Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Thrissur

പഴഞ്ഞിയിൽ പിതൃസ്മൃതി പ്രയാണം — തിരുശേഷിപ്പുകൾക്ക് സെന്റ് മേരീസ് കത്തീഡ്രലിൽ സ്വീകരണം

തൃശ്ശൂർ: പഴഞ്ഞി നവീകരിച്ച ഐന്നുർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെയും പരിശുദ്ധ പാമ്പാടി തിരുമേനിയുടെയും തിരുശേഷിപ്പുകളും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അംശവസ്ത്രവും വഹിച്ചുള്ള ഘോഷയാത്രയായ ‘പിതൃസ്മൃതി പ്രയാണം’ പഴഞ്ഞി സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽയിൽ ഭക്തിപൂർവ്വം സ്വീകരിച്ചു. മലങ്കര സഭയുടെ “ഉരുക്ക് കോട്ട” എന്നറിയപ്പെടുന്ന കത്തീഡ്രലിൽ നടന്ന സ്വീകരണ ചടങ്ങിന് ബഹു. വികാരി ഫാ. ജോൺ ഐസക്ക്, സഹവികാരി ബഹു. ഫാ. […]
Read more

തൊഴിയൂരിൽ പുതുവത്സരാഘോഷം – മെത്രാപ്പോലീത്തയുടെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ചു

തൃശ്ശൂർ: പുതുവത്സര ദിനാഘോഷങ്ങളുടെ ഭാഗമായി തൊഴിയൂർ സെന്റ് ജോർജ്ജ് ഭദ്രാസന ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത തിരുമനസ്സിന്റെ അരമനയിൽ ന്യൂ ഇയർ കേക്ക് മുറിച്ച് മധുരം പങ്കുവെച്ചു. ചടങ്ങിൽ ഫാ. ഗീവർഗീസ് ചെമ്മണ്ണൂർ, ഇടവക വികാരി ഫാ. ബെന്യാമിൻ ചിറ്റിലപ്പിള്ളി, ബഹു. ശെമ്മാശന്മാർ, സഭ അൽമായ ട്രസ്റ്റി ഗീവർ മാണി, ഇടവക സെക്രട്ടറി ജോഷി ജോസ്, ട്രഷറർ റെയ്ഫിസൺ ബാബു, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി. പുതുവത്സരം […]
Read more

ചാലക്കുടി പ്രസ് ഫോറം ജില്ലാ പത്ര-ദൃശ്യ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

തൃശൂര്‍: മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിനായി ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന പ്രണാമം 2026 പരിപാടിയുടെ ഭാഗമായി വിവിധ ജില്ലാ മാധ്യമ പുസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരവും ജില്ലയിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്താചിത്രത്തിനും ജില്ലയിലെ സ്ത്രീ-പുരുഷ വാര്‍ത്താവതാരകര്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കുമാണ് പുരസ്‌കാരം നല്‍കുക .മലയാള മനോരമ ലേഖകനും ചാലക്കുടിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി.എന്‍.കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരത്തിന് […]
Read more

പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ: പുതുവത്സരാഘോഷത്തിനിടെ ചാലക്കുടി പുഴയിൽ കാണാതായ യുവാവിൻറെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയിൽ കാടുകുറ്റി പഞ്ചായത്തിലെ കല്ലൂർ ചൂണ്ടാണിക്കടവിൽ കാണാതായ.കല്ലൂർ സ്വദേശി സതീഷ് കുമാറിൻ്റെ ( 46 വയസ്സ്)മൃതദേഹമാണ് ഫയർഫോഴ്സ് തെരച്ചിൽ നടത്തി കണ്ടെത്തിയത് ”പുഴയോരത്തെ  ന്യൂ ഇയർ ദിന ആഘോഷത്തിന് ശേഷം വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ  ഇയാളെ കാണാതാവുകയും  പുഴയിൽ ഉണ്ടാകുമെന്ന സംശയത്തിൽ പുഴയിൽ സ്കൂബ ടീം എല്ലാം തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സതീഷ് കുമാറിന്റെ മൊബൈൽ, ഷർട്ട് , മുണ്ട് എന്നിവ […]
Read more

കേച്ചേരിയിൽ 149-ാം മന്നം ജയന്തി ആചരിച്ചു

തൃശ്ശൂർ: കേച്ചേരി എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ 149-ാം മന്നം ജയന്തി ആചരിച്ചു. കരയോഗം പ്രസിഡന്റ് ശശിധരൻ കെ. പതാക ഉയർത്തിയും ദീപം തെളിയിച്ചും പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സെക്രട്ടറി പി. മണികണ്ഠൻ, ട്രഷറർ എം. പി. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു. വനിതാ സമാജം പ്രസിഡന്റ് ജയലക്ഷ്മി സി., സെക്രട്ടറി സ്മിത കെ. എന്നിവർ നേതൃത്വം നൽകി. മന്നം ജയന്തിയുടെ പ്രാധാന്യം വിശദീകരിക്കുന്ന സന്ദേശങ്ങളോടെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
Read more

ബ്ലോക്ക് പ‌ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി ലീഗ് സ്വതന്ത്രൻ

തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്തുവന്നു. 50 ലക്ഷം രൂപയോ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓഫറെന്ന് ശബ്ദരേഖയിൽ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പിന് തലേദിവസം നടത്തിയ സംഭാഷണമാണിതെന്ന് കോൺഗ്രസ് ആരോപിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഏഴു അംഗങ്ങൾ വീതം ഉണ്ടായിരുന്ന സാഹചര്യത്തിൽ, യുഡിഎഫ് പിന്തുണയോടെ വിജയിച്ച ജാഫർ കൂറുമാറി വോട്ട് ചെയ്തതോടെയാണ് വടക്കാഞ്ചേരി ബ്ലോക്ക് ഭരണം എൽഡിഎഫ് പിടിച്ചത്. […]
Read more

പോസ്റ്റോഫീസ് ധർണ്ണ നടത്തി ആർജെഡി

തൃശ്ശൂർ: നരേന്ദ്ര മോദി ഇന്ത്യയിൽ ഗാന്ധി നിന്ദ നടത്തുകയും വിദേശത്ത് എത്തിയാൽ പ്രശംസിക്കുകയും ചെയ്യുന്ന ദ്വി വ്യക്തിത്വത്തിൻ്റെ ഉടമയാണെന്ന് ആർ.ജെ.ഡി.കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യൂജിൻ മോറേലി പറഞ്ഞു.രാഷ്ട്രീയ ജനതാദൾ നി. മണ്ഡലം കമ്മിറ്റി മഹാത്മാ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിലും ഇല്ലായ്മ ചെയ്യുവാനുള്ള നീക്കത്തിനെതിരെ ചാലക്കുടി ഹെഡ്. പോസ് റ്റോവീസിൻ്റെ മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ഗാന്ധിജിയുടെ സംഭാവനയാണ്.രവീന്ദ്രനാഥ് ടാഗോറാണ് ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത്.ഇന്ത്യയുടെ ആത്മാവിനെ […]
Read more

മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് പ്രതിഷേധം

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം തോട്ടിലൊഴുക്കി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. ഇടതുപക്ഷ ഭരണത്തിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കിയായിരുന്നു തൃശൂർ മുണ്ടത്തിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. പിണറായി വിജയന്റെ കോലം ചങ്ങാടത്തിൽ കെട്ടി തോട്ടിലൊഴുക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വർഷമായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ദുർഭരണത്തിനെതിരെയാണു പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു. വിവിധ മേഖലകളിലുണ്ടായ വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയതായും സർക്കാരിനെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുമെന്നും നേതാക്കൾ പറഞ്ഞു. പ്രതിഷേധ പരിപാടി അവസാനിച്ചതിന് ശേഷം ചങ്ങാടവും […]
Read more

ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

തൃശ്ശൂർ: തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ട ജനപ്രതികൾക്ക് സ്വീകരണം നൽകി. നഗരസഭ, ചെയർ പേഴ്സൻ, അലീസ് ഷിബു, വൈസ് ചെയർമാൻ, കെ.വി. പോൾ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പല്ലിശേരി, വി.ജെ ജോജി, റെയ്സൻ ആലുക്ക, അൽഫോൻസാ ചാക്കോ എനിവർക്ക് ചാലക്കുടി മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അവാർഡ് നേടിയ ചാലക്കുടി മുൻ സബ്ബ് ഇൻസ്പെകടർ ജയേഷ് ബാലന് മുനിസിപ്പൽ ചെയർ പേഴ്സൻ ആലിസ് ഷിബു മർച്ചന്റ് അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു. […]
Read more

ചാലക്കുടിയുടെ കിഴക്കൻ മലയോര മേഖലയിൽ കാട്ടാനശല്യം രൂക്ഷം

തൃശ്ശൂർ: അതിരപ്പിളളി,കോടശേരി,പരിയാരം എന്നീ പഞ്ചായത്തുകളിലെ മലയോരമേഖലയിൽ കാട്ടാന ശല്ലൃം രൂക്ഷമായി തുടരുന്നു.ചാലക്കുടി. നിയോജകമണ്ഡലത്തിലെ മലയോരപ്രദേശങ്ങളായ മോതിരക്കണ്ണി,പീലാർമുഴി’ തുമ്പൂർമുഴി,വെട്ടിക്കുഴി,കോട്ടാമല’ പച്ചക്കാട്, വെറ്റിലപ്പാറ, മുണ്ടൻമാണി, ചിക്ലായി, ചൂളക്കടവ്, മുതലായ പ്രദേശങ്ങളിൽ കാട്ടാന വ്യാപകമായി കൃഷികൾ  നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. മുന്നാഴ്ച മുൻപ് പീലാർമുഴിയിൽ കാട്ടാന വയോധികനെ തുമ്പിക്കൈ കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷവും കാട്ടാനയുടെ ശല്ലൃം തുടന്ന് കൊണ്ടിരിക്കയാണ്. രണ്ട് ദിവസം മുൻപ് ‘ വെട്ടിക്കുഴിയിൽ പരിയാരം ആനമല കൂട്ടുകക്ഷി സംഘം സ്ഥലത്ത് കാട്ടാന കൂട്ടമായി വന്ന് വാഴ,കവുങ്ങ്, തെങ്ങ്, […]
Read more

Recent News

Advertisement
WhiteswanTV Footer