Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോസ്റ്റോഫീസ് ധർണ്ണ നടത്തി ആർജെഡി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: നരേന്ദ്ര മോദി ഇന്ത്യയിൽ ഗാന്ധി നിന്ദ നടത്തുകയും വിദേശത്ത് എത്തിയാൽ പ്രശംസിക്കുകയും ചെയ്യുന്ന ദ്വി വ്യക്തിത്വത്തിൻ്റെ ഉടമയാണെന്ന് ആർ.ജെ.ഡി.കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജനറൽ സെക്രട്ടറിയുമായ യൂജിൻ മോറേലി പറഞ്ഞു.രാഷ്ട്രീയ ജനതാദൾ നി. മണ്ഡലം കമ്മിറ്റി മഹാത്മാ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയതിലും ഇല്ലായ്മ ചെയ്യുവാനുള്ള നീക്കത്തിനെതിരെ ചാലക്കുടി ഹെഡ്. പോസ് റ്റോവീസിൻ്റെ മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിൻ്റെ സ്വാതന്ത്ര്യം ഗാന്ധിജിയുടെ സംഭാവനയാണ്.രവീന്ദ്രനാഥ് ടാഗോറാണ് ഗാന്ധിജിയെ മഹാത്മാവ് എന്ന് വിശേഷിപ്പിച്ചത്.ഇന്ത്യയുടെ ആത്മാവിനെ നശിപ്പിക്കുവാനുള്ള നീക്കത്തെ ചെറുത്ത് തോല്പ്പിക്കണമെങ്കിൽ ഭാരത ജനത ആലസ്യം വിട്ട് ഉണരണം.

തിന്മകൾ ചെയ്യുന്ന സർക്കാരിനെതിരെ പ്രക്ഷോഭങ്ങൾ ആരംഭിച്ച് ജയിലുകൾ നിറക്കുന്ന ഗാന്ധിയൻ സമര രീതികൾക്കുള്ള സമയമായി. അധികാരത്തിൻ്റെ പുറകെ പോകുന്ന രാഷ്ട്രീയ അടിമകളെ പുറത്താക്കി വിദ്യാസമ്പന്നരായ യുവാക്കൾ രാഷ്ടീയ നേതൃനിരയിൽ വരാത്തിടുത്തോളം കാലം അരാജകത്വവർഗീയ വാദികൾ കളം നിറഞ്ഞ് ആടികൊണ്ടേയിരിക്കും.

നി. മണ്ഡലം പ്രസിഡണ്ട് പോൾ പുല്ലൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജോർജ് വി.ഐനിക്കൽ, എൻ.സി. ബോബൻ, ഹസീന നിഷാബ്, ജനതാ പൗലോസ്, ടി.ഡി.സാബു, സി. എ  തോമസ്,ജോസ് പൈനാടത്ത്, എ.എൽ. കൊച്ചപ്പൻ, പി കെ കുട്ടൻ,ജോഷിമംഗലശ്ശേരി, ലില്ലി കാച്ചപ്പിള്ളി, കെ..എൽ. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

Recent News

Advertisement
WhiteswanTV Footer