Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

കോടശേരി കുറ്റിച്ചിറ ജംഗ്ഷനിൽ     പുതിയ കനാൽ പാലം നിർമ്മിക്കണം

തൃശ്ശൂർ: കോടശേരി കാരാപ്പാടം കുറ്റിച്ചിറയിൽ കട്ടക്കയം ജംഗ്ഷനുമായി ബന്ധിപ്പിക്കുന്ന റോഡിൽ ‘പുതിയ കനാൽ പാലം നിർമ്മിക്കണം.  തുമ്പൂർമുഴി വലതുകര കനാലിൽ 75 വർഷം മുന്പ് കാൽനടക്കാർക്കായി നിർമ്മിച്ച ഇടുങ്ങിയ പാലത്തിന് പകരമായി പുതിയ വലിയ പാലം നിർമ്മിക്കണമെന്ന് കാരുണൃ സോഷൃൽ വർക്കിങ്ങ് ഗ്രൂപ്പ് യോഗം ഇടമലയാർ ഇറിഗേഷൻ പ്രോജക്ട് എക്സിക്യൂട്ടീവ് എഞ്ചിനീയറോട് ആവശൃപ്പെട്ടു. പനം മ്പിളളി ഗോവിന്ദമേനോൻ തിരുകൊച്ചി മുഖൃമന്ത്രി ആയിരുന്ന കാലത്ത് നിർമ്മിച്ചതാണ് ഇവിടെ ഇപ്പോഴുളള ചെറിയ പാലം. വയലാത്തറ, പൊന്നാംബിയോളി, കാരാപ്പാടം, നിവാസികൾക്ക് എളുപ്പത്തിൽ ഇതുവഴി ജംഗ്ഷനിലേക്ക് […]
Read more

അതിരപ്പിള്ളിയിൽ കാട്ടാന പന മറിച്ചിട്ടതിനെ തുടർന്ന് ഗതാഗതം തടസപ്പെട്ടു

തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാന പന മറിച്ചിട്ട് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകൾ തകർന്നു. കാട്ടാന രണ്ടിടങ്ങളിൽ പന മറിച്ചിട്ട് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകൾ തകർന്നു. കാലടി പ്ലാന്റേഷൻ പതിനേഴാം ബ്ലോക്കിലെ ഫാക്ടറിക്ക് സമീപത്തും പതിനെട്ടാം ബ്ലോക്കിലെ ഏഴാറ്റുമുഖം ഡാം പരിസരത്തുമാണ് കാട്ടനകൾ പന റോഡിലേക്ക് തള്ളിയിട്ടത്. ഞായറാഴ്ച  വെളുപ്പിന് നാല് മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ ചെക്പോസ്റ്റിൽ വിവരമറിയിച്ചതിനെ തുടർന്ന് യാത്രക്കാരെ ചെക്പോസ്റ്റിൽ തടഞ്ഞു. ഡാം പരിസരത്ത് പന മറിച്ചിട്ട് റോഡിൽ നിലയുറപ്പിച്ച കാട്ടാന കൂട്ടം ഏറെ […]
Read more

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തൽ ചടങ്ങ് ഭക്തിസാന്ദ്രമായി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആനയെ പ്രതീകാത്മകമായി നടയിരുത്തൽ ചടങ്ങ് നടന്നു. ഇന്ന് രാവിലെ ശീവേലിക്കു ശേഷമായിരുന്നു ചടങ്ങ്. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ മൂർത്തിയേടത്തു മന സുധാകരൻ നമ്പൂതിരി മുഖ്യകാർമ്മികനായി. കോഴിക്കോട് തിരുവണ്ണൂർ സ്വദേശി പി. എ. പ്രദീപും ഭാര്യ വസന്തയും കുടുംബവും വഴിപാടായി ആനയെ നടയിരുത്തി. ഇതിനായി പത്ത് ലക്ഷം രൂപ ദേവസ്വത്തിലടച്ചു. ദേവസ്വം കൊമ്പൻ ബൽറാമിനെയാണ് നടയിരുത്തിയത്. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ഒ. ബി. […]
Read more

സിറിയക് ഏലിയാസ് അസോസിയേഷൻ ഫോർ ഡെവലപ്മെന്റ് സുവർണ്ണ ജൂബിലി ഉദ്ഘാടനം ഇന്ന്

തൃശ്ശൂർ: സിറിയക് ഏലിയാസ് അസോസിയേഷൻ ഫോർ ഡെവലപ്മെന്റിന്റെ സുവർണ്ണ ജൂബിലി ഉദ്ഘാടനം, ചാവറ തിരുന്നാൾ, ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ഇന്ന് വൈകിട്ട് ആറുമണിക്ക് കുന്നംകുളം ഗുഡ്ഷെപ്പേഡ് ആശ്രമത്തിൽ വെച്ച് നടക്കും. തൃശ്ശൂർ ദേവമാത ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജെയിംസ് എലുവത്തിങ്കൽ പരിപാടി ഉദ്ഘാടനം ചെയ്യും. സീഡ് രക്ഷാധികാരി റവ. ഫാ. വിജു കോലങ്കണ്ണി അധ്യക്ഷത വഹിക്കും. മദർ എഫ് സി സി കോൺവെന്റ് അടുപ്പുട്ടിയിലെ സിസ്റ്റർ ഹിത, സംഘടനാ സെക്രട്ടറി റോബിൻ സി […]
Read more

ഐക്യ ആർട്ട് ഫാം; ദശദിന കലാ വർക്ക് ഷോപ്പ് ജനുവരി 3 മുതൽ

തൃശ്ശൂർ: കലാസാധനക്കും ചിന്തയ്ക്കും സമർപ്പിച്ച ദശദിന ഐക്യ ആർട്ട് ഫാം വർക്ക് ഷോപ്പ് ജനുവരി 3 മുതൽ 12 വരെ കാണിപ്പയ്യൂർ പുതുശ്ശേരിയിൽ നടക്കും. വിവിധ കലാരൂപങ്ങളിൽ സജീവമായ കലാകാരന്മാർക്ക് ലക്ഷ്യമിട്ട് സ്ഥിരമായി സംഘടിപ്പിക്കുന്ന ശില്പശാലകളുടെ ഭാഗമായി ഇത്തവണയും ക്യാമ്പ് ഒരുക്കിയിരിക്കുകയാണ്. ഇന്ത്യൻ കലാരംഗത്ത് ശ്രദ്ധേയരായ കലാകാരന്മാർ വിഷയാവതരണം നടത്തുന്ന ഈ ക്യാമ്പിന് കലാചരിത്രകാരനായ പ്രൊഫ. ശിവജിപണിക്കർ നേതൃത്വം നൽകും. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയ 18 പേർക്ക് മാത്രമാണ് പങ്കെടുക്കാനുള്ള അവസരം. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള […]
Read more

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടിത്തം

തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വൻ തീപിടുത്തം. റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് ഏരിയയിലാണ് അപകടം നടന്നത്. നിരവധി ബൈക്കുകൾ കത്തി നശിച്ചു. 600ലധികം ബൈക്കുകള്‍ ഇവിടെ പാര്‍ക്ക് ചെയ്തിരുന്നതായാണ് വിവരം. ആദ്യം രണ്ട് ബൈക്കുകൾക്ക് തീപിടിക്കുകയും പിന്നീട് അത് പടരുകയായിരുന്നെന്നുമാണ് ലഭിക്കുന്ന വിവരങ്ങൾ. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും നിർത്തിയിട്ടിരുന്ന എൻജിനും ഇതിനകം കത്തി നശിച്ചു. എൻജിൻ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റിയിട്ടുണ്ട്. അ​ഗ്നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. തീ […]
Read more

ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ മോണോ- ആക്ട്, മിമിക്രി പരിശീലനം

തൃശൂർ: ചാലക്കുടി ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പ്രതിഭ നക്ഷത്ര2025 പരിപാടിയിൽ വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഭിന്നശേഷി കുട്ടികൾക്കായി സൗജന്യ മോണോ – ആക്ട് , മിമിക്രി പരിശീലനം നടത്തി.  വാർഡ് കൗൺസിലർ നീത അജീഷ്, അധ്യക്ഷയായി. നഗരസഭ ചെയർപേഴ്സൺ ആലീസ് ഷിബു  ഉദ്ഘാടനം ചെയ്തു. ഡി.പി.ഒ എസ് എസ്. കെ .( തൃശ്ശൂർ) ബ്രിജി കെ.ബി. ചാലക്കുടി എ.ഇ.ഒ  ചാലക്കുടി നിഷ പി ബി എന്നിവർ മുഖ്യാതിഥികളായി. ചാലക്കുടി ബി.പി സി.ലിജോ ജോസ് , സന്തോഷ് […]
Read more

ചാലക്കുടി  ബ്ലോക്ക് സ്ഥിരം സമിതിയിലേക്ക് ഇടതുപക്ഷ അംഗങ്ങള്‍ ആരും തന്നെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല

തൃശൂർ. ബ്ലോക്ക് സ്ഥിരം സമിതിയിലേക്ക് ഇടതുപക്ഷ അംഗങ്ങള്‍ ആരും തന്നെ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചില്ല.തിങ്കളാഴ്ചയാണ് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ്, നടക്കുന്നത്. 7 ചൊവ്വാഴ്ച സ്ഥിരം സമിതി അധ്യക്ഷന്‍മാരുടെ തെരഞ്ഞെടുപ്പും നടക്കും.നാമ നിര്‍ദ്ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ശനിയാഴ്ച ആയിരുന്നു  ഭരണപക്ഷത്തെ എട്ട് അംഗങ്ങള്‍ വിവധ കമ്മിറ്റിയിലേക്ക് വരാധികാരി താലൂക്ക് സപ്ലൈ ഓഫീസര്‍ ടി.ജെ.ആശക്ക് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മരായി  ധാരണയായിരി്ക്കുന്നത്.ഷാജു വല്ലത്തുക്കാരന്‍ ക്ഷേമ കാര്യം, വികസന കാര്യം ഓമന […]
Read more

യുവതിയെ ആക്രമിച്ച്  കേസിൽ  നിരവധി കേസുകളിലെ പ്രതികൾ അടക്കം മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച്  കേസിൽ    കൊലപാതക കേസ് അടക്കം നിരവധി കേസുകളിലെ  പ്രതികൾ അടക്കം  മൂന്ന് പേർ പിടിയിൽ. താഴെക്കാട് കൊമ്പിടി പുല്ലൂർ വീട്ടിൽ അനിൽകുമാർ (36), താഴെക്കാട് കൊമ്പിടി പുതൂർ വീട്ടിൽ വസന്തൻ (47), പുത്തൻചിറ പടുത്തിരുത്തി വീട്ടിൽ വിമോജ് (40) എന്നിവരാണ് പിടിയിലായത്. ആളൂർ കൊറ്റനെല്ലൂർ തുമ്പൂരിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിക്കുകയും മാനഹാനി വരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് മൂന്ന് പേരെ ആളൂർ […]
Read more

എട്ട് വയസ്സുകാരി ഉൾപ്പെടെ നാല് സഹോദരങ്ങൾ ഒരുമിച്ചു ബ്ലാക്ക് ബെൽറ്റ്‌ നേടി

തൃശ്ശൂർ: ജില്ലയിലെ കടിക്കാട് പനന്തറയിൽ താമസിക്കുന്ന കൊഞ്ഞത്ത് സമീറിന്റെയും ഷെമീറയുടേയും മക്കളായ സീഷാൻ, സമീൽ, സഹ്‌റാൻ, സഫ്രീൻ എന്നിവരാണ് ചാവക്കാട് മന്ദലാംകുന്ന് ബദർ പള്ളിക്ക് സമീപമുള്ള ഡ്രാഗൺ കരാട്ടെ ക്ലബ്ബിൽ, ഷിഹാൻ സാലിഹ് സാറിന്റെ നേതൃത്വത്തിൽ പഠിച്ച്, ഊട്ടിയിൽ നടന്ന ബെൽറ്റ്‌ ടെസ്റ്റിൽ ബ്ലാക്ക് ബെൽറ്റ്‌ നേടിയത്. തൃപ്രയാർ പഴുവിലെ ഷെരീഫ് ഇബ്രാഹിം പത്തേമാരിയുടെ ഇളയ മകളുടെ മക്കളാണിവർ.
Read more

Recent News

Advertisement
WhiteswanTV Footer