Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ചാലക്കുടി മാർക്കറ്റിൽ തെരുവുനായ ആക്രമണം

തൃശ്ശൂർ: ചാലക്കുടി മാർക്കറ്റിൽ തെരുവുനായ ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്ക്. മേലൂർ കുന്നപ്പള്ളി സ്വദേശി ടി.ആർ രാജീവിനും, ചൗക്ക സ്വദേശി ജോബി ജോസിനും ഒരു ഇതര സംസ്ഥാന തൊഴിലാളിക്കുമാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മാംസ മാർക്കറ്റിലെ പോർക്ക് സ്റ്റോളിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം മൂന്ന് പേരേയും ഒരു നായ തന്നെയാണ് കടിച്ചതെന്ന് പറയപ്പെടുന്നു. ആക്രമണത്തിൽ രണ്ടുപേർ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മാർക്കറ്റിലും, വെട്ടുകടവ് റോഡിലും എല്ലാം തെരുവ് നായ ശല്യം രൂക്ഷമാണ്. ശക്തമായ […]
Read more

സിഎം ജോർജ്ജ് അനുസ്മരണം നടത്തി

തൃശ്ശൂർ: ചാലക്കുടിയിലെ  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ  സ്ഥാപക നേതാവ് സി. എം ജോർജ് അനുസ്മരണം നടത്തി. അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനു മഞ്ഞളിയുടെ അദ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രെഷററും ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റുമായ  ജോയ് മൂത്തേടൻ അനുസ്മരണ പ്രഭാക്ഷണം നടത്തി യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ ഷൈജു പുത്തൻപുരക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ്‌ ചന്ദ്രൻ കൊളത്താപിള്ളി നന്ദിയും പറഞ്ഞ യോഗത്തിൽ ഡേവിസ് എം. ഡി, […]
Read more

ഗ്രാമകം 2026 നാടകോത്സവം; വ്യത്യസ്ത പ്രചരണ പരിപാടികൾക്ക് തുടക്കം

തൃശ്ശൂർ: 2026 ലെ ഗ്രാമകം നാടകോത്സവവുമായി ബന്ധപ്പെട്ട് വ്യത്യസ്തവും ആകർഷകവുമായ പ്രചരണ പരിപാടികൾ നടത്താൻ സംഘാടക സമിതി തീരുമാനിച്ചു. ഏപ്രിൽ 8 മുതൽ 12 വരെ വേലൂർ ഗവ. ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിലാണ് നാടകോത്സവം നടക്കുക. സംഘാടക സമിതി യോഗത്തിൽ വിവിധ കമ്മിറ്റികളുടെ ചെയർമാൻമാരും കൺവീനർമാരും പ്രവർത്തനങ്ങൾ വിശദീകരിച്ചു. പരിസ്ഥിതി സൗഹാർദ്ദമായ പ്രചരണ രീതികളാണ് സ്വീകരിക്കുന്നത്. മരമെഴുത്ത് പ്രചരണത്തിന് തുടക്കമായി. ജനുവരി 11 ഞായറാഴ്ച രാവിലെ 9ന് നാടകോത്സവത്തിന് വിളംബരമായി സമൂഹ ചിത്രരചന നടക്കും. വീട്ടുമുറ്റ […]
Read more

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സപ്പിഴവ് ആരോപണം; വിദ്യാർഥിനിയുടെ കാലിലെ മുറിവിൽ കോൺക്രീറ്റ് കഷണം നീക്കാതെ തുന്നിയതായി പരാതി

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ കോൺക്രീറ്റ് സ്ലാബിൽ കാലിടിച്ച് പരിക്കേറ്റ് ചികിത്സ തേടിയെത്തിയ വിദ്യാർഥിനിയുടെ പാദത്തിലെ മുറിവിൽനിന്ന് കോൺക്രീറ്റ് കഷണം നീക്കാതെ മുറിവ് തുന്നിയതായി പരാതി. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലാണ് ഗുരുതരമായ ചികിത്സപ്പിഴവ് സംഭവിച്ചതെന്നാരോപണം ഉയർന്നിരിക്കുന്നത്. കാലിലെ മുറിവ് പഴുത്തതിനെ തുടർന്ന് ഒരുമാസത്തോളം പഠനം മുടങ്ങിയെന്നാരോപിച്ച് കുട്ടിയുടെ പിതാവ് കാവിൽക്കടവ് തച്ചിപറമ്പിൽ രാജേഷ് വകുപ്പ് മന്ത്രി, ഡി.എം.ഒ, നഗരസഭാ ചെയർമാൻ, താലൂക്ക് ആശുപത്രി സൂപ്രണ്ട് എന്നിവർക്കാണ് പരാതി നൽകിയത്. വലപ്പാട് ശ്രീരാമ പോളിടെക്‌നിക് രണ്ടാംവർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥിനിയാണ് പെൺകുട്ടി. […]
Read more

ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് ഇടവകയുടെ അഭിമാനങ്ങൾ ഇനി പൊതുരംഗത്തും

തൃശ്ശൂർ: ആർത്താറ്റ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകയുടെ അഭിമാനമായി നിലകൊള്ളുന്ന മൂന്ന് വനിതാ നേതാക്കൾ കുന്നംകുളം നഗരസഭയിലെ പ്രധാന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കുന്നംകുളം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി പുഷ്പ ജോണിനെയും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി മിനി മോൻസിയെയും, വിദ്യാഭ്യാസ– കല– കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സനായി ശ്രീമതി ആർഷ ജിജുവിനെയും തിരഞ്ഞെടുത്തു. ഇവരുടെ നിയമനം ഇടവകയ്ക്ക് അഭിമാന നിമിഷമാണെന്ന് ഇടവക നേതൃത്വം അറിയിച്ചു. പുതുതായി […]
Read more

ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ്

തൃശ്ശൂർ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് 19 വർഷമായി സജീവമായി പ്രവർത്തിച്ചുവരുന്ന ചാവക്കാട് ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘത്തിന്റെ ജീവകാരുണ്യ ധനശേഖരണ കൂപ്പൺ നറുക്കെടുപ്പ് സംഘടിപ്പിച്ചു. ഓട്ടോ ഡ്രൈവേഴ്സ് സഹായ സംഘം പ്രസിഡണ്ട് എം. എസ്. ശിവദാസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജിജോ തോമസ് ഉദ്ഘാടനം ചെയ്തു. നറുക്കെടുപ്പ് കമ്മിറ്റി ചെയർമാൻ വി. കെ. ഷാജഹാൻ, സെക്രട്ടറി എ. കെ. അലി, കെ. കെ. വേണു, ഷാജി നരിയപുള്ളി, കെ. ജി. ഉണ്ണികൃഷ്ണൻ, കെ. […]
Read more

പോട്ടയിൽ ആന ഇടഞ്ഞു; പിച്ചീയിൽ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്

തൃശ്ശൂർ: പോട്ടയിൽ ചട്ടം പഠിപ്പിക്കാനായി കൊണ്ടുവന്ന പിച്ചീയിൽ ശിവൻ എന്ന ആന ഇടഞ്ഞോടിയതു പരിഭ്രാന്തി പരത്തി. 2 മണിക്കൂറിനു ശേഷമാണ് ആനയെ തളയ്ക്കാനായത്. തളച്ച ശേഷം ആന ശാന്തനാണെന്നു വനംവകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. ജനങ്ങൾ തിങ്ങി പാർക്കുന്ന ഭാഗമായിരുന്നിട്ടും അനിഷ്‌ട സംഭവങ്ങളുണ്ടാകാതിരുന്നതു ഭാഗ്യമായി. കൊല്ലത്തു നിന്നുള്ള ആനയെ ചട്ടം പഠിപ്പിക്കാനായി പോട്ടയിലുള്ള ആനപ്പാപ്പാൻ സജീവൻ്റെ അടുത്ത് ഏൽപ്പിച്ചതായിരുന്നു. പോട്ടയിലെ പാമ്പാമ്പോട്ട്, പറക്കൊട്ടിക്കൽ ക്ഷേത്രങ്ങളുടെ പറമ്പിലായിരുന്നു ആനയെ കെട്ടിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ പാമ്പാമ്പോട്ട് ക്ഷേത്രത്തിൽ നിന്നു പറക്കൊട്ടിക്കൽ […]
Read more

കുന്നംകുളം– പട്ടാമ്പി റോഡിൽ കാറിന് തീപിടിച്ചു

തൃശ്ശൂർ: കുന്നംകുളം– പട്ടാമ്പി റോഡിൽ ഇന്ന് വൈകിട്ട് ആറുമണിയോടെ ഓടിക്കൊണ്ടിരുന്ന ബി എം ഡബ്ല്യൂ കാറിന് തീപിടിച്ചു. പട്ടാമ്പി റോഡ് കയറ്റത്തിലെ പള്ളിക്ക് സമീപത്തായിരുന്നു സംഭവം. കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറിന്റെ അടിഭാഗത്ത് നിന്ന് പെട്ടെന്ന് സ്പാർക്ക് ഉയരുകയും തുടർന്ന് തീ പടരുകയുമായിരുന്നു.തീ കണ്ടതോടെ കാറിലുണ്ടായിരുന്നവർ ഉടൻ തന്നെ പുറത്തേക്ക് ഇറങ്ങിയതിനാൽ ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായില്ല. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം സമയബന്ധിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. എന്നാൽ വാഹനം പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തെ തുടർന്ന് കുറച്ചുനേരം […]
Read more

കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂളിൽ ജെആർസി യൂണിറ്റ് രൂപീകരിച്ചു

തൃശ്ശൂർ: കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹൈസ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് രൂപീകരിച്ചു. ഇതോടനുബന്ധിച്ച് ക്യാപ്പ് നൽകൽ ചടങ്ങും സംഘടിപ്പിച്ചു. ചടങ്ങിന് ഹെഡ്മിസ്ട്രസ് പി.ടി. ലില്ലി സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം ക്യാപ്പ് നൽകലും കുന്നംകുളം എസ്.എച്ച്.ഒ ജയപ്രദീപ് നിർവഹിച്ചു. സ്നേഹനിധി ഉദ്ഘാടനം എം.പി.ടി.എ പ്രസിഡന്റ് ഷാലി പി.എം നിർവഹിച്ചു. എച്ച്.എസ്.എസ് പ്രിൻസിപ്പാൾ റസിയ പി.ഐ, ഹെൽത്ത് നഴ്‌സ് ആതിര, സ്റ്റാഫ് സെക്രട്ടറി ഗീവർഗ്ഗീസ് പീറ്റർ എന്നിവർ […]
Read more

ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ തീപിടുത്തം

തൃശ്ശൂർ: ഗുരുവായൂർ ചാമുണ്ഡേശ്വരി ക്ഷേത്രത്തിനു മുന്നിലെ ആളൊഴിഞ്ഞ പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു. മാതേമ്പാട്ട് പറമ്പിലാണ് ഇന്ന് രാവിലെ എട്ടുമണിയോടെ തീപിടിത്തം ഉണ്ടായത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിയതോടെ പരിസരത്ത് കറുത്ത പുക ഉയർന്നു. ഉടൻതന്നെ നാട്ടുകാർ വിവരം ഗുരുവായൂർ ഫയർഫോഴ്സിനെ അറിയിച്ചു. റെയിൽ പാളത്തിലേക്കും സമീപത്തെ പാമ്പിൻ കാവിലേക്കും തീ പടരുന്നതിനു മുൻപ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. വൻ അപകടമാണ് ഇതോടെ ഒഴിവായത്.
Read more

Recent News

Advertisement
WhiteswanTV Footer