തൃശ്ശൂർ: കുന്നംകുളം നഗരസഭയിലേക്കുള്ള സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് പൂർത്തിയായി. നഗരസഭയിലെ വിവിധ സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധികാര വിഭജനം ഇതോടെ വ്യക്തമായി. ധനകാര്യം, പൊതുമരാമത്ത്, വികസനം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ സിപിഎം നേടി. ക്ഷേമം, ആരോഗ്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ കോൺഗ്രസ് സ്വന്തമാക്കി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
ആർ.എം.പി.യിലെ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്തെങ്കിലും നിഷ്പക്ഷത പാലിച്ച് വോട്ടിംഗിൽ നിന്ന് വിട്ടുനിന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരുടെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടമായി നടക്കും.




