Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഷാഫി പറമ്പില്‍ വടകരക്കാര്‍ക്ക് പറ്റിയ അബദ്ധം: പ്രഫുല്‍ കൃഷ്ണന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : ഷാഫി പറമ്പില്‍ വടകരക്കാര്‍ക്ക് പറ്റിയ അബദ്ധമാണെന്നും സ്ത്രീപീഡകനെ എല്ലാ കാര്യങ്ങളും മറച്ചുവെച്ച് തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ച ഷാഫി വടകരക്കാരോട് മാപ്പ് പറയണമെന്നും ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെപിസിസി സംസ്‌കാരക സഹിതി ഭാരവാഹി എം.എ.ഷഹാനസിന്റെ വെളിപ്പെടുത്തലോടെ ഷാഫി പറമ്പിലിന്റെ സ്ത്രീവിരുദ്ധത പുറത്തുവന്നിരിക്കുകയാണ്.

വ്യാജ ഐഡി കാര്‍ഡ് നിര്‍മാണത്തില്‍ ഉള്‍പ്പെടെ രാഹുലിന് സഹായം നല്‍കിയത് ഷാഫിയാണ്. ഷാഫിയും രാഹുലും തമ്മിലുള്ളത് അവിശുദ്ധ ബന്ധമാണെന്നും പ്രഫുല്‍ പറഞ്ഞു. ഷാഫി പറയുന്നതാണ് കോണ്‍ഗ്രസിലെ അവസാനവാക്കെന്ന രീതിയിലാണ് കാര്യങ്ങള്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ബംഗളൂരുവില്‍ ഒളിച്ചുകഴിയുന്നത് ഷാഫിയുടെ ഒത്താശയോടെയാണ്.

പാലുകൊടുത്ത ഉമ്മന്‍ചാണ്ടിയുടെ കൈകളില്‍ തന്നെ കൊത്തിയ നേതാവാണ് ഷാഫി എന്നും കോണ്‍ഗ്രസ് നേതാക്കളുടെ അവിശുദ്ധ കഥകള്‍ പുറത്തു വരുമെന്ന ഭയമാണ് രാഹുലിനെതിരെ നടപടിയെടുക്കാന്‍ കോണ്‍ഗ്രസ് വൈകിയതെന്നും പ്രഫുല്‍ കൃഷ്ണന്‍ കുറ്റപ്പെടുത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ദിലീപ്, ജില്ലാ വൈസ് പ്രസിഡന്റ് ടി പി രാജേഷ്, ജില്ലാ സെക്രട്ടറി അനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു

Recent News

Advertisement
WhiteswanTV Footer