തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച ആൽജോയുടെ വീടിന് സമീപത്തെ വീടുകളിൽ നിന്നും പാമ്പുകളെ കണ്ടെത്തി. വീടിനകത്തെ ശുചിമുറിയിൽ നിന്ന് വീട്ടമ്മ തലനാരിഴക്കാണ് വീട്ടമ്മ രക്ഷപെട്ടത്. സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തണമെന്ന് നാട്ടുകാർ ആവശ്യപെട്ടിട്ടുണ്ട്. ആൽജോയുടെയും അനോഷിന്റെയും വീട്ടിൽ കണ്ടെത്തിയ പാമ്പുകളുടെ സമാന വലിപ്പത്തിലും പ്രായത്തിലുമുള്ള പാമ്പാണ് ഈ വീട്ടിലും കയറിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോടാലി കടമ്പോട് ഭാഗത്തെ വീടുകളിൽ നിന്ന് 5 പാമ്പുകളെയാണ് കണ്ടെത്തിയത്.
ആൽജോയുടെ മരണത്തിന് ശേഷം വനം വകുപ്പിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ പരിശോധനകൾ നടത്തിയിരുന്നു. പാമ്പുകളുടെ ഉറവിടം ഏതുവരെയായിട്ടും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകൾ കൂട്ടത്തോടെ മുട്ടവിരിഞ്ഞ് ഇറങ്ങിയതാകാം എന്നതാണ് വനംവകുപ്പിന്റെ സംശയം.






