Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചാലക്കുടി പ്രസ് ഫോറം ജില്ലാ പത്ര-ദൃശ്യ മാധ്യമപുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂര്‍: മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കുന്നതിനായി ചാലക്കുടി പ്രസ് ഫോറം സംഘടിപ്പിക്കുന്ന പ്രണാമം 2026 പരിപാടിയുടെ ഭാഗമായി വിവിധ ജില്ലാ മാധ്യമ പുസ്‌കാരങ്ങള്‍ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരവും ജില്ലയിലെ പ്രാദേശിക പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍ക്കും വാര്‍ത്താചിത്രത്തിനും ജില്ലയിലെ സ്ത്രീ-പുരുഷ വാര്‍ത്താവതാരകര്‍ക്കും ഓണ്‍ലൈന്‍ വാര്‍ത്തയ്ക്കുമാണ് പുരസ്‌കാരം നല്‍കുക

.മലയാള മനോരമ ലേഖകനും ചാലക്കുടിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി.എന്‍.കൃഷ്ണന്‍ നായരുടെ സ്മരണയ്ക്കായി പ്രാദേശിക മാധ്യമ പ്രവര്‍ത്തനരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജില്ലാ പുരസ്‌കാരത്തിന് ( 10000 രൂപയും ഫലകവും ) 30 വര്‍ഷത്തില്‍ കൂടുതലായി മാധ്യമ പ്രവര്‍ത്തനരംഗത്തു മികവോടെ തുടരുന്നവര്‍ക്ക് അപേക്ഷിക്കാം.

2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെ പത്രങ്ങളില്‍ തൃശൂര്‍ ജില്ലാ പരിധിയില്‍ പ്രസിദ്ധീകരിച്ച, പ്രാദേശിക പത്ര റിപ്പോര്‍ട്ടര്‍മാരുടെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് ജനയുഗം ദിനപ്പത്രം മുന്‍ ലേഖകന്‍ സി.കെ. പള്ളി സ്മാരക പുരസ്‌കാരമാണ് (5000 രൂപയും ഫലകവും) സമ്മാനിക്കുക.ജില്ലയിലെ പ്രാദേശിക ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരുടെ മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്ക് (2025 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍) പൗലോസ് താക്കോല്‍ക്കാരന്‍ സ്മാരക ദൃശ്യമാധ്യമ പുരസ്‌കാരം (5000 രൂപയും ഫലകവും) സമ്മാനിക്കും.

ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെ കാലയളവില്‍ ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച, പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ എടുത്ത മികച്ച വാര്‍ത്താ ചിത്രത്തിനു എ.പി.തോമസ് സ്മാരക ജില്ലാ പുരസ്‌കാരം (5000 രൂപയും ഫലകവും) സമ്മാനിക്കും.ജില്ലാ പരിധിയിലുള്ള പ്രാദേശിക ചാനലുകളിലെ വാര്‍ത്താ അവതാരകര്‍ക്ക് പ്രസ് ഫോറം ഏര്‍പ്പെടുത്തിയ പുരസ്‌കാരവും (5000 രൂപയും ഫലകവും വീതം) സമര്‍പ്പിക്കും.

സ്ത്രീ-പുരുഷ അവതാരകര്‍ക്ക് പ്രത്യേകം മത്സരമായിരിക്കും ഉണ്ടാവുക.കൂടാതെ ജില്ലയിലെ മികച്ച ഓണ്‍ലൈന്‍ മാധ്യമ റിപ്പോര്‍ട്ടിനും പുരസ്‌കാരം സമ്മാനിക്കും. ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് വാട്സാപ്പ് വഴി അയയ്ക്കാം.

എല്ലാ വിഭാഗത്തിലും ഒരോരുത്തര്‍ക്കും 2 എന്‍ട്രികള്‍ വീതം സമര്‍പ്പിക്കാം. പത്ര മാധ്യമ പുരസ്‌കാരത്തിനായി, പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പകര്‍പ്പുകളാണ് അയക്കേണ്ടത്. ദൃശ്യമാധ്യമ പുരസ്‌കാരത്തിനും വാര്‍ത്താവതാരക പുരസ്‌കാരത്തിനുമുള്ളവര്‍ വാര്‍ത്തകള്‍ സിഡിയിലാക്കി അയയ്ക്കണം. വാര്‍ത്താ അവതാരകര്‍ വാര്‍ത്താ ബുള്ളറ്റിന്‍ പൂര്‍ണ്ണമായാണ് അയക്കേണ്ടത്. എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും എന്‍ട്രികള്‍ 2026 ജനുവരി 8ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം.

വിലാസം: സുനില്‍ സരോവരം, സെക്രട്ടറി, ചാലക്കുടി പ്രസ് ഫോറം, രണ്ടാം നില, മുനിസിപ്പല്‍ ജൂബിലി ബില്‍ഡിങ്, ചാലക്കുടി. പിന്‍: 680307. കൂടുതല്‍ വിവരങ്ങള്‍ക്ക് 93 49 72 7000 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ചാലക്കുടി പ്രസ് ഫോറം പ്രസിഡന്റ് അഡ്വ.രമേഷ്‌കുമാര്‍ കുഴിക്കാട്ടില്‍, സെക്രട്ടറി സുനില്‍ സരോവരം, പ്രണാമം 2026 ചെയര്‍മാന്‍ സി.കെ.പോള്‍, ജനറല്‍ കണ്‍വീനര്‍ വിത്സന്‍ മേച്ചേരി, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.എ.ഫൈസല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുരസ്‌കാര സമര്‍പ്പണവും മണ്‍മറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അനുസ്മരിക്കലും ഉള്‍പെടുന്ന പ്രണാമം 2026 ജനുവരി മാസം ചാലക്കുടിയില്‍ നടത്തും. ഫോണ്‍: 9349727000.

Tags :

Recent News

Advertisement
WhiteswanTV Footer