തൃശ്ശൂർ : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിയിലും തെരഞ്ഞെടുപ്പ് സംബന്ധമായ മറ്റ് ചുമതലകളിലും ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ ബാലറ്റ് വഴി വോട്ട് ചെയ്യാൻ ഡിസംബർ 8 വരെ അപേക്ഷിക്കാം.
അപേക്ഷ ഫോം 15 ഉപയോഗിച്ചാണ് സമർപ്പിക്കേണ്ടത്. കോർപ്പറേഷൻ/മുനിസിപ്പാലിറ്റി ഓഫീസർമാർ ഒരു അപേക്ഷയും ഡ്യൂട്ടി ഉത്തരവിന്റെ പകർപ്പും നൽകണം. പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥർ മൂന്ന് അപേക്ഷകൾ സമർപ്പിക്കണം. ഡിസംബർ 13 രാവിലെ 8 മണി വരെ ലഭിക്കുന്ന പോസ്റ്റൽ വോട്ടുകളെ മാത്രമാണ് വോട്ടെണ്ണലിൽ ഉൾപ്പെടുത്തുക.
പോസ്റ്റൽ ബാലറ്റ് നോടൽ ഓഫീസറുടെ ചുമതല കെഎസ്എഫ്ഇ (RR) ഡെപ്യൂട്ടി കളക്ടർ നിർവഹിക്കും.വോട്ടെടുപ്പിനുള്ള ഇലക്ട്രോണിക് മെഷീനുകൾ തൃശൂർ താലൂക്ക് ഓഫീസ് കോംപൗണ്ടിലുള്ള ഇലക്ഷൻ വെയർഹൗസിൽ നിന്ന് വിവിധ ബ്ലോക്ക് സെക്രട്ടറിമാർക്ക് വിതരണം തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ചയ്ക്കുള്ളിൽ വിതരണം പൂർത്തിയാകും. ഡിസംബർ 5, 6 തീയതികളിൽ മെഷീനുകളുടെ കമ്മീഷനിംഗ് റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ നടക്കും. ഇത് സംബന്ധിച്ച് തൃശൂർ കളക്ടർ അറിയിച്ചു.




