Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: trissur

പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ അയൽപക്കത്തെ വീടുകളിലും പാമ്പുകളെ കണ്ടെത്തി

തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീടിന് സമീപത്തെ വീടുകളിൽ നിന്നും പാമ്പുകളെ കണ്ടെത്തി. വീടിനകത്തെ ശുചിമുറിയിൽ നിന്ന് വീട്ടമ്മ തലനാരിഴക്കാണ് വീട്ടമ്മ രക്ഷപെട്ടത്. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടിട്ടുണ്ട്. ആൽജോയുടെയും അനോഷിന്റെയും വീട്ടിൽ കണ്ടെത്തിയ പാമ്പുകളുടെ സമാന വലിപ്പത്തിലും പ്രായത്തിലുമുള്ള പാമ്പാണ് ഈ വീട്ടിലും കയറിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോടാലി കടമ്പോട് ഭാഗത്തെ വീടുകളിൽ നിന്ന് 5 പാമ്പുകളെയാണ് കണ്ടെത്തിയത്. ആൽജോയുടെ മരണത്തിന് ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ പരിശോധനകൾ […]
Read more

അനോഷ് വീട്ടിലേക്ക്; നാളെ ഡിസ്ചാർജ് ചെയ്യും

തൃശ്ശൂർ: തൃശ്ശൂർ കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ സഹോദരൻ അനോഷ് നാളെ വീട്ടിലേക്ക് തിരിച്ചെത്തും. അനോഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കുട്ടി നടന്ന് തുടങ്ങിയെന്നും ഡോക്ടർമാര്‍ അറിയിച്ചു. ആൽജോയുടെ വേർപാടിന്റെ സമയത്തും അനോഷിന്റെ മടങ്ങിവരവ് കുടുംബത്തിന് ആശ്വാസമാവുകയാണ്. കഴിഞ്ഞ 19നാണ് അനോഷിനും ആൻജോയ്ക്കും വീട്ടിൽ ഉറങ്ങുന്നതിനിടെ ശങ്കുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിയേറ്റത്. അൽജോയെ ആശപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരനോടപ്പം കളിച്ചുവളർന്ന എനോശ് നാളെ വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ കൂടെ കളിക്കാൻ കുഞ്ഞനിയനില്ല. അനോഷിനെയെങ്ങിലും തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് മാതാപിതാക്കൾ.
Read more

തൃശ്ശൂരിൽ പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു

തൃശ്ശൂർ: പാടത്ത് കളിച്ചുകൊണ്ടിരിക്കേ നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. വെങ്ങിണിശ്ശേരിക്ക് അടുത്തുള്ള കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കാണ് മിന്നലേറ്റത്. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്. പരിക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് നിലവിൽ ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക നിഗമനം. കുട്ടികളുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read more

തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി, യുവാവിന് രക്ഷകരായി ഫയർഫോഴ്സ്

തൃശൂര്‍: തെങ്ങ് കയറുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങിയ തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. കൊരട്ടിക്കര സ്വദേശി വിനീഷാണ് യന്ത്രത്തില്‍ കുടുങ്ങിയത്. കടവല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡില്‍ പെരുമ്പിലാവ് അമീനിന്‍റെ പറമ്പിലെ തെങ്ങിലെ നാളികേരം വെട്ടാന്‍ കയറുന്നതിനിടെയാണ് വിനീഷ് അപകടത്തില്‍പ്പെട്ടത്. 45 അടി ഉയരത്തില്‍ വിനീഷിന്‍റെ കാല് തെങ്ങ് കയറ്റ യന്ത്രത്തില്‍ കുടങ്ങി വിനീഷ് തലകീഴായി കിടക്കുന്ന അവസ്ഥയിലായിരുന്നു. വിവരമറിയച്ചതോടെ കുന്നംകുളം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സുരേഷ് കുമാർ തെങ്ങുകയറ്റ യന്ത്രത്തിന്‍റെയും ലാഡറിന്‍റെയും സഹായത്താല്‍ വിനീഷിനെ താഴെയിറക്കി.
Read more

ജീരകസോഡ കുപ്പിയിൽ ചത്ത പാമ്പ്; സോഡാ നിർമാണ യൂണിറ്റ് അടപ്പിച്ചു

തൃശ്ശൂർ: വെള്ളാങ്ങല്ലൂരിൽ കുടിക്കാൻ വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിനെ കണ്ടെത്തി. സോളാർ നിർമ്മാണ തൊഴിലാളികൾ കുടിക്കാൻ വാങ്ങിയ ജീരക സോഡയ്ക്കകത്താണ് പാമ്പിനെ കണ്ടെത്തിയത്. ചൂടായതുകൊണ്ടാണ് ചായ വേണ്ടെന്നുവെച്ച് തണുത്ത് ജീരകസോഡ കുടിക്കാമെന്ന് വെച്ചതെന്ന് തൊഴിലാളികൾ പറയുന്നു. ഉടൻ തന്നെ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം കട താൽക്കാലികമായി അടച്ചു. കടയുടമയ്ക്ക് നോട്ടീസും നൽകിയിട്ടുണ്ട്. 
Read more

കുളത്തില്‍ കുളിക്കാനിറങ്ങി; വലയില്‍ കുടുങ്ങി 19കാരൻ മരിച്ചു

തൃശ്ശൂർ: കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരൻ ചെമ്മീൻ വലയില്‍ കുടുങ്ങി മരിച്ചു. വെങ്ങാനൂര്‍ സ്വദേശി എം എസ് അച്ചുവാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം ചെമ്മീന്‍ചാലില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. കൂടെയുള്ളവർക്കും നീന്തൽ വശമില്ലാത്തതിനാൽ ഉടൻ തന്നെ പ്രദേശ വാസികളെ വിവരമറിയിച്ചു. തുടര്‍ന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഠിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പം വീടെടുത്ത് താമസിക്കുകയായിരുന്നു അച്ചു. ഇരിഞ്ഞാലക്കുട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.
Read more

പൂര നഗരിയിൽ ഭക്ഷണ-വെള്ളം വിതരണം; രജിസ്‌ട്രേഷൻ നിർബന്ധം

തൃശ്ശൂർ: പൂര നഗരിയില്‍ കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷൻ നിർബന്ധമാക്കി. സന്നദ്ധ സംഘടനകൾക്കും ഇത് ബാധകമാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു. പൊതുജനങ്ങളുടെ ഭക്ഷ്യ സുരക്ഷാ ഉറപ്പാക്കുന്നതിനാണയാണ് ഇത്തരത്തിലുള്ള നടപടി. ദാഹജലം വിതരണം ചെയ്യുന്നവര്‍ ശുദ്ധജലവും, ഫലവര്‍ഗ്ഗങ്ങള്‍ വിതരണം ചെയ്യുന്നവര്‍ കേടുപാടുകള്‍ ഇല്ലാത്തതും, ഐസ്‌ക്രീം വിതരണം ചെയ്യുന്നവര്‍ നിശ്ചിത ഊഷ്മാവില്‍ സൂക്ഷിച്ചു മാത്രം വിതരണം ചെയ്യണം. തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. ചൂടു കൂടിയ കാലാവസ്ഥയില്‍ കുടിക്കുന്നതിനാവശ്യമായ ശുദ്ധജലം പൊതുജനങ്ങൾ കൈവശം കരുതണമെന്നും അറിയിപ്പ് നൽകിയിട്ടുണ്ട്.
Read more

തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ല; പെസോ വിലയിരുത്തൽ

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. അതിനെത്തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായിരിക്കുകയാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് നിർണായകമാകും. സുരക്ഷ ക്രമീകരണങ്ങളിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ എന്നതും പരിശോധിക്കും. വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. 5 പേര് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മോർച്ചറിയിൽ എത്തിച്ച 9 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Read more

സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റ് മരിച്ച നിലയില്‍

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി കല്ലൂര്‍ ജാഫറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 51 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മരണപ്പെട്ടത്. സിനിമ സംഘം താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിലായാണ് മൃതദേഹം കണ്ടെത്തിയത്.
Read more

വെടിക്കെട്ടുപുര അപകടം; വിദ്വേഷ പ്രചാരണം അവസാനിപ്പിക്കണം: എം വി ഗോവിന്ദന്‍

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വെടിക്കെട്ട് അപകടം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന കള്ളപ്രചാരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്തും എഴുതാനും പറയാനും അവകാശമുണ്ട് എന്നത് കൊണ്ട് ഇതുപോലുള്ള സന്ദര്‍ഭത്തില്‍ അതിനെ തെറ്റായ രീതിയിലേക്കും തെറ്റായ ദിശയിലേക്കും നയിക്കാന്‍ പാടുള്ളതല്ല. അത് എല്ലാവരും ശ്രദ്ധിക്കണമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പൂരം നടത്തിപ്പ് സംബന്ധിച്ചു നാളെ നടക്കുന്ന […]
Read more
Advertisement
WhiteswanTV Footer