൽ ജൂനിയർ വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിലെ സ്വകാര്യ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥി മര്‍ദ്ദിച്ചതായി പരാതി. രണ്ടാംവര്‍ഷ ബി.കോം ഫിനാന്‍സ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷാക്കിറിനാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിലാണ്. മുഹമ്മദ് ഷാക്കിറിന്‍റെ വലത് കണ്ണിന് താഴെയുള്ള എല്ലിന് പൊട്ടലുണ്ട്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളും മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും തമ്മില്‍ കോളേജിലെ പാര്‍ക്കിങ്ങിന് സമീപം തര്‍ക്കം നടന്നിരുന്നു. ഇതിനിടെ സ്കൂട്ടറില്‍ പുസ്തകം വെക്കാന്‍ അവിടെ എത്തിയ മുഹമ്മദ് ഷാക്കിറിനെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ചീത്തവിളിക്കുകയും, […]
Read more

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ

തൃശ്ശൂർ: കാട്ടാക്കടയിൽ കെഎസ്ആർടിസി ബസിനുള്ളിൽ നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിയോട് സ്വദേശിയായ സാജൻ ആണ് പിടിയിലായത്. ചൊവ്വാഴ്ച കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ്സിനുള്ളിൽ വെച്ചാണ് സംഭവം നടന്നത്. കൊട്ടൂരിലേക്കുള്ള സർവീസിലായിരുന്നു സാജന്റെ ഈ അശ്ലീല പ്രവൃത്തി. സംഭവം ശ്രദ്ധിച്ച ഒരു യുവതി മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയും വിവരം കണ്ടക്ടറെ അറിയിക്കുകയും ചെയ്തു. വീഡിയോ റെക്കോർഡ് ചെയ്യുന്നത് കണ്ടതോടെ സാജൻ ബസിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് ലഭിച്ച വിവരത്തിന്റെ […]
Read more

രാഗി ശ്രീനിവാസന്റെ ആദ്യഘട്ട പര്യടനം സമാപിച്ചു

തൃശ്ശൂർ: ജില്ലാ പഞ്ചായത്ത് ആളൂർ ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രാഗി ശ്രീനിവാസന്റെ തെരഞ്ഞെടുപ്പ് പ്രചരണ പര്യടനം പുത്തൻചിറ ഹൈസ്കൂൾ ജങ്‌ഷനിൽ വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയംഗം ടി. കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെകട്ടറി ടി കെ സന്തോഷ്, ഏരിയ കമ്മിറ്റിയംഗങ്ങളായ എം. എം. നൗഷാദ്, സി. ധനുഷ് കുമാർ, ലോക്കൽ സെകട്ടറിമാരായ സേതുമാധവൻ, വി കെ റാഫി എന്നിവർ സംസാരിച്ചു. പുത്തൻചിറ, മാള, ആളൂർ […]
Read more

Recent News

Advertisement
WhiteswanTV Footer