Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കാർ ഡോർ തുറന്നപ്പോൾ ബൈക്ക് ഇടിച്ച് അപകടം; യുവാവിന് തലക്ക് പരിക്ക്

തൃശ്ശൂർ: തൈക്കാട് സെന്ററിൽ നിർത്തിയിട്ട കാറിന്റെ ഡോർ തുറക്കുന്നതിനിടയിൽ പിന്നിലൂടെ എത്തിയ ബൈക്ക് ഡോറിൽ ഇടിച്ച് അപകടം. ബൈക്കിൽ നിന്നും വീണ യുവാവിന് തലക്ക് പരിക്കേറ്റു. കാവീട് മമ്പറമ്പത്ത് വീട്ടിൽ രാഹുൽ (26) ആണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാത്രി 8.55 ഓടെയായിരുന്നു അപകടം.പരിക്കേറ്റ യുവാവിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ട അശ്വിൻ റിമാന്റിൽ

തൃശ്ശൂർ: കൊരട്ടിയിൽ കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ കൊരട്ടി കോനൂർ സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ അശ്വിൻ (22 ) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതെന്നുള്ള കേരള ആൻറി സോഷ്യൽ ആക്റ്റിവിറ്റീസ് ( പ്രിവൻഷൻ) ആക്ട് (കാപ്പ) പ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ ഉത്തരവ് ലംഘിച്ച്  കൊരട്ടിതിരുമുടികുന്ന് ചീനി എന്ന സ്ഥലത്ത് വച്ച് കാണപ്പെട്ടതിനെ […]
Read more

ചാലക്കുടി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ തെരഞ്ഞെടുത്തു

തൃശൂർ: ചാലക്കുടി നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്‍മാരെ എതിരില്ലാതെ  തെരഞ്ഞെടുത്തു. പുതിയതായി ചുമതലയേറ്റ അധ്യക്ഷന്‍മാരുടെ കാലാവധി രണ്ടര വര്‍ഷമാണ്. ആദ്യ ടേമില്‍ വികസനകാര്യ അധ്യക്ഷനായി ആനിപോളും, ക്ഷേമ കാര്യ അധ്യക്ഷനായി ഒ.എസ്.ചന്ദ്രനും,ആരോഗ്യം ഷിഫ സന്തോഷും, പൊതുമരാമത്ത് ജിയോ കിഴക്കും തല, ലിജി ജോജി വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍മാരായി എതിരില്ലാതെ തെരഞ്ഞെടുത്തു. ചാലക്കുടി ഡിഎഫ്ഒ എം.വെങ്കിടേഷായിരുന്നു വരണാധികാരി.37 അംഗ കൗണ്‍സിലില്‍ യുഡിഎഫ് വിമതനായി വിജയിച്ച വില്‍ഫി ജോര്‍ജ്ജ് അടക്കം യുഡിഎഫ് 23. എല്‍എഡിഎഫ് 12.എന്‍ഡിഎ 1,സ്വതന്ത്രന്‍ ഇങ്ങിനെയാണ് കക്ഷി […]
Read more

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ചെരിഞ്ഞു 

തൃശ്ശൂർ: അതിരപ്പിള്ളി പഞ്ചായത്തിലെ കാലടി പ്ലാന്റേഷൻ കല്ലാല എസ്റ്റേറ്റ് എരുമത്തടം ഭാഗത്തായി കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം ഒരു വയസ് പ്രായമുള്ള കുട്ടിയാനയെയാണ് ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത് മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ അറിയാൻ കഴിയു  കഴിഞ്ഞ ബുധനാഴ്ച്ച ടി എസ് ആർ ഫാക്ട്ടറി പ്രദേശത്തെ വന മേഖലയിൽ ഏകദേശം 20 വയസായ ഗർഭിണിയായ ആന ചെറിഞ്ഞിരുന്നു ആനകൾ തമ്മിൽ കുത്തുകൂടിയതിനെ തുടർന്നുള്ള വീഴ്ചയിൽ ഉണ്ടായ ആഘാതമാണ് മരണകാരണമെന്നാണ് വനപാലകരുടെ ഭാഷ്യം’ ചരിഞ്ഞ ആനയെ പരിശോധിച്ചത്തിനെ  […]
Read more

മാതൃഭാരതി സപ്തശക്തി സംഗമം നടന്നു

തൃശ്ശൂർ: വ്യാസ വിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ മാതൃഭാരതിയുടെ നേതൃത്വത്തിൽ സപ്തശക്തി സംഗമം നടന്നു. നാരായണീയം ആചാര്യ ജയ സുദർശനൻ അധ്യക്ഷത വഹിച്ചു. വിദ്യാഭാരതി അഖിലേന്ത്യ ജോയിൻറ് സെക്രട്ടറി ഡോ.മധുശ്രീ സഞ്ജീവ് സാവോജി ഉദ്ഘാടനം നിർവഹിച്ചു. സിവിൽ പോലീസ് ഓഫീസർ വർഷ സുജിത്ത്, നൃത്ത അധ്യാപിക കാർത്തിക ഗിരീഷ് എന്നിവരെ ചടങ്ങിൽ ആദരിച് . ശ്രീലക്ഷ്മി മാധവൻ, അനുശ്രീ ശ്രീജിത്ത്, ഓഷിന്‍ രാജേഷ്, ശ്രീദേവി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സെക്രട്ടറി സൗമ്യ […]
Read more

ചൊവ്വന്നൂരില്‍ ഇത്തവണ കോണ്‍ഗ്രസ് അം​ഗങ്ങൾ എസ്ഡിപിഐക്ക് വോട്ടു ചെയ്തു

തൃശൂർ: കുന്നംകുളം ചൊവ്വന്നൂർ പഞ്ചായത്തിൽ മാറ്റിവെച്ച സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗങ്ങൾ എസ്ഡിപിഐക്ക് പിന്തുണ നൽകിയതായി ആരോപണം. വികസന സ്ഥിരംസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ അംഗമായ ഷഹീദിന് നാല് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തു. ഇതിൽ പ്രതിഷേധിച്ച് ഒരു കോൺഗ്രസ് അംഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഏഴാം വാർഡ് അംഗം ഐശ്വര്യയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിച്ചത്. നടന്ന വോട്ടെടുപ്പിൽ ഷഹീദിന് ആറ് അംഗങ്ങളുടെ പിന്തുണ ലഭിച്ചു. രണ്ട് എസ്ഡിപിഐ അംഗങ്ങളും നാല് കോൺഗ്രസ് അംഗങ്ങളും അദ്ദേഹത്തിന് വോട്ട് ചെയ്തു. […]
Read more

“മുഖാമുഖം– മീറ്റ് യുവർ കളക്ടർ”; വിദ്യാർത്ഥികളുമായി സജീവ സംവാദം

തൃശ്ശൂർ: ജില്ലയിലെ വിവിധ മേഖലകളിലുള്ളവരുമായി ജില്ലാ കളക്ടർ നേരിട്ട് സംവദിക്കുന്ന “മുഖാമുഖം– മീറ്റ് യുവർ കളക്ടർ” പരിപാടിയുടെ 61-ാം അദ്ധ്യായം 2026 ജനുവരി 7ന് നടന്നു. ഇതിന്റെ ഭാഗമായി തൃശ്ശൂർ ഗവൺമെന്റ് എച്ച്.എസ്.എസ്യിലെ അധ്യാപകരും ഏഴാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ പഠിക്കുന്ന 25ഓളം വിദ്യാർത്ഥികളും അതിഥികളായി പങ്കെടുത്തു. പൂച്ചെണ്ടുമായി ചേംബർ പ്രവേശിച്ച കുട്ടികൾക്ക് സൗഹൃദപരമായ അന്തരീക്ഷത്തിൽ ഇന്ററാക്ടീവ് സെഷൻ ഒരുക്കി. പഠനം, വ്യക്തിത്വ വികസനം, യു.പി.എസ്.സി. തയ്യാറെടുപ്പ് തുടങ്ങിയ വിഷയങ്ങളിൽ കുട്ടികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് […]
Read more

“തലചായ്ക്കാനൊരിടം” പദ്ധതി; മണലൂരില്‍ പുതിയ വീടിന്റെ സമര്‍പ്പണം നടന്നു

തൃശ്ശൂർ: സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻയും സംയുക്തമായി നടപ്പാക്കുന്ന “തലചായ്ക്കാനൊരിടം” പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ മണലൂർ പഞ്ചായത്തിൽ നിർമിച്ച് നൽകിയ വീടിന്റെ ഗൃഹസമർപ്പണം നടന്നു. മണലൂർ പഞ്ചായത്ത് ബിഎസ്എൻഎൽ ഓഫീസ് പരിസരത്തോട് ചേർന്നുള്ള വിളക്കും കാലിനടുത്ത് (കണ്ടശ്ശാംകടവ്) ശ്രീമതി സുധ രാജീവ് പറത്താട്ടിലിനും കുടുംബത്തിനുമാണ് പുതുവീട് കൈമാറിയത്.മണലൂർ സേവാഭാരതി പ്രസിഡന്റ് രഞ്ജിത്ത് മുടവങ്ങാട്ടിൽ അധ്യക്ഷത വഹിച്ചു. ആവണങ്ങാട്ടിൽ കളരി മഠാധിപതി അഡ്വ. രഘുരാമപ്പണിക്കർ കുടുംബത്തിന് വീടിന്റെ താക്കോൽദാനം നിർവഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത […]
Read more

കുന്നംകുളം ഗവ. വിഎച്ച്എസ്എസില്‍ പുതിയ ലാബ് കെട്ടിടം; നിര്‍മ്മാണ പുരോഗതി വിലയിരുത്തി എ. സി. മൊയ്തീന്‍ എംഎല്‍എ

തൃശ്ശൂർ: കുന്നംകുളം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ ലാബ് കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി എ. സി. മൊയ്തീൻ സന്ദര്‍ശിച്ചു. പ്രിന്‍സിപ്പാള്‍ വിജയലക്ഷ്മി, പിടിഎ പ്രസിഡണ്ട് വേണുഗോപാല്‍, സൈറ്റ് സൂപ്പര്‍വൈസര്‍ ജിനുരാജ് എന്നിവര്‍ എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.2023-ലെ സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന് ആതിഥേയത്വം വഹിച്ച കുന്നംകുളത്തിന് വിദ്യാഭ്യാസ മന്ത്രി 2023–24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപിച്ച ഉപഹാരമായാണ് വിഎച്ച്എസ്എസിന് 2.63 കോടി രൂപയുടെ പുതിയ കെട്ടിടം അനുവദിച്ചത്. 63 ലക്ഷം രൂപ ചെലവഴിച്ച് നിലവിലെ കെട്ടിടത്തിന്റെ […]
Read more

ആധാറിന് പുതിയ മുഖം നൽകി ചാലക്കുടിക്കാരൻ

തൃശ്ശൂർ: ആധാറിന് പുതിയ മുഖം നൽകി ചാലക്കുടിക്കാരൻ ഔദ്യോഗിക ലോഗോ തയ്യാറാക്കിയത് ചാലക്കുടി മൈത്രി നഗർ സ്വദേശി അരുൺ ഗോകുലാണ്. എറണാക്കുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ഓപ്പറേഷൻ മാനേജരാണ് അരുൺ എസ് ബി.ഐ റിട്ട. ഡെപ്യൂട്ടി മാനേജർ ശ്യാമള ഉണ്ണികൃഷ്ണൻ്റെ മകൻ അരുൺ ഗോകുൽ ‘ ‘ഗോകുൽ ഡിസൈൻ ചെയ്ത ലോഗോ ആണ് ഇനി മുതൽ ആധാറുമായി ബന്ധപ്പെട്ട പരസ്യങ്ങളിലും അറിയിപ്പുകളിലും ഉപയോഗിക്കുക. 875 മത്സരാർത്ഥികളിൽ നിന്നാണ് അരുണിനെ വിജയിയായി തെരഞ്ഞെടുക്കപ്പെട്ടത്. യുഐഡിഎഐ ചെയർമാൻ നീല കണ്o മിശ്ര […]
Read more

Recent News

Advertisement
WhiteswanTV Footer