തൃശ്ശൂർ: പൂര നഗരിയില്‍ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾക്കും ഇത് ബാധകമാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിനാണയാണ് ഇത്തരത്തിലുള്ള നടപടി. ദാഹജലം വിതരണം ചെയ്യുന്നവര്‍ ശുദ്ധജലവും, ഫലവര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നവര്‍ കേടുപാടുകള്‍ ഇല്ലാത്തതും, ഐസ്‌ക്രീം വിതരണം ചെയ്യുന്നവര്‍ നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചു മാത്രം വിതരണം ചെയ്യണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ചൂടു കൂടിയ കാലാവസ്ഥയില്‍ കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം പൊതുജനങ്ങൾ കൈവശം കരുതണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.




