Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഓടുന്ന ബസിൽ നിന്നും പുറത്തേക്ക് ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്

തൃശൂർ: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്നും ചാടിയ യാത്രക്കാരന് ഗുരുതര പരിക്ക്. കൊരട്ടി സ്വദേശി ജയ്ജുവിനാണ് പരിക്കേത്. മേലടൂരിലെ പുറക്കുളം ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം നടന്നത്. അന്നമനടയിൽ നിന്ന് തൃപ്രയാറിലേക്ക് യാത്ര ചെയ്തിരുന്ന ബസ് പുറക്കുളം സ്റ്റോപ്പിൽ നിന്ന് ഒരു യാത്രക്കാരിയെ കയറ്റി മുന്നോട്ടെടുത്ത സമയത്താണ് സംഭവം. സീറ്റിൽ നിന്ന് എഴുന്നേറ്റ് എത്തിയ ജയ്ജു, ഇറങ്ങണമെന്നോ ബസ് നിർത്തണമെന്നോ ആവശ്യപ്പെടാതെ തന്നെ മുൻവാതിലിലൂടെ പുറത്തിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയ്ജുവിനെ ആദ്യം മാള ബിലീവേഴ്സ് ചർച്ച് […]
Read more

ബൈക്ക് യാത്രക്കാരന്‍റെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്ത് മൂന്ന് ലക്ഷം രൂപ തട്ടിയെടുത്തു

തൃശ്ശൂർ: മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കവർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് ആണ് ആക്രമണത്തിന് ഇരയായത്. ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടരുകയായിരുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തില്‍ അക്ഷയ്‌യെ അന്തിക്കാട് പൊലീസ് […]
Read more

ഇരുമ്പ്പാലത്തെ ജനവാസ മേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ

തൃശൂ‌‍‌ർ: തൃശ്ശൂരിൽ ഇരുമ്പ് പാലത്തെ ജനവാസമേഖലയിൽ വീണ്ടും കാട്ടുകൊമ്പൻ. രാത്രി ഒമ്പതരയോടെയാണ് ഇരുമ്പുപാലത്ത് ജനവാസ മേഖലയിൽ കാട്ടുകൊമ്പൻ ഇറങ്ങിയത്. രണ്ടു മണിക്കൂറിലേറെയാണ് കാട്ടാന ഭീതി പരത്തിയത്. കുതിരാൻ ഇരുമ്പുപാലത്ത് ജനവാസ കേന്ദ്രങ്ങളിൽ ശല്യക്കാരനായ കാട്ടുകൊമ്പനെ തുരത്താൻ വയനാട്ടിൽ നിന്നും കുങ്കി ആനകളെ എത്തിച്ചു. ഭരത്, വിക്രം എന്ന രണ്ട് കുങ്കിയാനകളെയാണ് എത്തിച്ചത്. സ്ഥിരമായി കാട്ടാന ശല്യം സൃഷ്‌ടിച്ചതോടെയാണ് തുരത്താൻ കുങ്കിയാനകളെ എത്തിച്ചത്.
Read more

സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് 82 വർഷം തടവ്

തൃശൂർ: സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് 82 വർഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും. കുന്നംകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ തുക പീഡനത്തിന് ഇരയായ കുട്ടികളുടെ മാതാപിതാക്കൾക്ക് നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. 2024 ജൂലൈയിലാണ് സംഭവം. സ്‌കൂൾ ടീച്ചർ വിവരമറിയിച്ചതിനെ തുടർന്ന് പെൺകുട്ടികളുടെ മാതാവ് വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടര്‍ന്ന് വടക്കേക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
Read more

ബാലമുരുകന്‍റെ രക്ഷപ്പെടലിൽ ഗുരുതരവീഴ്ച; തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും

തൃശൂര്‍: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട സംഭവത്തിൽ തമിഴ്നാട് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് കേരള പൊലീസ്. സംഭവത്തിൽ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കും. തമിഴ്നാട് ബന്ദൽകുടി എസ്ഐ നാഗരാജനും മറ്റു രണ്ടു പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെയാണ് കേസെടുക്കുക. തെളിവെടുപ്പിന് കൊണ്ടുപോയ പ്രതിയെ സ്വകാര്യ കാറിലാണ് തിരികെ എത്തിച്ചത്. ഇതുകൂടാതെ കൈവിലങ്ങണിയിക്കാതെ പ്രതിയെ പുറത്തുവിട്ടു. ഇതെല്ലാം പൊലീസിന്‍റെ ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. അതേസമയം, രക്ഷപ്പെട്ട ബാലമുരുകനെ കണ്ടെത്താൻ കേരള പൊലീസ് വ്യാപക തെരച്ചിലാണ് നടത്തുന്നത്. […]
Read more

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന്‍ രക്ഷപ്പെട്ടു

തൃശൂര്‍: നിരവധി ക്രിമിനല്‍ കേസുകളിലെയും മോഷണക്കേസുകളിലെയും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ് ബലമുരുകൻ. തിങ്കളാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. തമിഴ്‌നാട് പോലീസിന് കൈമാറിയ പ്രതിയെ തിരികെ എത്തിക്കുന്നതിനിടെ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ പരിസരത്തു നിന്നാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്കായി തൃശൂര്‍ നഗരത്തില്‍ പോലീസ് വ്യാപക പരിശോധന നടത്തിവരുന്നു. കേരളത്തിലും തമിഴ്‌നാട്ടിലുമായി 53 കേസുകളിലെ പ്രതിയാണ്. ഇത്തരത്തില്‍ ഒരു കേസിന്റെ ആവശ്യത്തിനായി തമിഴ്‌നാട് പോലീസിന് കൈമാറിയതായിരുന്നു. തിരിച്ച് […]
Read more

കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന ആക്രമണം

തൃശ്ശൂ‍ർ: കുതിരാൻ ഇരുമ്പുപാലം പ്രദേശത്ത് കാട്ടാനയുടെ ആക്രമണം. വനംവകുപ്പിന്‍റെ ജീപ്പ് കാട്ടാന തകർത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. എന്നാൽ ആന ജീപ്പിന് നേരെ തിരിയുകയും ചെയ്തതോടെ വനം വകുപ്പ് ജീവനക്കാര്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. ആനയെ തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ജീപ്പിന് നേരെയാണ് ആക്രമണം നടത്തിയത്. ജീപ്പിന്‍റെ മുൻ വശം ആന ഇടിച്ച് തക‍ർത്തു. കഴിഞ്ഞ ദിവസം വനം വാച്ചർ ബിജുവിനെ ആക്രമിച്ച സ്ഥലത്ത് തന്നെയാണ് […]
Read more

ഡ്രൈവറുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കാർ തട്ടാൻ ശ്രമം; മൂന്നംഗസംഘത്തിനായി തിരച്ചിൽ

തൃശൂ‌ർ: ഡ്രൈവറുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാർ തട്ടാൻ ശ്രമം. മുണ്ടത്തികോട് സ്വദേശിയായ വിനോദിന്റെ കാറാണ് തട്ടിയെടുത്തത്. ഓട്ടം വിളിച്ചതിന് പിന്നാലെ ഇന്നലെ വടക്കാഞ്ചേരി കല്ലംപാറയിലെ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് യുവാവിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മർദ്ദിച്ചാണ് മൂന്നംഗസംഘം കാർ തട്ടിയെടുത്തത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തുള്ള ടാക്സി സ്റ്റാന്റിൽ നിന്നാണ് പ്രതികൾ ഓട്ടം വിളിച്ചത്. കുറാഞ്ചേരിയിലെ വീട്ടിലെത്തി വീട്ടുകാരെ കൂട്ടി ആലുവയിലേക്ക് പോകണമെന്നാണ് ഇവർ വിനോദിനോട് പറഞ്ഞത്. ജിപിഎസ് ഘടിപ്പിച്ച കാറിന്റെ ലൊക്കേഷൻ മനസിലാക്കിയാണ് പൊലീസ് […]
Read more

ക്യാൻസർ ഇല്ലാത്ത വീട്ടമ്മയുടെ മാറിടം മുറിച്ചു മാറ്റി

തൃശൂർ: ക്യാൻസർ ഇല്ലാത്ത സ്ത്രീയുടെ മാറിടം തെറ്റായ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുറിച്ചുമാറ്റിയെന്ന് പരാതി. തൃശൂർ വരന്തരപ്പിള്ളി സ്വദേശിനി ഷീജ പ്രഭാകരൻ ഡോക്ടറെയും ലബോറട്ടറിക്ക് എതിരെയും നിയമനടപടി ആരംഭിക്കാൻ ഒരുങ്ങുകയാണ്. 2024 ഫെബ്രുവരിയിലാണ് സംഭവം. മാറിടവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പരിശോധനയ്ക്കെത്തിയ ഷീജയ്ക്ക് സ്ഥാനാർബുദമെന്ന സംശയം ഉയർന്നതിനെ തുടർന്ന് ബയോപ്സി പരിശോധനയ്ക്ക് തൃശൂരിലെ ജീവാ ലബോറട്ടറിയിലേക്ക് സാമ്പിൾ അയച്ചു. ലബോറട്ടറി റിപ്പോർട്ടിൽ ഫലം പോസിറ്റീവ് ആയതോടെ, ഡോക്ടർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചു. തുടർന്ന് കൂടുതൽ സ്ഥിരീകരണത്തിനായി […]
Read more

നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവം; അമ്മ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂർ ആറ്റൂരിൽ നവജാത ശിശുവിനെ ക്വാറിയിൽ തള്ളിയ സംഭവത്തില്‍ അമ്മ അറസ്റ്റിൽ. ആറ്റൂർ സ്വദേശിനി സ്വപ്നക്കെതിരെയാണ് പൊലീസ് കേസെടുത്തത്. നിലവിൽ സ്വപ്ന പൊലീസ് നിരീക്ഷണത്തിലാണ്. രക്തസ്രാവം മൂലം യുവതി ചികിത്സ തേടിയപ്പോഴാണ് കുഞ്ഞിനെ ഉപേക്ഷിച്ച വിവരം പുറത്തറിയുന്നത്. ഗുരുതരാവസ്ഥയിലായ സ്വപ്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിൽ വെച്ച് തന്നെയാണ് പ്രസവിച്ചതെന്നും കുഞ്ഞ് മരിച്ചെന്നുമാണ് യുവതിയുടെ മൊഴി. എന്നാല്‍, മുഖത്ത് വെള്ളമൊഴിച്ച് കുഞ്ഞിനെ കൊന്നതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എട്ട് മാസം വളർച്ചയുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്.
Read more

Recent News

Advertisement
WhiteswanTV Footer