Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാപ്പ ഉത്തരവ് ലംഘിച്ച ഗുണ്ട അശ്വിൻ റിമാന്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: കൊരട്ടിയിൽ കാപ്പ ഉത്തരവ് ലംഘിച്ച് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിച്ച നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ കൊരട്ടി കോനൂർ സ്വദേശി പള്ളിപ്പറമ്പിൽ വീട്ടിൽ അശ്വിൻ (22 ) അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 6 മാസത്തേക്ക് തൃശൂർ റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതെന്നുള്ള കേരള ആൻറി സോഷ്യൽ ആക്റ്റിവിറ്റീസ് ( പ്രിവൻഷൻ) ആക്ട് (കാപ്പ) പ്രകാരമുള്ള സഞ്ചലന നിയന്ത്രണ ഉത്തരവ് നിലനിൽക്കെ ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ ഉത്തരവ് ലംഘിച്ച്  കൊരട്ടിതിരുമുടികുന്ന് ചീനി എന്ന സ്ഥലത്ത് വച്ച് കാണപ്പെട്ടതിനെ തുടർന്നാണ് അശ്വിനെ അറസ്റ്റ് ചെയ്തത്.

പ്രതിയെ നടപടിക്രമങ്ങൾക്കു ശേഷം കോടതിയിൽ ഹാജരാക്കും. അശ്വിൻ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് വധശ്രമക്കേസിലും വീടുകയറി ആക്രമണം നടത്തിയ ഒരു കേസ്സിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്. കൊരട്ടി പോലീസ് ഇൻസ്പെക്ടർ അമൃതരംഗൻ, സബ്ബ് ഇൻസ്‌പെക്ടർ ഷിബു, സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രവീൺ എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുള്ളത്.

ജയിലിലായത് 83 ഗുണ്ടകൾ; 159 ഗുണ്ടകളെ നാടു കടത്തിയും മറ്റുമുളള നടപടികൾ ഗുണ്ടാ വേട്ടയുടെ ഭാഗമായി 2025-മുതൽ ഇതുവരെ 83 ഗുണ്ടകളെ കരുതൽ തടങ്കലിലാക്കി ജയിലിലടച്ചു. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് പരിഗണിച്ച് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ആണ് ഇവരെ തടങ്കലിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Tags :

Recent News

Advertisement
WhiteswanTV Footer