Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

അരിമ്പൂരിൽ ക്ഷേത്രോത്സവത്തിനിടെ ശിശുവിന്റെ മാലപൊട്ടിച്ച യുവതി പിടിയിൽ

തൃശ്ശൂർ: അരിമ്പൂരിൽ ക്ഷേത്രോത്സവത്തിനിടെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലപൊട്ടിച്ചെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ച യുവതി നാട്ടുകാരുടെ ഇടപെടലോടെ പിടിയിലായി. തമിഴ്നാട് സ്വദേശിനിയായ പളനി അമ്മാളിനെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.അരിമ്പൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ പേരാമംഗലം സ്വദേശികളായ കുടുംബത്തിന്റെ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിന്റെ മാലയാണ് പൊട്ടിച്ചത്. ഉത്സവത്തിന്റെ പ്രധാന ദിവസമായതിനാൽ ക്ഷേത്രപരിസരം നിറഞ്ഞ തിരക്കിലായിരുന്നു. രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം.കുഞ്ഞിന്റെ കഴുത്തിൽ മാലപൊട്ടിച്ചെടുക്കുന്നതിനിടെ ബഹളം കേട്ട് ആളുകൾ ഓടിക്കൂടി. ഇതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാരും […]
Read more

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടർ യാത്രിക മരിച്ചു

തൃശ്ശൂർ: കൊടകര വെള്ളിക്കുളങ്ങര റോഡിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രിക മരിച്ചു. ഇരിങ്ങാലക്കുട സ്വദേശിനിയായ ആഫിദ ആണ് മരിച്ചത്. ആഫിദ ഓടിച്ചിരുന്ന സ്കൂട്ടർ മറ്റൊരു ബൈക്കുമായി ഇടിച്ചാണ് നിയന്ത്രണം വിട്ടത്. ഇടിയേറ്റതിനെ തുടർന്ന് സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ആഫിദയുടെ ശരീരത്തിലൂടെ ഇതുവഴി വന്ന ബസ് കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ ആഫിദ മരിച്ചു. പോസ്റ്റ്മോർട്ടവും മറ്റ് നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more

എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും

തൃശ്ശൂർ: എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷഹീദ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. പരിപാടി എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ടി.എം. അക്ബർ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്. ഷാജഹാൻ അധ്യക്ഷത വഹിച്ചു. എസ്.ഡി.ടി.യു ജില്ലാ പ്രസിഡന്റ് സിദ്ദീഖുൽ അക്ബർ, മണ്ഡലം സെക്രട്ടറി ഡോ. മുസമ്മിൽ, മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഷഫീദ് ബ്ലാങ്ങാട്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഇബ്രാഹിം പുളിക്കൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി ഷെഫീഖ് […]
Read more

നിരവധി മോഷണക്കേസിലെ പ്രതിയായ ചേർത്തല അജയും കൂട്ടാളിയും മൂന്ന് കുട്ടികളും പിടിയിൽ

തൃശ്ശൂർ: കാട്ടൂർ കാക്കാത്തുരുത്തിയിൽ എടതിരിഞ്ഞി കാക്കതുരുത്തി സ്വദേശി അലകത്തിൽ വീട്ടിൽ അനിലൻ 58 വയസ് എന്നയാൾ വാടകക്കെടുത്തു നടത്തിവരുന്ന   പലചരക്ക് കടയുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കടന്ന് കടയിലെ  മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന Rs 50000/-  മോഷണം ചെയ്ത് സംഭവത്തിന് ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി നികർത്തിൽ വീട്ടിൽ അജയ് (18) ആലപ്പുഴ ചേർത്തല കുന്നേൽ നികർത്ത് വീട്ടിൽ സൂര്യജിത്ത് (25) എന്നിവരെയും, 17 വയസുള്ള മൂന്ന് കുട്ടികളെയുമാണ്  അന്വേഷണ സംഘം പിടികൂടിയത്. കാട്ടൂരിലെ മോഷണം കൂടാതെ […]
Read more

ചാലക്കുടിയിലെ കോൺഗ്രസിന് മാടമ്പി മനസ്സ്; യുഡിഎഫുമായി സഹകരിക്കില്ലെന്ന് ഘടകകക്ഷി നേതാക്കൾ

തൃശ്ശൂർ: തെരഞ്ഞെടുപ്പ് വരുമ്പോൾ യുഡിഎഫിലെ ഘടക കക്ഷികളെ ചർച്ചയ്ക്ക് പോലും ക്ഷണിക്കാതെ അവഗണിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന കോൺഗ്രസിന്റെ മാടമ്പി മനോഭാവത്തിൽ ഘടകകക്ഷികൾ അസംതൃപ്തരായിരിക്കുകയാണ്. യുഡിഎഫ് ചെയർമാൻ, കൺവീനർ,എം എൽഎ,ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർക്ക് പോലും ഈ വിഷയത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള അവഗണനയാണ് നേരിടുന്നതെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 2020 ലും 2025 ലും നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ  ഘടകകക്ഷികളെ അവഗണിക്കുകയായിരുന്നു. സംസ്ഥാനത്ത് മറ്റൊരിടത്തും ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണത ഇല്ല. തൃശൂർ ജില്ലയിലെ എല്ലാ […]
Read more

ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

തൃശ്ശൂർ: സുവർണ ജൂബിലി ഫുട്ബോൾ ടൂർണമെൻ്റ്ചാലക്കുടി പനമ്പിള്ളി മെമ്മോറിയൽ ഗവ.കോളേജിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 5 മുതൽ ജനുവരി 13 വരെ ആൾ കേരള ഇന്റർ കോളേജിയേറ്റ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ടൂർണമെന്റിന്റെ ഉദ്ഘാടനം ജനുവരി 5ന് കോളെജ് പ്രിൻസിപ്പാൾ പ്രൊഫ.(ഡോ.) ഷാജു കെ. എസ് നിർവ്വഹിച്ചു. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെയും പ്രമുഖ ടീമുകൾ രണ്ടാഴ്ച നീളുന്ന ടൂർണമെൻ്റിൽ പങ്കെടുക്കും. ടൂർണമെന്റിൽ ആദ്യദിനം നടന്ന മത്സരത്തിൽ എൽത്തുരുത്ത് സെൻ്റ് അലോഷ്യസ് കോളെജ് കല്ലടി […]
Read more

ഇരിങ്ങാലക്കുട എഡ്യൂക്കേഷണൽ ഹബ്ബ് യാഥാർഥ്യകമാകുന്നു: മന്ത്രി ഡോ: ആർ ബിന്ദു

തൃശൂർ: ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളുടെ കേന്ദ്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഇരിങ്ങാലക്കുടയുടെ ഹൃദയഭാഗത്ത് എഡ്യൂക്കേഷണൽ ഹബ്ബ് സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ :ആർ.ബിന്ദു അറിയിച്ചു. 2025 സംസ്ഥാന ബജറ്റിൽ ആറ് കോടി രൂപ അനുവദിക്കപ്പെട്ട പദ്ധതിയുടെ പ്രാരംഭ പ്രവർത്തികൾ നേരത്തെ ആരംഭിച്ചിരുന്നു. ഇത് അന്തിമ ഘട്ടത്തിലാണ്. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേർന്ന് കിടക്കുന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് എഡ്യൂക്കേഷണൽ ഹബ്ബ് ഉയരുക. പ്രൊഫെഷണൽ വിദ്യാഭ്യാസ രംഗത്തെ പ്രധാന […]
Read more

അരൂർ മുഴി അയ്യപ്പ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവ മഹാമഹം ജനുവരി 8ന് കൊടിയേറും

തൃശൂർ: അതിരപ്പിള്ളിയുടെ ദേശീയോത്സവമായ അരൂർ മുഴി അയ്യപ്പ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവ മഹാമഹം ജനുവരി 8ന് കൊടിയേറും. അതിരപ്പിള്ളിയുടെ ദേശീയോത്സവമായ ശ്രീ അയ്യപ്പ സമാജം അയ്യപ്പ നവഗ്രഹ ക്ഷേത്രത്തിലെ ഉത്സവ മഹാമഹം ജനുവരി 8 മുതൽ 14 വരെ ആഘോഷിക്കും. 8ന് വൈകുന്നേരം 5:30ന് ഷൈജു അറക്കപാടത്തിന്റെ വസതിയിൽ നിന്നും കൊടികൂറ ആനയിക്കും 8നും 8:30നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ തൃക്കൊടിയേറ്റ് തുടർന്ന് ദീപാരാധന, ആചാര്യ വരണം, അന്നദാനം, തിരുവാതിരക്കളി, കൈകൊട്ടി കളി, 101 കതിന വെടിക്കെട്ട് […]
Read more

അമിതവേഗ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചു; നിർത്താതെ പോയതായി പരാതി

തൃശ്ശൂർ: കുന്നംകുളം പുതിയ ബസ് സ്റ്റാൻഡിലേക്ക് അമിതവേഗത്തിൽ എത്തിയ ബസ് ഒരു ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിർത്താതെ പോയതായി പരാതി. ആനായ്ക്കൽ കോതോട് സ്വദേശി സന്തോഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിലാണ് ബസ് ഇടിച്ചതെന്ന് പറയുന്നു.ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷ സ്കൂൾ ട്രിപ്പ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയായതിനാൽ വലിയ അപകടം ഒഴിവായി. സംഭവത്തിൽ ഓട്ടോറിക്ഷയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

കുന്നംകുളം നഗരത്തിൽ പിണ്ടി പെരുന്നാൾ ജനുവരി അഞ്ചും ആറും സമുചിതമായി ആഘോഷിക്കും

തൃശ്ശൂർ: കുന്നംകുളം നഗരത്തിന്റെ പരമ്പരാഗത ആഘോഷമായ പിണ്ടി പെരുന്നാൾ ജനുവരി അഞ്ചും ആറും തീയതികളിലായി നഗരസഭയുടെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിക്കാൻ തീരുമാനം. നഗരസഭാ ചെയർപേഴ്സൺ സൗമ്യ അനിലൻ അധ്യക്ഷത വഹിച്ചു ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊണ്ടത്.പിണ്ടി പെരുന്നാൾ നടത്തിപ്പിനായി നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ അനുവദിക്കും. നഗരസഭാ പരിധിയിലെ പ്രധാന അഞ്ച് സ്ഥലങ്ങളിൽ കവാടങ്ങൾ സ്ഥാപിച്ച് പെരുന്നാൾ ആഘോഷങ്ങളെ ഭംഗിയായി വരവേൽക്കും. പെരുന്നാൾ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് ഗതാഗത സൗകര്യം സുഗമമാക്കുന്നതിനായി പോലീസിന്റെ […]
Read more

Recent News

Advertisement
WhiteswanTV Footer