തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ ക്യാമറ അസിസ്റ്റന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളം സ്വദേശി കല്ലൂര്‍ ജാഫറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 51 വയസ്സായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മരണപ്പെട്ടത്. സിനിമ സംഘം താമസിച്ചിരുന്ന വീടിന്റെ ശുചിമുറിയിലായാണ് മൃതദേഹം കണ്ടെത്തിയത്.




