തൃശ്ശൂർ: ജില്ലയിലെ ഭിന്നശേഷി കുട്ടികളുടെ മാതാപിതാക്കളുടെ സംഘടനയായ പരിവാര്‍യുടെ നേതൃത്വത്തില്‍ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. പരിവാറിലെ കുട്ടികളും മാതാപിതാക്കളും ജില്ലാ കളക്ടറുടെ ചേംബറിലെത്തി കേക്ക് മുറിച്ചാണ് ആഘോഷം നടത്തിയത്. പുതുവത്സരാശംസകളും പരസ്പരം കൈമാറി.എല്ലാ വര്‍ഷവും കളക്ടറേറ്റില്‍ പുതുവത്സരാഘോഷം നടത്തുന്നത് സംഘടനയുടെ പതിവാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇത്തവണ ഏകദേശം ഇരുപത്തിയഞ്ചോളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികള്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ ഓഫീസുകള്‍ സന്ദര്‍ശിച്ച് വകുപ്പ് മേധാവികളെ നേരില്‍ കണ്ടും ഉദ്യോഗസ്ഥര്‍ക്ക് കേക്ക് വിതരണം ചെയ്തുമാണ് മടങ്ങിയത്. ആഘോഷത്തില്‍ എ.ഡി.എം ടി. മുരളി, സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, പരിവാര്‍ സംഘടനയുടെ ഭാരവാഹികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.




