കോഴിക്കോട്: ബംഗളൂരുവിലേക്ക് പോകുന്നതിനിടെ ബസ് കാറിന് പിന്നിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കാക്കൂർ സ്വദേശി ഇയ്യംകോട്ടുമ്മൽ വീട്ടിൽ അഭിജിത്ത് (20) ആണ് മരിച്ചത്. മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മാണ്ഡ്യയിലെ ബുദ്ധന്നൂരിൽ വെച്ചായിരുന്നു അപകടം. ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ ചന്ദാപുരയിലെ ഒരു മൊബൈൽ ഫോൺ കടയിൽ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന അഭിജിത്ത്, നാട്ടിൽ നിന്ന് തിരികെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു ദുരന്തം.
അപകടത്തിൽ പരിക്കേറ്റ ബസ് ക്ലീനറും കാറിലുണ്ടായിരുന്ന യാത്രികനും മാണ്ഡ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അഭിജിത്തിന്റെ പിതാവ് ബാലകൃഷ്ണനും മാതാവ് സബിതയുമാണ്.



