Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

സേവാഭാരതി സ്വയം തൊഴിൽ പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശ്ശൂർ: സേവാഭാരതി ചാലക്കുടിയുടെ സ്വാവലമ്പൻ ആയാം പ്രവർത്തനത്തിന്റെ ഭാഗമായി അഭിവൃദ്ധി സ്വയം തൊഴിൽ പദ്ധതി ഉൽഘാടനം നടത്തി പ്രവർത്തനം ആരംഭിച്ചു. ആദ്യ ഘട്ടമായി 5 പേർ അടങ്ങുന്ന 12 ഗ്രൂപ്പുകൾ തിരിച്ചു 12 തരം പച്ചക്കറികൾ ഓരോ ഗ്രൂപ്പിനും കൃഷി ചെയ്യുവാൻ നൽകി. ഓരോ വ്യക്തിക്കും 30 വിത്തുകൾ സേവാഭാരതി വിതരണം ചെയ്യുകയും കൃഷി ചെയ്ത് അത് ഏപ്രിൽ ആദ്യവാരം വിപണനം ചെയുവാനും തീരുമാനം എടുത്തു. ഒപ്പം ആദ്യഘട്ടത്തിൽ തന്നെ ഒരു മുട്ടക്കോഴി വളർത്തു കേന്ദ്രവും ഒരു […]
Read more

കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു

തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയിലെ വളപ്പിൽ നിന്നിരുന്ന ചന്ദനമരം മോഷ്ടിച്ചു. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. അക്കാദമിയുടെ പരാതിയെ തുടർന്ന് വിയൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡിസംബർ 27നും ജനുവരി 2നും ഇടയിലായിരിക്കും മോഷണം നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. അക്കാദമി വളപ്പിൽ നട്ടിരുന്ന 30 വർഷത്തിലധികം പഴക്കമുള്ള ചന്ദനമരത്തിന്റെ മധ്യഭാഗം മുറിച്ച് കൊണ്ടുപോയ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read more

മതബോധന ദിനാഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി നിത്യസഹായമാതാ പള്ളിയിൽ മതബോധന ദിനാഘോഷം ഇരിഞ്ഞാലക്കുട രൂപത മതബോധന വിഭാഗം ഡയറക്ടർ ഫാദർ ഡോ. റിജോയ് പഴയാറ്റിൽ ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാദർ നിക്സൺ ചാകോര്യ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീതി തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മതബോധന രംഗത്ത് 25 വർഷത്തെ സേവനം  പൂർത്തിയാക്കിയ അധ്യാപിക പ്രീതി തോമസ്, 12 വർഷം തുടർച്ചയായി സൺഡേ ക്ലാസിൽ പങ്കെടുത്ത അനറ്റ് ജോയ്, മതബോധന അധ്യാപക പരീക്ഷയിൽ രൂപതയിൽ റാങ്ക് നേടിയ […]
Read more

കുന്നംകുളത്ത് എസ്എൻഡിപി യോഗത്തിന്റെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

തൃശ്ശൂർ: കുന്നംകുളം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവനകൾ വളച്ചൊടിച്ച് അദ്ദേഹത്തെ വർഗീയവാദിയായി ചിത്രീകരിക്കുകയും ഈഴവ സമുദായത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില ദൃശ്യ മാധ്യമങ്ങളുടെ ശ്രമങ്ങൾക്കെതിരെ കുന്നംകുളം യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി. യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതായി പറയുന്ന, ആരാധ്യനായ വെള്ളാപ്പള്ളി നടേശൻക്കെതിരെ കരിഓയിൽ ഒഴിക്കാനുള്ള ആഹ്വാനവും അതിന് പാരിതോഷികം പ്രഖ്യാപിച്ചതുമെല്ലാം കേരള പ്രദേശ കോൺഗ്രസ്സ് കമ്മിറ്റിയുടെ അറിവോടെയാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് […]
Read more

മറ്റത്തൂരിൽ വൈസ് പ്രസിഡന്റ് നൂർജഹാൻ രാജിവെച്ചു

തൃശ്ശൂർ: മറ്റത്തൂർ പഞ്ചായത്ത് ഭരണം വിമതർ പിടിച്ചെടുത്ത കോൺഗ്രസിലെ പ്രതിസന്ധിക്ക് താത്കാലികമായി വിരാമം. വൈസ് പ്രസിഡന്റ് നൂർജഹാൻ രാജി വെച്ചു. കെപിസിസി നേതൃത്വത്തിൽ റോജി ജോൺ എംഎൽഎ മേൽനോട്ടത്തിലുള്ള സമവായ നീക്കങ്ങൾക്കൊടുവിലാണ് തീരുമാനം. ബിജെപിയുമായി കൂട്ടുകെട്ട് സ്ഥാപിച്ചതിനെ തുടർന്ന് സംസ്ഥാന കോൺഗ്രസ് പ്രതിരോധത്തിലായിരുന്നുവെന്നും, പ്രസിഡന്റ്–വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ രാജി ആവശ്യപ്പെട്ടുവെന്നുമാണ് വിമതർ വ്യക്തമാക്കിയത്. എന്നാൽ പ്രസിഡന്റ് ഉടൻ രാജിവെക്കില്ലെന്നും, സ്വതന്ത്ര സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്ന നടപടികൾ കോൺഗ്രസിന്റെ കോർ കമ്മിറ്റി അംഗങ്ങളുടെ അനുമതിയോടെയായിരുന്നുവെന്നും മുൻ ഡിസിസി ജനറൽ സെക്രട്ടറി […]
Read more

അതിരപ്പിള്ളി ശിവക്ഷേത്രത്തിൽ കാട്ടാന ആക്രമണം

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ ക്ഷേത്രം ഭാഗികമായി തകർന്നു. വെറ്റിലപ്പാറ ഫാക്ടറിക്ക് സമീപമുള്ള ശിവക്ഷേത്രമാണ് ഭാഗികമായി തകർന്നത്. ഇന്നലെ രാത്രിയിലായിരുന്നു കാട്ടാനക്കൂട്ടം ഈ പ്രദേശത്ത് എത്തിയത്. തൊട്ടടുത്തുള്ള തൊഴിലാളികളുടെ വീടും ആനക്കൂട്ടം തകർത്തു. ഇന്ന് വെളുപ്പിനാണ് ആനക്കൂട്ടം കാടുകയറിയത്. ക്ഷേത്രത്തിലെ ഗണപതിയുടെ പ്രതിഷ്ഠയുള്ള ഭാഗത്ത് ഒഴികെ മുഴുവൻ വാതിലുകളും ആന തകർത്തു.
Read more

മമ്മിയൂരിൽ മിനി ബസ് ടോറസ് ലോറി കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്

തൃശ്ശൂർ: ഗുരുവായൂർ മമ്മിയൂരിൽ ഇന്ന് പുലർച്ചെ 1.45ഓടെ മിനി ബസ്സും ടോറസ് ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ, ഗുരുവായൂർ ആക്ട്സ്, 108 ആംബുലൻസ് പ്രവർത്തകർ ചേർന്ന് വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ടോറസ് ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവർ പാലക്കാട് മുതുതല സ്വദേശി ഷാക്കിറിനെ രാജ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മറ്റു പരിക്കേറ്റവരും വിവിധ ആശുപത്രികളിൽ ചികിത്സ […]
Read more

കാപ്പ നിയമം പ്രയോഗിച്ച് കുപ്രസിദ്ധ റൗഡി ഷിഹാബിനെ ജില്ലയിൽ നിന്ന് ആറുമാസം നാടുകടത്തി

തൃശൂർ: സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ആവർത്തിച്ചതിനെ തുടർന്ന് കാപ്പ നിയമപ്രകാരം കുപ്രസിദ്ധ റൗഡിയെ തൃശൂർ ജില്ലയിൽ നിന്ന് ആറുമാസത്തേക്ക് നാടുകടത്തി. കാപ്പ 2007 നിയമത്തിലെ വകുപ്പ് 15(1)(a) പ്രകാരം തൃശൂർ റേഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്‌പെക്ടർ ജനറലിന്റെ സഞ്ചലന നിയന്ത്രണ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ചാവക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ മണത്തല വില്ലേജിൽ ബ്ലാങ്ങാട് ബീച്ച് ദേശത്ത് തെരുവത്ത് വീട്ടിൽ മൊയ്ദു മകൻ മുഹമ്മദ് അലി ഷിഹാബ് ആട് ഷിഹാബ് (44) എന്നയാളെയാണ് നാടുകടത്തിയത്. നകുൽ രാജേന്ദ്ര ദേശ്‌മുഖ്യുടെ […]
Read more

വാടാനപ്പള്ളി പഞ്ചായത്തിൽ അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് ബിജെപി പ്രതിഷേധ പ്രകടനം

തൃശ്ശൂർ: വാടാനപ്പള്ളി ഗ്രാമ പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ്– യുഡിഎഫ്– എസ്ഡിപിഐ തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് നടന്നുവെന്നാരോപിച്ച് ബിജെപി വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് നടന്ന വനിതാ അംഗങ്ങൾക്ക് സംവരണം ചെയ്ത സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിലാണ് ആരോപണങ്ങൾക്ക് ഇടയായത്. വികസന സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് എസ്ഡിപിഐ അംഗത്തിനും, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് എൽഡിഎഫ് അംഗത്തിനും, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് യുഡിഎഫ് അംഗത്തിനും 14 വീതം വോട്ടുകൾ ലഭിച്ചതായി ബിജെപി അറിയിച്ചു. […]
Read more

കുന്നംകുളം നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് പൂർത്തിയായി

തൃശ്ശൂർ: കുന്നംകുളം നഗരസഭയിലേക്കുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധികാര വിഭജനം ഇതോടെ വ്യക്തമായി. ധനകാര്യം, പൊതുമരാമത്ത്, വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ സിപിഎം നേടി. ക്ഷേമം, ആരോഗ്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ കോൺഗ്രസ് സ്വന്തമാക്കി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ആർ.എം.പി.യിലെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തെങ്കിലും നിഷ്പക്ഷത പാലിച്ച് വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടമായി നടക്കും.
Read more

Recent News

Advertisement
WhiteswanTV Footer