Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കുന്നംകുളം റിംഗ് റോഡ്വികസന മുന്നേറ്റത്തിലെ നിർണായക നാഴികക്കല്ല്

തൃശ്ശൂർ: കുന്നംകുളം നഗരത്തിന്റെ ദീർഘകാല വികസന സ്വപ്നമായ റിംഗ് റോഡ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് കടക്കുന്നു. നഗരത്തിലെ ഗുരുതരമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും നഗരത്തിലൂടെയും നഗരത്തിലൂടെ കടന്നുപോകുന്ന വാഹനഗതാഗതം കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനുമായി വിഭാവനം ചെയ്ത കുന്നംകുളം മുനിസിപ്പാലിറ്റി റിംഗ് റോഡ് വികസന പദ്ധതിയുടെ സാമൂഹ്യാഘാത പഠനത്തിന്റെ പൊതുവാദം കേൾക്കൽ ജനുവരി 6ന് രാവിലെ പതിനൊന്ന് മണിക്ക് നഗരസഭ ടൗൺഹാളിൽ നടക്കും. പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ എ സി മൊയ്തീൻ എംഎൽഎയ്ക്ക് വിവിധ മേഖലകളിൽ നിന്നുള്ള അഭിനന്ദനവും പിന്തുണയും ശക്തമാണ്. […]
Read more

ചിറനെല്ലൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

തൃശൂര്‍: കേച്ചേരി ചിറനെല്ലൂരില്‍ കൂമ്പുഴ പാലത്തിനടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഇരട്ടി ഉളിക്കല്‍ സ്വദേശിട് ഡെന്നിയാണ് മരിച്ചത്. ചിറനെല്ലൂര്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടം സംഭവിച്ചത്. അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാര്‍ യാത്രക്കാര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് വിവരം. അപകടത്തിൽ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. നിയന്ത്രണ വിട്ട ഒരു കാര്‍ റോഡരികിലെ കാനയ്ക്കരികെയുള്ള വീടിന്‍റെ മതിലിടിച്ചാണ് നിന്നത്. കാറിന്റെ മുന്‍വശത്തെ ചക്രം […]
Read more

നേമം സ്ഥാനാര്‍ത്ഥിത്വം നിലപാട് വ്യക്തമാക്കി വി ശിവന്‍കുട്ടി; പാര്‍ട്ടി തീരുമാനം അനുസരിക്കും

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമം സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ വി ശിവന്‍കുട്ടിയെ തന്നെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവന്‍കുട്ടി. നേമത്ത് മത്സരിക്കാനില്ലെന്നും, പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കുമെന്നുമാണ് തിരുമാനമെന്നും ശിവന്‍കുട്ടി തൃശൂരില്‍ പറഞ്ഞു. ഇടതുമുന്നണിയായിരിക്കും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച തീരുമാനമെടുക്കുക. പാര്‍ട്ടി എടുക്കുന്ന തീരുമാനമാണ് തന്റെ തീരുമാനമെന്നും വി ശിവന്‍കുട്ടി . നേമം മണ്ഡലത്തില്‍ ഇക്കുറി മത്സരിക്കാന്‍ ബിജെപിയില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയാണ് കളത്തിലിറക്കുന്നത്. കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്ന മണ്ഡലം […]
Read more

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വേട്ടേക്കരൻപാട്ട് മഹോത്സവം ആഘോഷിച്ചു

തൃശ്ശൂർ: കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ജനുവരി 3 ശനിയാഴ്ച 12008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻപാട്ട് വിപുലമായി ആഘോഷിച്ചു. രാവിലെ വിശേഷാൽ പൂജകളോടെ ആരംഭിച്ച ചടങ്ങുകളിൽ 10.30ന് ഭക്തജനങ്ങൾ 12008 നാളികേരം എണ്ണി കൂട്ടി സമർപ്പിച്ചു. വൈകിട്ട് കക്കാട് രാജപ്പന്മാരാരുടെ നേതൃത്വത്തിൽ ഡബിൾ തായമ്പക അരങ്ങേറി. അത്താഴപൂജയ്ക്ക് ശേഷം വൈകുന്നേരം 7ന് മുല്ലക്കൽ പാട്ടിന് എഴുന്നള്ളിപ്പുണ്ടായി. തുടർന്ന് ഈടും കൂറും, കളം പ്രദക്ഷിണം, കളം പൂജ, കളം പാട്ട് എന്നിവ നടന്നു. കോമരം കാരക്കുറ രാമചന്ദ്രൻ നായർ […]
Read more

സൗജന്യ കലാപരിശീലനം കൂടപ്പുഴ അജന്ത ആര്‍ട്സ് & സ്പോര്‍ട്ഷ് ക്ലബ്ബില്‍ ആരംഭിച്ചു

തൃശ്ശൂർ: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പ് തൃശൂര്‍ ജില്ല വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ ഭാഗമായി, ചാലക്കുടി നഗരസഭ, അജന്ത ക്ലബ്ബ് തുടങ്ങിയവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കലാപരിശീലനം കൂടപ്പുഴ അജന്ത ആര്‍ട്സ് & സ്പോര്‍ട്ഷ് ക്ലബ്ബില്‍ വെച്ച് ആരംഭിച്ചു. ചാലക്കുടി നഗരസഭ കൗൺസിലർ ഉഷ പരമേശ്വരൻ ഉദ്ഘാടനം നിർവ്വഹിച്ചു. അജന്ത ക്ലബ്ബ് പ്രസിഡണ്ട് മധു ചിറയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് സെക്രട്ടറി ടി പി രാജു,ക്ലാസ് നയിക്കുന്ന അദ്ധ്യാപകർ ,ക്ലബ്ബ് ഭാരവാഹികളായ രജനീഷ് കളി വീട്ടിൽ, […]
Read more

മറ്റത്തൂരിലെ കൂറുമാറ്റം; രാജി പ്രഖ്യാപിച്ച് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ

തൃശൂർ: മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൂറുമാറ്റ വിവാദത്തിന് പിന്നാലെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസ് രാജി പ്രഖ്യാപിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നൂര്‍ജഹാൻ നവാസും കോണ്‍ഗ്രസ് പുറത്താക്കിയ അംഗങ്ങളും നടപടി നേരിട്ട മുൻ ഡിസിസി സെക്രട്ടറി ടിഎം ചന്ദ്രനും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസുമായുള്ള അനുനയ നീക്കത്തിന്‍റെ ഭാഗമായി രാജി പ്രഖ്യാപിച്ചത്. വൈസ് പ്രസിഡന്‍റിന്റെ രാജിക്കത്ത് കെപിസിസിക്ക് കൈമാറുമെന്നും, പഞ്ചായത്ത് പ്രസിഡന്‍റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായതിനാല്‍ രാജിവെക്കില്ലെന്ന് ടെസി ജോസ് അറിയിച്ചതായും ടി.എം. ചന്ദ്രന്‍ പറഞ്ഞു. കെപിസിസി നിര്‍ദേശിക്കുന്നതനുസരിച്ച് […]
Read more

റെയിൽവേ സ്റ്റേഷൻ പാർക്കിങ്ങിലെ തീപിടിത്തം; സ്റ്റേഷൻ മാസ്റ്റർക്ക് നോട്ടീസ് അയച്ച് തൃശൂർ കോർപ്പറേഷൻ

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷന്റെ പാർക്കിംഗ് ഏരിയയിൽ ഉണ്ടായ തീപിടിത്തത്തിൽ സ്റ്റേഷൻ മാസ്റ്റർക്ക് തൃശ്ശൂർ കോർപ്പറേഷൻ നോട്ടീസ് അയച്ചു. തീപിടിത്തം ഉണ്ടായ പാർക്കിംഗ് പ്രദേശത്ത് മുൻസിപ്പാലിറ്റി ബിൽഡിംഗ് നിയമങ്ങൾ ലംഘിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഏഴ് ദിവസത്തിനകം സ്ഥലത്ത് പരിശോധന നടത്തണമെന്നും നോട്ടീസിൽ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് റെയിൽവേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിന് സമീപമുള്ള ബൈക്ക് പാർക്കിംഗ് കേന്ദ്രത്തിൽ തീപിടിത്തമുണ്ടായത്. അഞ്ച് ഫയർ യൂണിറ്റുകൾ ഒന്നര മണിക്കൂറിലേറെ നടത്തിയ ശക്തമായ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിൽ 500ലേറെ […]
Read more

തിരുവാതിര മഹോത്സവം  ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു

തൃശ്ശൂർ: മോതിരക്കണ്ണി:അതിപുരാതനമായ മണ്ണുംപുറം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം  ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചു. രാവിലെ മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ രുദ്രാഭിഷേകവും  ,അന്നമനട മുരളീധരമാരാർ അവതരിപ്പിച്ച മേജർ സെറ്റ് പഞ്ചവാദ്യവും അരങ്ങേറി. തുടർന്ന് അന്നദാനവും ഉണ്ടായിരുന്നു. വൈകിട്ട്  നിറമാല ചുറ്റളക്ക്  വിവിധ ക്ഷേത്രങ്ങളിൽ നിന്നായി നാമജപ–വാദ്യമേളങ്ങളുടെ  അകമ്പടിയോടെ താലംവരവ് നടന്നു. മാരാംകോട് ശ്രീ ദുർഗ്ഗ – ശ്രീ ഭദ്രകാളി ക്ഷേത്രം, ശ്രീ അന്നപൂർണ്ണേശ്വരി – ശ്രീ ഭദ്രകാളി ക്ഷേത്രം കാരാപ്പാടം, മനപ്പറമ്പ് ഭഗവതി ക്ഷേത്രം കിഴക്കേ […]
Read more

ബാലഗോകുലത്തിൻ്റെ സുകൃത കേരളം സുവർണ്ണ ജയന്തി ഗോകുല കലായാത്രയ്ക്ക് തുടക്കം

തൃശ്ശൂർ: അമൃത ഭാരതത്തിന് ആദർശ ബാല്യം” എന്ന സന്ദേശവുമായി ബാലഗോകുലം സംഘടിപ്പിക്കുന്ന സുകൃത കേരളം സുവർണ്ണ ജയന്തി ഗോകുല കലായാത്രയ്ക്ക് തുടക്കമായി. ചാലക്കുടി വ്യാസ വിദ്യാനികേതൻ സ്കൂളിൽ നടന്ന പ്രൗഢഗംഭീരമായ ഉത്ഘാടന ചടങ്ങിൽ ബാലഗോകുലം ഉത്തരകേരളം സംസ്ഥാന അദ്ധ്യക്ഷൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ ഉത്ഘാടനം നടത്തി. രക്ഷാധികാരി സുരേഷ് വനമിത്ര അദ്ധ്യക്ഷത വഹിച്ചു.,   ഡോ. ആർഎൽവി രാമകൃഷണൻ്റെ ആശംസ അറിയിച്ചു കൊണ്ടുള്ള വീഡിയോ സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്തു. ഉദ്ഘടന ചടങ്ങിൽ ഉത്തര കേരളം സംസ്ഥാന കാര്യദർശി യു […]
Read more

പരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു

തൃശ്ശൂർ: ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാര്‍യുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിവാറിലെ കുട്ടികളും മാതാപിതാക്കളും ജില്ലാ കളക്ടറുടെ ചേംബറിലെത്തി കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. പുതുവത്സരാശംസകളും പരസ്പരം കൈമാറി.എല്ലാ വര്‍ഷവും കളക്ടറേറ്റില്‍ പുതുവത്സരാഘോഷം നടത്തുന്നത് സംഘടനയുടെ പതിവാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇത്തവണ ഏകദേശം ഇരുപത്തിയഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികള്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ സന്ദര്‍ശിച്ച് വകുപ്പ് മേധാവികളെ നേരില്‍ കണ്ടും ഉദ്യോഗസ്ഥര്‍ക്ക് കേക്ക് വിതരണം ചെയ്തുമാണ് മടങ്ങിയത്. ആഘോഷത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer