Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ദേശീയ കായിക താരങ്ങൾക്ക്  അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂൾ ആദരമൊരുക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: അന്നനാട് യൂണിയൻ ഹയർസെക്കൻഡറി സ്കൂളിലെ 25 ദേശീയ ഹാൻഡ് ബോൾ താരങ്ങൾക്കും 50 സംസ്ഥാന മെഡൽ ജേതാക്കൾക്കും ആദരമൊരുക്കിക്കൊണ്ട് പ്രതിഭോത്സവം 2025 സംഘടിപ്പിച്ചു. കായിക താരങ്ങളെയും കായികാധ്യാപകൻ ജിബി വി പെരേപ്പാടനെയും പരിശീലകൻ. അർജർ എ എസ് നേയും അന്നനാട് ജംഗ്ഷനിൽ പൂച്ചെണ്ട് നൽകി സ്വീകരിക്കുകയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ അയ്യപ്പ ഓഡിറ്റോറിയത്തിലേക്ക് ആനയിക്കുകയും ചെയ്തു.

തുടർന്ന് നടന്ന പൊതുസമ്മേളനം തൃശൂർ റൂറൽ സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി . ബിജോയ് പി ആർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട്  രാജേഷ് പി ആർ അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് . അഖിൽ അനിരുദ്ധൻ മുഖ്യാതിഥിയായിരുന്നു. കായിക താരങ്ങളെയും കായികാധ്യാപകൻ . ജിബി വി പെരേപ്പാടൻ, പരിശീലകൻ .അർജുൻ എ എസ് എന്നിവരെ മൊമെന്റോയും മെഡലുകളും നൽകി ആദരിച്ചു.

പ്രിൻസിപ്പൽ ജയ ഐ ആമുഖപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ . സി എ ഷാജി സ്വാഗതവും ഹെഡ്മിസ്ട്രസ് മാലിനി എം.പി നന്ദിയും രേഖപ്പെടുത്തിയ യോഗത്തിൽ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡണ്ട് . ജയൻ ജോസഫ് പട്ടത്ത് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുമാരി നവനീത പി സുഭാഷ്, കായികാധ്യാപകൻ. ജിബി വി പെരേപ്പാടൻ എന്നിവർ മറുപടി പ്രസംഗം നടത്തി. സ്കൂളിലെ വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer