മലപ്പുറം : കരുളായി പഞ്ചായത്തിലെ എൽഡിഎഫ് പ്രകടനപത്രിക പ്രകാശനംചെയ്തു. ബിഒടി അടിസ്ഥാനത്തിൽ കരുളായിയിൽ ബസ്സ്റ്റാൻഡ്, കരുളായി കുടുംബാരോഗ്യകേന്ദ്രത്തിൽ ആദിവാസികൾക്ക് കിടത്തിച്ചികിത്സയടക്കമുള്ള പ്രത്യേക ചികിത്സാസൗകര്യം, അത്തിക്കൽ, പാണ്ട്യാലംപാടം ജലസേചനപദ്ധതികൾ പ്രവർത്തന ക്ഷമമാക്കും, നെടുങ്കയംവരെ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങാൻ നടപടി സ്വീകരിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ബിഒടി അടിസ്ഥാനത്തിൽ കരുളായിയിൽ ബസ്സ്റ്റാൻഡ്, കരുളായി കുടുംബാരോഗ്യകേന്ദ്രത്തിൽ ആദിവാസികൾക്ക് കിടത്തിച്ചികിത്സയടക്കമുള്ള പ്രത്യേക ചികിത്സാസൗകര്യം, അത്തിക്കൽ, പാണ്ട്യാലംപാടം ജലസേചനപദ്ധതികൾ പ്രവർത്തന ക്ഷമമാക്കും, നെടുങ്കയംവരെ കെഎസ്ആർടിസി ബസ് സർവീസ് തുടങ്ങാൻ നടപടി സ്വീകരിക്കും തുടങ്ങിയവയാണ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കർഷകർക്ക് ഉത്പന്നങ്ങൾ നേരിട്ട് വിതരണംചെയ്യാൻ കഴിയുന്ന തരത്തിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് ആഴ്ചയിൽ രണ്ടുദിവസം ചന്ത, സമഗ്ര ടൂറിസം മാസ്റ്റർപ്ലാൻ തയ്യാറാക്കി സർക്കാർ സഹായത്തോടെ നടപ്പാക്കും, പഞ്ചായത്തിൽ ബഡ്സ് സ്കൂൾ തുടങ്ങിയ 79 കാര്യങ്ങളാണ് പ്രകടനപത്രികയിലുള്ളത്.എൽഡിഎഫ് കൺവീനർ ഹാരിസ് പനോലൻ, സി.പി. സഫറലി, കെ.പി. അലി അക്ബർ, രവീന്ദ്രൻ വെള്ളേങ്ങാട്ട്, ജെ. രാധാകൃഷ്ണൻ, പി. ബാലകൃഷ്‌ണൻ, വി. വേലായുധൻ, ഫിറോസ്ബാബു തുടങ്ങിയവർ പങ്കെടുത്തു.






