Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാട്ടാകാമ്പാൽ പഞ്ചായത്തിൽ സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ : കാട്ടാകാമ്പാൽ ഗ്രാമപഞ്ചായത്തിലെ സിപിഐ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പി.ജി. അർജുനനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ജില്ലാ നേതൃത്വം അറിയിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും സംഘടനാ അച്ചടക്കം ലംഘിച്ചതുമാണ് നടപടിക്ക് കാരണമെന്ന് പാർട്ടി വ്യക്തമാക്കി.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കാട്ടാകാമ്പാൽ പഞ്ചായത്തിൽ സിപിഐയ്ക്ക് ഉണ്ടായിരുന്ന രണ്ട് സീറ്റുകളും നഷ്ടപ്പെടുകയും, പതിനൊന്നാം വാർഡിൽ മൂന്നാം സ്ഥാനത്തേക്ക് തളരുകയും ചെയ്തതിനു പിന്നിൽ പി.ജി. അർജുനന്റെ ഇടപെടലുകളാണെന്ന ആക്ഷേപവും പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു.

ഈ സാഹചര്യത്തിൽ നടന്ന വിശദമായ അന്വേഷണത്തിന്റെയും ചർച്ചകളുടെയും അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി സ്വീകരിച്ചതെന്ന് നേതൃത്വം അറിയിച്ചു.പാർട്ടിയുടെ സംഘടനാ ഐക്യവും ശാസനയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്നും, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഇനിയും കർശന നിലപാട് തുടരുമെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix