എറണാകുളം: ജഡ്‌ജിയുടെ ഔദ്യോഗിക വാഹനത്തിൽ ബസിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റ സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 324, സെക്ഷന്‍ 353 എന്നിവ പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ പോലീസ് കേസെടുത്തത്. എന്നാൽ, സംഭവം മോട്ടോർ വാഹന അപകടമാണെന്നും ക്രിമിനൽ നടപടിക്ക് വിധേയമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് റദ്ധാക്കിയത്.






