Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം; എംപി ബെന്നി ബഹനാന്‍ നിര്‍വ്വഹിച്ചു

ചാലക്കുടി: സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പു തിരുനാളിനോടനുബന്ധിച്ചുള്ള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം എംപി ബെന്നി ബഹനാന്‍ നിര്‍വ്വഹിച്ചു ചാലക്കുടി ഫൊറോന വികാരി വര്‍ഗീസ് പാത്താടനച്ചന്‍ അധ്യക്ഷനായി. ജനറല്‍ കണ്‍വീനര്‍ ജോഷി പുത്തിരിക്കല്‍ സ്വാഗതവും പറഞ്ഞു, ശബരിമല നിയുക്ത മേല്‍ശാന്തി ഇ. എന്‍ പ്രസാദ് നമ്പൂതിരിയെ വികാരിയച്ചന്‍ പൊന്നാട അണിയിച്ച് ആദരിച്ചു, മുനിസിപ്പല്‍ ചെയര്‍മാന്‍ ഷിബു വാലപ്പന്‍ ആദ്യ സംഭാവന സ്വീകരിച്ചു, ചാലക്കുടി ചീഫ് ഇമാം കെ പി ഹുസൈന്‍ ബാഖവി അനുഗ്രഹ പ്രഭാഷണം […]
Read more

ഗുരുവായൂര്‍ ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തി മുകേഷ് അംബാനി

തൃശ്ശൂർ: ​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് മേധാവി മുകേഷ് അംബാനി. ഇന്ന് രാവിലെയാണ് മുകേഷ് അംബാനി ഗുരുവായൂരിലെത്തിയത്. ദേവസ്വം ആശുപത്രി നിർമ്മാണത്തിന് ആദ്യ സഹായമായി 15 കോടി രൂപ കൈമാറുകയും ഗുജറാത്തിൽ റിലയൻസ് ഉടമസ്ഥതയിലുള്ള വൻതാരയുടെ പ്രവർത്തന മാതൃകയിൽ ദേവസ്വത്തിലെ ആനകൾക്ക് മികച്ച പരിപാലനം നൽകാൻ അവസരം ഒരുക്കാമെന്നും ഉറപ്പ് നൽകി. രാവിലെ ഏഴരയോടെ ഗുരുവായൂരിലെത്തിയ മുകേഷ് അംബാനിയെ ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിൽ ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, […]
Read more

ഗുരുവായൂർ ദർശനം നടത്തി മുകേഷ് അംബാനി

തൃശ്ശൂര്‍: ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി. ദര്ശനശേഷം ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി. ഞായറാഴ്ച രാവിലെ 7.30-ഓടെയാണ് അദ്ദേഹം ഗുരുവായൂരിലെത്തിയത്. അരമണിക്കൂറോളം ക്ഷേത്രത്തില്‍ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഹെലികോപ്റ്ററില്‍ വന്നിറങ്ങിയ അദ്ദേഹം റോഡ് മാര്‍ഗം തെക്കേ നടയില്‍ ശ്രീവത്സം അതിഥി മന്ദിരത്തിന് മുന്നിലെത്തി. ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍, ഭരണസമിതി അംഗം സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ […]
Read more

കാട്ടാന ഇറങ്ങിയ സംഭവം; മന്ത്രി എ കെ ശശീന്ദ്രൻ ഇന്ന് കുതിരാനിൽ

തൃശ്ശൂര്‍ : പീച്ചിയില്‍ രാത്രി കാട്ടാന ഇറങ്ങിയതായി ബന്ധപ്പെട്ടുള്ള സംഭവം. മന്ത്രി എ. കെ. ശശീന്ദ്രന്‍ ഇന്ന് കുതിരാനില്‍ .കഴിഞ്ഞ ഒരു ആഴ്ച കാലത്തോളമായി ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നുണ്ട്. കുതിരന്‍ തുരങ്കത്തിന്റെ സമീപമാണ് കാട്ടാന ഇറങ്ങിയതെന്ന് അറിയുന്നു. യാഥാര്‍ത്ഥത്തില്‍ ഇതൊരു ആനത്താരിയാണ്. പീച്ചി കാട്ടില്‍ നിന്നു കാട് കടന്ന് കുതിരാന്‍ ഹൈവേ ക്രോസ് ചെയ്ത് ആനകള്‍ അപ്പുറത്തെ കാട്ടിലേക്കു പോകുന്നത് ഇടയ്‌ക്കെല്ലാം നിത്യസംഭവമാണ്. എങ്കിലും കഴിഞ്ഞ ആഴ്ച കാട്ടിലേക്കു കടന്ന ഒറ്റയാന്‍ ഇപ്പൊഴും തിരിച്ചു […]
Read more

തോമസ് മാളിയേക്കൽ അന്തരിച്ചു

ചാലക്കുടി: ചാലക്കുടി നഗരസഭ കൗൺസിലറും പൊതുപ്രവർത്തകനുമായ തോമസ് മാളിയേക്കൽ (60) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.​നഗരസഭയിലെ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി. വാർഡിലെ ജനകീയ നേതാവായിരുന്ന തോമസ് മാളിയേക്കൽ സാമൂഹിക രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്.​മൃതദേഹം നിലവിൽ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച നടക്കും. അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
Read more

യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച ജീവനക്കാരൻ അറസ്റ്റിൽ

തൃശ്ശൂർ: ട്രെയിനിനുള്ളിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ച യാത്രക്കാരന്റെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബയ് സ്വദേശി അഭിഷേക് ബാബു (24)വിനാണ് പൊള്ളലേറ്റത്. പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഘ‌വേന്ദ്ര സിംഗ് ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി മുംബയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന നേത്രവതി എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശികളായ യുവാക്കൾ തൃശൂർ തൃപ്രയാരുള്ള തങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കൈയിലുണ്ടായരുന്ന വെള്ളം തീർന്നപ്പോൾ വെള്ളം എടുക്കുന്നതിനായി പാൻട്രി […]
Read more

യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവം, പാന്‍ട്രി ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: യാത്രക്കാരന്റെ ശരീരത്തില്‍ പൊള്ളല്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പാര്‍ട്രികാര്‍ മനേജരായ ഉത്തര്‍പ്രദേശ് സ്വദേശി രാഗവേന്ദ്ര സിങ്ങിനെ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്‌സ്പസില്‍ യാത്രചെയുകയായിരുന്ന മുംബൈ സ്വദേശിയായ 24 കാരന്‍ അഭിഷേക് ബാബുവിനാണ് പൊള്ളലേറ്റത്. തിരുവനന്തപുരത്തേക്ക് വരുന്ന നേത്രാവതി എക്‌സ്പ്രസില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. മുംബയില്‍ നിന്നും യുവാക്കളായ അഷീഷ്, അനീഷ് , കിഷന്‍, തേജസ് ,സിതേഷ്, അഭിഷേക് ബാബു എന്നിവര്‍ തൃശൂര്‍ തൃപ്രയാറുള്ള ഹഷീഷിന്റെ വീട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു രാത്രി […]
Read more

ചാലക്കുടി ‘വിമുക്തി’ സെന്ററിന്റെ ഏകോപന മികവിന്അംഗീകാരം

ചാലക്കുടി: സംസ്ഥാനത്തെ ഏറ്റവും മികച്ച വിമുക്തി ഡി-അഡിക്ഷന്‍ സെന്ററുകളിലൊന്നായ ചാലക്കുടിയിലെ ‘വിമുക്തി’ കേന്ദ്രത്തിന് അംഗീകാര നിറവ്. മികച്ച ഏകോപനത്തിന് ചാലക്കുടി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ.കെ. രാജുവിന് എക്‌സൈസ് വകുപ്പിന്റെ ഉന്നത ബഹുമതിയായ ‘സത് സേവനപത്രം’ ലഭിച്ചു. എക്‌സൈസ് കമ്മീഷണര്‍ . എം.ആര്‍. അജിത്ത് കുമാര്‍ ഐ.പി.എസ് ആണ് ഈ അംഗീകാരം അനുവദിച്ച് നല്‍കിയത് .ലഹരി വിമോചന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന വിമുക്തി കേന്ദ്രത്തിന്റെ വികസനത്തില്‍ ഇദ്ദേഹം നടത്തിയ സമര്‍പ്പിത സേവനമാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. […]
Read more

ചാലക്കുടി ഇനി ക്ലീൻ സിറ്റി; ‘ബോട്ടിൽ ബൂത്ത്’ പദ്ധതിക്ക് തുടക്കം

ചാലക്കുടി: നഗരത്തെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ചാലക്കുടി നഗരസഭ ആവിഷ്‌കരിച്ച ‘ക്ലീന്‍ ചാലക്കുടി’ പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. ശുചിത്വ കേരളം അര്‍ബന്‍ പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഈ സുപ്രധാന പദ്ധതിക്കായി 12 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും ഇത് സഹായകമാകും. കലാഭവന്‍ മണി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷിബു വാലപ്പന്‍ ബോട്ടില്‍ ബൂത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി […]
Read more

വാഗ്വാദങ്ങളുടെ 5 കൊല്ലം; ഒടുവിൽ ഒരുമിച്ച് സ്നേഹനൃത്തം

തിരുവില്വാമല: പോരാട്ടങ്ങൾക്കൊടുവിൽ ഒരുമിച്ച് ഒരേ പാട്ടിന് ചുവടുകൾവെച്ചു തിരുവില്വാമലയിലെ വനിതാ പഞ്ചായത്ത് അംഗങ്ങൾ. വ്യാഴാഴ്ച ഭരണസമിതിയുടെ അവസാനയോഗം കഴിഞ്ഞാണ് ഇവർ റീൽ ചിത്രീകരണം. അതുവരെയും പരസ്പരം പോരാടിയവരുടെ ഒത്തൊരുമ റീലിൽ തിളങ്ങി. തിരുവില്വാമല പഞ്ചായത്തിലെ കോൺഗ്രസ്, ബിജെപി, സിപിഎം വനിതാ പഞ്ചായത്തംഗങ്ങളാണ് പോരാട്ടങ്ങൾക്കിടയിലെ സൗഹൃദത്തിളക്കം സൃഷ്ടിച്ചത്. തിരുവില്വാമല പഞ്ചായത്ത് പ്രസിഡൻറ് കെ. പദ്‌മജ (കോൺഗ്രസ്), സ്ഥിരംസമിതി അധ്യക്ഷരായ സ്മിതാ സുകുമാരൻ (ബിജെപി), വിനി ഉണ്ണികൃഷ്ണൻ (സിപിഎം), പഞ്ചായത്തംഗങ്ങളായ കെ.എ. ഷബ്ന, യു. ദേവി, എം. ഗിരിജ (കോൺഗ്രസ്), […]
Read more

Recent News

Advertisement
WhiteswanTV Footer