തൃശ്ശൂർ: മുറ്റിച്ചൂരിൽ ബൈക്ക് യാത്രക്കാരനെ തടഞ്ഞ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് മൂന്ന് ലക്ഷം രൂപ കവർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വാടാനപ്പള്ളിയിൽ ഗോൾഡ് പോളിഷിംഗ് സ്ഥാപനത്തിലെ ജീവനക്കാരനായ മഹാരാഷ്ട്ര സ്വദേശി അക്ഷയ് ആണ് ആക്രമണത്തിന് ഇരയായത്.
ചാഴൂർ മുതൽ ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ കാർ പിന്തുടരുകയായിരുന്നു. മുറ്റിച്ചൂർ വച്ചാണ് കാറിൽ ഉണ്ടായിരുന്നവർ ഇയാളുടെ മുഖത്തേക്ക് സ്പ്രേ അടിച്ച് കൈവശം ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. സംഭവത്തില്‍ അക്ഷയ്‌യെ അന്തിക്കാട് പൊലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.


