Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

ഗുരുവായൂർ ക്ഷേത്ര നിയമനങ്ങൾ അനധികൃതം; ബിജെപി അർഹരായവർക്ക് ജോലി നഷ്ടമാകും

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നിയമനങ്ങൾ സിപിഎം അനധികൃതമായി നടക്കുകയാണെന്നും ഇതിലൂടെ അർഹരായവർ ജോലിയിൽ നിന്ന് ഒഴിവാക്കപ്പെടുകയാണെന്നും ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് പറഞ്ഞു. ഗുരുവായൂർ ദേവസ്വം ചോറൂണ് ഫോട്ടോഗ്രാഫർമാർക്ക് ഇന്റർവ്യൂ നൽകാതെ വീണ്ടും ജോലി തുടരാനുള്ള അവസരം നൽകിയതും സിപിഎം പാർട്ടി ഓഫീസിന്റെ തീരുമാനപ്രകാരമാണെന്ന് അദ്ദേഹം ആരോപിച്ചു. അർഹരായവരെ രാഷ്ട്രീയ താൽപ്പര്യങ്ങൾ നോക്കാതെ നിയമിക്കാൻ ഗുരുവായൂർ ദേവസ്വം തയ്യാറാകണമെന്നും അനിൽ മഞ്ചറമ്പത്ത് ആവശ്യപ്പെട്ടു.
Read more

ചൂൽപ്പുറത്ത് നിന്നും കാണാതായ വിദ്യാർത്ഥി ആദിലിനെ തിരുവനന്തപുരത്ത് കണ്ടെത്തി

തൃശ്ശൂർ: ചൂൽപ്പുറം സ്വദേശിയായ കാണാതായ വിദ്യാർത്ഥിയെ തിരുവനന്തപുരത്ത് കണ്ടെത്തി. ചൂൽപ്പുറം പുളിച്ചാറം വീട്ടിൽ ജലീലിന്റെ മകനും തൊഴിയൂർ റഹ്മത്ത് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ആദിൽ (15) എന്ന കുട്ടിയെയാണ് ഇന്നലെ രാത്രി തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ജനുവരി 6-ന് രാവിലെ മുതലാണ് ആദിലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും, വ്യാപകമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെയാണ് കുട്ടി തിരുവനന്തപുരത്തുണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. കുട്ടിയെ കണ്ടെത്തിയ വിവരം […]
Read more

കാഴ്ചക്കുല സമർപ്പണം നടത്തി

തൃശ്ശൂർ: ചാലക്കുടി കുറ്റിക്കാട് സെൻ്റ് സെബസ്റ്റ്യാനോസ് ഫൊറോന പള്ളിയിലെ അമ്പുതിരുനാളിനോടനുബന്ധിച്ച് കാഴ്ചക്കുല സമർപ്പണം നടത്തി. കാർഷിക മേഖലയെ ‘ഈ പ്രദേശത്തെ പ്രതിനിധീകരിച്ചാണ് കാഴ്ച്ച കുല സമർപ്പണം നടത്തിയത്. തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.ലിജു പോൾ പറമ്പത്ത്, അസിസ്റ്റൻറ് വികാരിമാരായ ഫാ.എഡ്വിൻ ചക്കാലമറ്റത്ത്, ഫാ.ബന്നറ്റ് എടട്ടു ക്കാരൻ ഫാ.റോബിൻ പാലാട്ടി ട്രസ്റ്റി സാവിയോ കരിപ്പായി, ജനറൽ കൺവീനർ ലിജോ ചതേലി, കൺവീനർ ജോളി കുളങ്ങര എന്നിവർ നേതൃത്വം നൽകി.
Read more

കാട്ടാകാമ്പാൽ പഞ്ചായത്തിൽ സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

തൃശ്ശൂർ : കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്തിലെ സിപിഐ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി.ജി. അർജുനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും സംഘടനാ അച്ചടക്കം ലംഘിച്ചതുമാണ് നടപടിക്ക് കാരണമെന്ന് പാർട്ടി വ്യക്തമാക്കി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാട്ടാകാമ്പാൽ പഞ്ചായത്തിൽ സിപിഐയ്ക്ക് ഉണ്ടായിരുന്ന രണ്ട് സീറ്റുകളും നഷ്ടപ്പെടുകയും, പതിനൊന്നാം വാർഡിൽ മൂന്നാം സ്ഥാനത്തേക്ക് തളരുകയും ചെയ്തതിനു പിന്നിൽ പി.ജി. അർജുനന്റെ ഇടപെടലുകളാണെന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. ഈ സാഹചര്യത്തിൽ നടന്ന വിശദമായ അന്വേഷണത്തിന്റെയും ചർച്ചകളുടെയും […]
Read more

കലാഭവൻ മണി പുരസ്കാര ജേതാവായ ഗുരുവായൂർ സ്വദേശിനി റിയ സിപിഐ കമ്മറ്റി ആദരിച്ചു

തൃശ്ശൂർ: കലാഭവൻ മണി പുരസ്കാരം നേടിയ ഗുരുവായൂർ സ്വദേശിനി റിയയെ സിപിഐ മാണിക്കത്തുപടി ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. സിപിഐ ഗുരുവായൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി എൻ.പി. നാസർ പൊന്നാടയണിയിച്ച് ഉപഹാരം സമ്മാനിച്ചു. ആദരിക്കൽ ചടങ്ങിൽ ലോക്കൽ കമ്മറ്റി അംഗം പി.വി. മധു, നഗരസഭ കൗൺസിലർ ഉണ്ണികൃഷ്ണൻ കരുമത്തിൽ, ബ്രാഞ്ച് സെക്രട്ടറി ഷനുമോഹൻ എന്നിവർ പങ്കെടുത്തു. കാരക്കാട് എ.വി. റൈനസ് –നിഷ ദമ്പതികളുടെ മകളായ റിയ ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. നൃത്തത്തിന്റെ വിവിധ മേഖലകളിൽ […]
Read more

മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ മഹാരുദ്രയജ്ഞയുടെയും ദേശീയ സെമിനാർ ആരംഭിച്ചു

തൃശ്ശൂർ: മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ നടന്നു വരുന്ന മഹാരുദ്രയജ്ഞത്തിന്റെ ഭാഗമായി ദേശീയ സെമിനാർ ഉദ്ഘാടനത്തോടെ ആരംഭിച്ചു. ദേവസ്വം ശ്രീ കൈലാസം ഓഡിറ്റോറിയത്തിൽ കേരള കലാമണ്ഡലം കല്പിത സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ ഉദ്ഘാടനം നടത്തി. മമ്മിയൂർ ദേവസ്വം മുൻ ചെയർമാൻ ജി.കെ. ഹരിഹരകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വർഷത്തെ സെമിനാറിലെ പ്രബന്ധങ്ങൾ ചേർത്ത് മമ്മിയൂർ ദേവസ്വം പ്രസിദ്ധീകരിച്ച “സംഗീതസുധ” എന്ന പുസ്തകം ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ പ്രകാശനം ചെയ്തു. […]
Read more

മുനക്കക്കടവ് അഴിമുഖത്ത് ഉപ്പുവെള്ളം കയറിയ പ്രദേശം പഞ്ചായത്ത് ജനപ്രതിനിധി–ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു

തൃശ്ശൂർ: കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് അഴിമുഖം 11-ാം വാർഡിൽ ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നതിനെ തുടർന്ന് ബാധിത പ്രദേശങ്ങൾ കടപ്പുറം പഞ്ചായത്ത് ജനപ്രതിനിധി– ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.എം. മനാഫ്യുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. പഞ്ചായത്ത് മെമ്പർമാരായ വി. ഉമ്മർ ഹാജി, പി.എ. അഷ്കർ അലി, നജില നജീബ്, പഞ്ചായത്ത് ഓവർസിയർ അശ്വതി എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഉപ്പുവെള്ളം കയറുന്നത് മൂലം പ്രദേശവാസികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ സംഘം വിലയിരുത്തി. ചേറ്റുവ പുഴയിൽ നിന്നുള്ള ഉപ്പുവെള്ളം കയറുന്നത് […]
Read more

കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ചാലക്കുടി മേഖല വാര്‍ഷിക പൊതുയോഗം

തൃശ്ശൂർ: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ ചാലക്കുടി മേഖല വാര്‍ഷിക പൊതുയോഗം വ്യാഴാഴ്ച നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് 6 മണിക്ക് യോഗം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ആലീസ് ഷിബു മുഖ്യാതിതിയായിരിക്കും. അസോസിയേഷന്‍ പ്രസിഡന്റ് വേണു അനിരുദ്ധന്‍ അധ്യക്ഷത വഹിക്കും.മികച്ച സംരഭകനായി തെരഞ്ഞെടുത്ത ടി.എസ്. രഘുനാഥിനെ ചടങ്ങില്‍ ആദരിക്കും. വിവിധ പഞ്ചായത്തു പ്രസിഡന്റുമാര്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിക്കുമെന്ന് സംഘാടകരായ പ്രസിഡന്റ് വേണു അനിരുദ്ധന്‍,സെക്രട്ടറി സി.പി.ഉദയന്‍, ട്രഷറര്‍ […]
Read more

മാളയിലും മറ്റത്തൂർ മോഡൽ  ആവർത്തിക്കുന്നു

തൃശ്ശൂർ: മാള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി വനിതാ സംവരണ തെരഞ്ഞെടുപ്പുകൾ ബിജെപി–കോൺഗ്രസ് രാഷ്ട്രീയ കൂട്ടുകെട്ട് 21 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 അംഗങ്ങൾ എൽഡിഎഫിനും 8 അംഗങ്ങൾ യുഡിഎഫിനും 4 അംഗങ്ങൾ ബിജെപിക്കുമാണ് ഉള്ളത്. എന്നാൽ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പുകളിൽ ബിജെപി- കോൺഗ്രസ് പിന്തുണയോടെവികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 11 വോട്ടും എൽഡിഎഫിന് 9 വോട്ടും ലഭിച്ചപ്പോൾ ഒരു വോട്ട് അസാധുവുമായി കോൺഗ്രസ് അംഗമായ ശോഭന ഗോകുൽനാഥ് വോട്ട് അസാധുവാക്കുകയായിരുന്നു. ബിജെപി–കോൺഗ്രസ് സഖ്യത്തിനോടുള്ള താൽപര്യമില്ലായ്മയാണ് വോട്ട് അസാധുവാക്കാൻ […]
Read more

ചാലക്കുടി നഗരസഭ വിവിധ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു

തൃശ്ശൂർ: നഗരസഭയിലെ വിവിധ സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തു. ധനകാര്യ സ്ഥിരം സമിതിയിലേക്ക് രേഷ്മ രാജേഷ്,(യുഡിഎഫ്)ഉഷ പരമേശ്വരന്‍ (എല്‍ഡിഎഫ്)വി.ജെ.ജോജി (എല്‍ഡിഎഫ്) കെ.ബി. ഉണ്ണികൃഷ്ണന്‍ (എന്‍ഡിഎ),വിന്‍സന്‍ പാണാട്ടു പറമ്പനേയും (സ്വതന്ത്രന്‍) വികസന കാര്യ സ്ഥിരം സമിതിയിലേക്ക് ആനി പോള്‍ (യുഡിഎഫ്), വിനീത ഷാന്റോ (യുഡിഎഫ്), ഡിന്‍സി അരുണ്‍ (യുഡിഎഫ്), നിത അജീഷ്. ജോജു വി.ജെ. (എല്‍ഡിഎഫ്) എന്നിവരേയും. ക്ഷേമ കാര്യ സ്ഥിരം സമിതിയിലേക്ക് ലിന്റ ജോയ് ഒ.എസ് ചന്ദ്രന്‍, റീന ഡേവീസ്,മോഹനന്‍ വൈമേലി,(യുഡിഎഫ്)ബിന്ദു ശശി കുമാര്‍, നിധിന്‍ പുല്ലന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer