Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇൻ്റർ സോൺ ബാസ്കറ്റ് ബോൾ; ചാലക്കുടി എസ് എച്ച് കോളേജിൽ നടക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ചാലക്കുടിയുടെ ചരിത്രത്തിൽ ആദ്യമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇൻ്റർസോൺ ഇൻറ്റർ കോളേജിയറ്റ് ചാമ്പ്യൻഷിപ്പ് ഡിസംബർ 6, 7 തിയതികളിൽ ചാലക്കുടി സേക്രഡ് ഹാർട്ട് ഓട്ടോണോമസ് വനിത കോളേജിൽ വച്ച് നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു..

യൂണിവേഴ്‌സിറ്റിയുടെ കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള 15 ഓളം മികച്ച കോളേജ് ടീമുകൾ ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ (2024-25) ചാപ്യൻമാരായ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിനൊപ്പം പ്രമുഖ കോളേജുകളായ സെൻറ്റ് ജോസഫ്‌സ് കോളേജ് ഇരിങ്ങാലക്കുട, പ്രൊവിഡൻസ് കോളേജ്, കോഴിക്കോട്, സഹൃദയ കോളേജ്. കൊടകര എന്നിവരും ഈ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നു. ഡിസംബർ അവസാന വാരം ബാഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ വച്ചു നടക്കുന്ന സൗത്ത് സോൺ ഓൾ ഇൻ്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിക്കുന്ന താരങ്ങളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്നായിരിക്കും തെരഞ്ഞെടുക്കുക. 

 ചാലക്കുടിയുടെ കായിക പാരമ്പര്യം നിലനിർത്താനും യശസ് വീണ്ടെടുക്കാനുമായി ജനുവരി 22, 23, 24 തിയതികളിൽ പ്രഥമ സൗത്ത് ഇന്ത്യൻ ബാസ്കറ്റ് ബോൾ ടൂർണമെന്റ്റ് കോളേജിൽ വെച്ചു നടത്തുന്നതാണ് 

സൗത്ത് ഇന്ത്യയിലെ മികച്ച കോളേജ് ടീമുകളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന ഈ ടൂർണമെൻറ്റിലേക്ക് എല്ലാവരേയും സ്വാഗതം ചെയ് കൊള്ളുന്നു. കായികരംഗത്ത് ഒട്ടനവധി നേട്ടങ്ങൾ കൈവരിക്കാൻ ചാലക്കുടി സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥിനികൾക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ 5 കുട്ടികൾ കഴിഞ്ഞ വർഷത്തെ സൗത്ത് സോൺ ഇൻ്റർ യൂണിവേഴ്‌സിറ്റി ബാസ്കറ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുകയും മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്‌തു. ഈ ടീം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിലേക്ക് ക്വാളിഫൈ ചെയ്യുകയുണ്ടായി. :

പ്രൊഫ. ഡോ. സി. ഐറിൻ, പ്രിൻസിപ്പാൾ,ഡോ. പ്രിൻസി ആൻ്റോ. വൈസ് പ്രിൻസിപ്പാൾ,സാജു ആന്റണി പാത്താടൻ,ഡോ. ജെസ്‌മി ജോസ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പകെടുത്തു.

Recent News

Advertisement
WhiteswanTV Footer