Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

അഡ്വ.ഷോണ്‍ പല്ലിശ്ശേരി മേലൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി

തൃശ്ശൂർ: യുഡിഎഫ് ജില്ല പഞ്ചായത്ത് കൊരട്ടി ഡിവിഷന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ഷോണ്‍ പല്ലിശ്ശേരി മേലൂര്‍ മണ്ഡലത്തില്‍ പര്യടനം നടത്തി. കെപിപിസിസി മുന്‍ പ്രസിഡന്റ് വി,എം.സുധീരന്‍ മേലൂര്‍ പള്ളി നട ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു സംസാരിച്ചു. എല്ലാ മേഖലകളിലേയും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയ സര്‍ക്കാരാണ് പിണറായി വിജയന്‍ സര്‍ക്കാരെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ബ്ലോക്ക് പ്രസിഡന്റ് എം.ടി.ഡേവീസ് അധ്യക്ഷത വഹിച്ചു. എബി ജോര്‍ജ്ജ്, രാജേഷ് മേനോത്ത്, അമൃത വിജയ്, ലിന്‍സണ്‍ ആന്റണി, ജോസഫ് പൈനാടത്ത്, സ്വപ്‌ന ഡേവീസ്, അരുണ്‍ കാതിക്കുടം,റിന്‍സി രാജേഷ് […]
Read more

പട്ടികജാതി മോർച്ച ചാലക്കുടി മണ്ഡലം കമ്മിറ്റി  അംബേദ്കർ സ്മൃതി ദിനം സംഘടിപ്പിച്ചു

തൃശ്ശൂർ: അംബേദ്കർ സ്വപ്നം കണ്ട ഭാരതം നരേന്ദ്രമോദിയിലൂടെ യഥാർഥ്യമാകുകയാണെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു പട്ടികജാതി  മോർച്ച ചാലക്കുടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അംബേദ്കർ സ്മൃതി ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ ശില്പിയായ അംബേദ്കറെ കോൺഗ്രസ്സ് ഇന്ത്യയുടെ രാഷ്ട്രീയഭൂപടത്തിൽ നിന്നും അയിത്തം കൽപ്പിച്ച് മാറ്റി നിർത്തുകയായിരുന്നു. ആദ്യത്തെ പൊതു തിരഞ്ഞെടുപ്പിൽ അംബേദ്‌കറെ പരാജയപ്പെടുത്തുന്നതിനു ശ്രമിച്ചത് കോൺഗ്രസ്സും സിപിഎം ചേർന്നാണ്. അംബേദ്കർക്ക് അർഹമായ പരിഗണന നൽകിയത് ബിജെപി സർക്കാറാണ്. അംബേദ്‌കറുടെ […]
Read more

സുവർണജൂബിലി ചിത്രരചനാ മത്സരം നടത്തി

തൃശ്ശൂർ: ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ സുവർണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. തൃശൂർജില്ലയ്ക്കുള്ളിലും പുറത്തുമുള്ള ഇരുപത്തിയഞ്ചോളം സ്കൂളുകളിൽ നിന്ന് അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു. എൽ. പി. കുട്ടികൾ എന്റെ വിദ്യാലയം, യു.പി. ഹൈസ്കൂൾ വിദ്യാർത്ഥികൾ എന്റെ ഗ്രാമം എന്നീ വിഷയങ്ങളിൽ ചിത്രരചന നടത്തി. ചിത്രരചനാമത്സരം കോളേജ് പ്രിൻസിപ്പാൾ ഡോ. ഷാജു കെ. എസ് ഉദാഘാടനം ചെയ്തു. എൽ പി. കുട്ടികൾ ക്രയോൺസ് ഉപയോഗിച്ചും യു. പി. ഹൈസ്കൂൾ […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂർ നഗരസഭയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ആദ്യഘട്ട ചെക്കിങ്ങ് ഗുരുവായൂർ ടൗൺഹാളിൽ നടത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിൽ നടന്ന പരിശോധനയിൽ വിവിധ പാർട്ടികളുടെ സ്ഥാനാർത്ഥികളും ഏജന്റുമാരും പങ്കെടുത്തു. പരിശോധനയുടെ ഭാഗമായി ഓരോ മെഷീനിലും മോക്ക് പോൾ നടത്തുകയും ഫലം പരിശോധിച്ചതിന് ശേഷം സ്ഥാനാർത്ഥി ഏജന്റുമാരുടെ സാക്ഷ്യത്തോടെ മെഷീനുകൾ ശരിയായ രീതിയിൽ സീൽ ചെയ്യുകയും ചെയ്തു. പരിശോധനം വിജയകരമായി പൂർത്തിയായെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
Read more

എൽഡിഎഫ് കൊരട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി നടത്തി

തൃശ്ശൂർ: ഇതരമതസ്ഥരുടെ ആരാധാനാലയം പൊളിച്ച് തന്നെ തങ്ങളുടെ ആരാധാനാലയം പണിയമെന്ന് വാശിപിടിക്കുന്ന കേന്ദ്ര ഭരണക്കൂടം അപരിഷ്കൃതർ ആണ് എന്ന് സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എൽ ഡി എഫ് കൊരട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നോക്ക സമുദായത്തെ ക്ഷേത്രത്തിൻ്റെ അകത്തേക്ക് നടക്കാൻ, പൊതുവഴി നടക്കാൻ അനുവദിക്കാത്തവർക്കാണ് സനാതന ഹിന്ദുത്വവാദികൾ. പൊതുയോഗത്തിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗം ടി.വി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. താളമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ബഹുജനങ്ങൾ പങ്കെടുത്ത […]
Read more

തട്ടുകട ഉടമയെ ആക്രമിച്ച യുവാവ് പിടിയിൽ

തൃശ്ശൂർ: കഴിച്ച ഭക്ഷണത്തിന്റെ പണം ആവശ്യപ്പെട്ടതിനെ തുടർന്ന് തട്ടുകട ഉടമയെ ആക്രമിച്ച യുവാവ് പിടിയിൽ. ചേര്‍ക്കര സ്വദേശി ഹരിനന്ദനൻ ആണ് അറസ്റ്റിലായത് വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. എരവേലി സുനില്‍കുമാർ ചേര്‍ക്കരയിൽ നടത്തുന്ന തട്ടുകടയിൽ ഭക്ഷണം കഴിച്ച ഹരിനന്ദനോട് പണം ആവശ്യപ്പെട്ടതോടെ ഇയാൾ പ്രകോപിതനാവുകയായിരുന്നു. തുടർന്ന് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി സുനിൽകുമാറിനെ ആക്രമിക്കുകയും ചെയ്തു. റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിലുളള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. […]
Read more

വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് ആരംഭിച്ചു

തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിംഗ് റിട്ടേണിങ് ഓഫീസർമാരുടെ നേതൃത്വത്തിൽ ആരംഭിച്ചു. തൃശൂർ ജില്ലയിലെ തളിക്കുളം, പുഴക്കൽ ബ്ലോക്കുകളിലും കുന്നംകുളം നഗരസഭയിലും ഡിസംബർ 5 മുതൽ കമ്മീഷനിംഗ് പ്രവർത്തനങ്ങൾ നടന്നു.പുഴക്കൽ ബ്ലോക്കിലെ പുറനാട്ടുകര ശ്രീ ശാരദ ഗേൾസ് സ്കൂളിലും തളിക്കുളം ബ്ലോക്കിലെ നാട്ടിക ശ്രീനാരായണ കോളേജിലുമുള്ള കമ്മീഷനിംഗ് കേന്ദ്രങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ചാവക്കാട്, ചൊവ്വന്നൂർ, വടക്കാഞ്ചേരി, പഴയന്നൂർ, ഒല്ലൂക്കര, മതിലകം, അന്തിക്കാട്, ചേർപ്പ്, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മാള, ചാലക്കുടി ബ്ലോക്കുകൾക്കുള്ള […]
Read more

ഗുരുവായൂരിനെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ഹൈദരോസ് കുട്ടി മൂപ്പനെ ഓർത്തു പിട്ടി കുഞ്ഞുമുഹമ്മദ്

തൃശ്ശൂർ: ഗുരുവായൂർ അമ്പലം ടിപ്പുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷിക്കാൻ ജീവൻ പോലും ബലി കൊടുത്ത ഹൈദരോസ് കുട്ടി മൂപ്പരാണ് എന്ന് പീട്ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. ഹൈദരോസ്കുട്ടി മൂപ്പരുടെ ബൗദ്ധികശരീരം മറവ് ചെയ്തിരിക്കുന്നത് ചാവക്കാട് മണത്തല പള്ളിയിലാണെന്നും അതിന്റെ സ്മരണാർത്ഥമാണ് മണത്തല നേർച്ച എന്നും അദ്ദേഹം വ്യക്തമാക്കി. ഗുരുവായൂർ ക്ഷേത്രവും നഗരവും എല്ലാ സമൂഹങ്ങൾക്കും പ്രിയപ്പെട്ടതാണെന്നും ഈ നാടിന്റെ സാമൂഹിക ഐക്യമെന്നും നിലനിൽക്കുമെന്നും എൽഡിഎഫ് ഗുരുവായൂർ തിരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ അധ്യക്ഷൻവഹിച്ചു കൊണ്ട് അദ്ദേഹം സംസാരിച്ചു.
Read more

സ്ത്രീ ശാക്തീകരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിജയഫലം: ടി. ശശിധരൻ

തൃശ്ശൂർ: കേരളത്തിൽ ഇന്ന് അധ്വാനിക്കുന്ന ഏറ്റവും വലിയ ജനവിഭാഗം സ്ത്രീകളാണെന്നും, അതിന് പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ത്രീ ശാക്തീകരണ ലക്ഷ്യങ്ങൾ വിജയകരമായി നടപ്പിലാക്കിയതാണെന്നും ടി. ശശിധരൻ അഭിപ്രായപ്പെട്ടു. ഗുരുവായൂരിൽ എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലസ്തിനിലെ കുഞ്ഞുങ്ങളുടെ വേദനയിൽ പങ്കുചേർന്ന് ജീവിതത്തിലെ ആഘോഷങ്ങൾ ഉപേക്ഷിച്ച ലീലാവതി ടീച്ചറും, ആയിരക്കണക്കിന് ലിറ്റർ വെള്ളം എത്തിക്കാൻ മുന്നിട്ടിറങ്ങിയ ലക്ഷ്മിക്കുട്ടിയേയും പോലെയുള്ളവർ കേരളീയ സ്ത്രീകളുടെ ചിന്താശേഷിക്കും മനശക്തിക്കും പ്രതീകങ്ങളാണെന്ന് ശശിധരൻ പറഞ്ഞു.
Read more

കേരളത്തിൽ ഫാസിസ്റ്റ് സ്വാധീനം കടന്നു കയറാൻ ശ്രമിക്കുന്നു: ടി. ശശിധരൻ

തൃശൂർ: ഫാസിസ്റ്റ് പ്രവണതകൾ അതിഭീകരമായി കേരളത്തിലേക്ക് കടന്നുകയറാൻ ശ്രമിക്കുന്നുണ്ടെന്ന് ടി. ശശിധരൻ. ആർഎസ്എസിന് ആളുകളെ മതപരമായി ചിന്തിപ്പിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ ആശങ്കയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇതുവരെ കാണാത്ത രീതിയിൽ ഇപ്പോൾ ആളുകളെ ജാതി തിരിച്ചാണ് സംഭോധന ചെയ്യപ്പെടുന്നത്. മാട്രിമോണി പ്ലാറ്റ്ഫോമുകളിലും ജാതി അടിസ്ഥാനത്തിലുള്ള വേർത്തിരിവ് വ്യാപകമായിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്പത് വർഷമായി ആർഎസ്എസ് ശ്രമിച്ചിട്ടും സാധ്യമാക്കാനാകാത്ത ചില കാര്യങ്ങൾ ദൃശ്യ മാധ്യമങ്ങളുടെ സഹായത്തോടെ ഇപ്പോൾ കേരളത്തിൽ നടപ്പാക്കാൻ കഴിഞ്ഞുവെന്നും ശശിധരൻ ആരോപിച്ചു. കേരളത്തിലെ മതങ്ങൾ […]
Read more

Recent News

Advertisement
WhiteswanTV Footer