തൃശൂർ ചാവക്കാട് ദേശീയപാത 66 ൽ മലമ്പാമ്പിനെ കണ്ടെത്തി
തൃശൂര്‍: തൃശൂർ ചാവക്കാട് ദേശീയപാത 66 തിരുവത്ര ഓവർ ബ്രിഡ്ജിന് മുകളിൽ വലിയ മലമ്പാമ്പ്. ഇന്ന് പ്രഭാത നടത്തത്തിനായി ഇറങ്ങിയവരാണ് മലമ്പാമ്പിനെ കണ്ടത്. പാലത്തിന് താഴെ കുറ്റിക്കാടുകളിൽ നിന്ന് ഇഴഞ്ഞു പാലത്തിനു മുകളിലേക്ക് കയറിയതാവാം എന്ന് സംശയിക്കുന്നു. വാഹനങ്ങൾ കയറാതിരിക്കാൻ നാട്ടുകാർ പാമ്പിന് കാവൽ നിന്നു. പിന്നീട് എടക്കയൂരിൽ നിന്ന് സ്നേക്ക് റെസ്ക്യൂവറായ ബീരാൻകുട്ടി സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഒന്നര മാസത്തിനുള്ളിൽ ഇരുപതോളം മലമ്പാമ്പുകളെയും അഞ്ച് അണലിയെയും രണ്ട് മൂർഖൻ പാമ്പുകളെയും റെസ്ക്യൂ ചെയ്ത് വനംവകുപ്പിന് കൈമാറിയതായി […]
Read more