Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Thrissur

കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം എറിഞ്ഞ് വേട്ടേക്കരൻ പാട്ട് ജനുവരി 3ന്

തൃശ്ശൂർ: ഭക്തി പാരമ്പര്യത്തിന്റെ മഹത്തായ സാക്ഷ്യമായി കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം സമർപ്പിച്ചുള്ള വേട്ടേക്കരൻ പാട്ട് ജനുവരി 3 ശനിയാഴ്ച ഭക്തിപൂർവ്വം നടത്തപ്പെടും. വേട്ടയാടിവരുന്ന ഭഗവാന്റെ ദാഹശാന്തിക്കായി നാളികേരജലം സമർപ്പിക്കുന്ന ആരാധനരീതിയാണ് ഇതെന്നു പുരാണങ്ങൾ വ്യക്തമാക്കുന്നു. ദുരിതങ്ങളും പ്രതിബന്ധങ്ങളും നീങ്ങി ഭക്തരുടെ ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും നിറയാൻ വേട്ടേക്കരൻ പാട്ട് സഹായിക്കും എന്ന് വിശ്വാസം. തുടർച്ചയായി നാളികേരം എറിഞ്ഞ് നടത്തുന്ന ഈ മഹാനുഷ്ഠാനത്തിന് ഭക്തജനങ്ങളുടെ തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു. ഭഗവാൻ […]
Read more

അടുപ്പുട്ടി പള്ളിയിൽ പുതുവർഷജാഗരണം

തൃശ്ശൂർ: പുതുവത്സരത്തിന്റെ വരവിനെ ഭക്തിസാന്ദ്രമായി വരവേറ്റു കൊണ്ട് അടുപ്പുട്ടി പള്ളിയിൽ പുതുവർഷജാഗരണം നടന്നു. 2025 ഡിസംബർ 31 ബുധനാഴ്ച സന്ധ്യാനമസ്കാരത്തെ തുടർന്ന് ആത്മീയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ജാഗരണ പ്രാർത്ഥനയിൽ വിശ്വാസികളുടെ വലിയ പങ്കാളിത്തം ഉണ്ടായി. പള്ളിശുശ്രൂഷകന്മാരുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രാർത്ഥനാ യോഗത്തിൽ പുതുവത്സരത്തിലെ അനുഗ്രഹങ്ങൾക്കായി പ്രത്യേക പ്രാർത്ഥനകൾ ഉന്നയിച്ചു. സ്തുതി ഗീതങ്ങളും ബൈബിൾ വായനകളും ആത്മീയ സന്ദേശങ്ങളും ഉൾക്കൊണ്ട പരിപാടി അർദ്ധരാത്രി വരെ നീണ്ടു. വർഷാന്ത്യത്തെ ആത്മീയ ധ്യാനത്തോടും സമാധാന പ്രാർത്ഥനയോടും കൂടി വിശ്വാസികൾ പുതുവത്സരത്തെ […]
Read more

പോസ്റ്റ് മാറ്റാതെ കാന നിർമാണം; നാട്ടുകാർ പ്രതിഷേധത്തിൽ

തൃശ്ശൂർ: പോർക്കുളം ഗ്രാമപഞ്ചായത്തിലെ അകതിയൂർ എട്ടാം വാർഡിലെ ചിൽഡ്രൻസ് നഗർ റോഡിൽ മഴക്കാലങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നിർമ്മിക്കുന്ന കാനയുടെ നിലവിലെ പ്രവൃത്തി നാട്ടുകാർക്കിടയിൽ ഗുരുതര ആശങ്ക സൃഷ്ടിക്കുന്നു. വെള്ളത്തിന്റെ സുഗമമായൊഴുക്ക് ഉറപ്പാക്കുക എന്നതാണ് കാന നിർമാണത്തിന്റെ അടിസ്ഥാന ലക്ഷ്യം. എന്നാൽ, റോഡിൽ നിലനിൽക്കുന്ന പോസ്റ്റ് മാറ്റിക്കഴിയാതെ തന്നെയാണ് കോൺക്രീറ്റ് നിർമാണം പുരോഗമിക്കുന്നത്. ഇതോടെ മഴക്കാലത്ത് വെള്ളം തടഞ്ഞുനിൽക്കുന്ന പ്രശ്നം തുടരുകയും, നിർമാണത്തിന്റെ യഥാർത്ഥ ലക്ഷ്യം തന്നെ പരാജയപ്പെടുകയും ചെയ്യുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
Read more

കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങുമായി കടന്ന യുവാവ് പിടിയിൽ

തൃശൂർ: കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങോടെ പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട കൊലപാതകശ്രമ കേസിലെ പ്രതിയെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി. നിരവധി കേസുകളിലെ പ്രതി മഞ്ഞപ്ര വടക്കേതിൽ രാഹുലാണ് (അപ്പു 28) പിടിയിലായത്. വടക്കഞ്ചേരി പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ വടക്കഞ്ചേരി പൊലീസ് കണ്ടെത്തി. തുടർന്ന് അതിവേഗം രാഹുലിനെ പിടികൂടുകയായിരുന്നു. രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കഞ്ചേരി സ്വദേശികളായ സഫർ (36), അനസ് (26), ഇരട്ടക്കുളം സ്വദേശി ജിബിൻ (25), കണ്ണന്നൂർ […]
Read more

ചാലക്കുടി കോട്ടാറ്റില്‍  സ്വാകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ വൃദ്ധന്‍ മരണപ്പെട്ടു

തൃശ്ശൂർ: കോട്ടാറ്റില്‍ വെച്ച് സ്വാകാര്യ ബസ് സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍  യാത്രക്കാരനായ വൃദ്ധന്‍ മരണപ്പെട്ടു..അണ്ണല്ലൂര്‍ തോട്ടത്തില്‍ ദേവസിക്കുട്ടി മകന്‍ ജോണ്‍സണിനാണ് (70)ദാരുണാന്ത്യം സംഭവിച്ചത്. ബൂധനാഴ്ച വൈകിട്ട് നാല് മണിയോടെ ചാലക്കുടിയില്‍ നിന്ന് സ്‌കൂട്ടറി്ല്‍ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു അപകടം. അഷ്ടമിച്ചിറ ഭാഗത്ത് നിന്ന് ചാലക്കുടിയിലേക്ക് വരുകയായിരുന്ന പടമാടന്‍ ബസ് ജോണ്‍സന്റെ തലയിലൂടെ കയറിയിറങ്ങി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു.ഹെല്‍മെറ്റ് എല്ലാം തകര്‍ന്ന് പോവുകയായിരുന്നു. ചാലക്കുടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ചാലക്കുടി […]
Read more

മാളയിലെ ഫാമിൽ ഒറീസ സ്വദേശി മരണപ്പെട്ട സംഭവം; കൂടെ താമസിച്ച 2 ഒറീസ സ്വദേശികൾ പിടിയിൽ

തൃശ്ശൂർ: മാള  എരവത്തൂരിലെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡീഷ സ്വദേശിയുടെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന രണ്ട് ഒഡീഷ സ്വദേശികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സുന്ദർഗഡ് സ്വദേശികളായ അമിത് ബത്‌ല (32), ടെലിസ്ഫർ കുല്ലു (27) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. എരവത്തൂരിലെ ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിംഗ് എന്ന പശു വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളിയായ അജിത്ത് പന്ന (30) ആണ് മരണപ്പെട്ടത്. എരവത്തൂരുള്ള ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിങ് […]
Read more

കുന്നംകുളം ചേംബർ ഓഫ് കോമേഴ്സിൽ നിന്ന് ഹീമോഫീലിയ രോഗികൾക്ക് ധനസഹായം

തൃശ്ശൂർ: ഹീമോഫീലിയ ബാധിതർക്കായി കുന്നംകുളം ചേംബർ ഓഫ് കോമേഴ്സ് ധനസഹായം വിതരണം ചെയ്തു. ചേംബർ പ്രതിനിധികളുടെ സാന്നിധ്യത്തിൽ രോഗികൾ സഹായം ഏറ്റുവാങ്ങി. നഗരസഭയിലെ മുഴുവൻ കൗൺസിലർമാരും ചടങ്ങിൽ പങ്കെടുത്തു. സമൂഹത്തിന്റെ ആവശ്യമുറ്റുന്ന മേഖലകളിൽ സഹായഹസ്തം നീളുന്ന ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾ രോഗികൾക്കും കുടുംബങ്ങൾക്കും ആശ്വാസമാകുന്നുവെന്നു ചടങ്ങിൽ പ്രസംഗിച്ചവർ അഭിപ്രായപ്പെട്ടു. സഹായ പ്രവർത്തനങ്ങൾക്ക് തുടർച്ചയായ പിന്തുണ നൽകുമെന്നും ഉറപ്പു നൽകി.
Read more

57-ാമത് കാലിക്കറ്റ് സർവകലാശാല ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കുന്നംകുളത്തിൽ

തൃശ്ശൂർ: കാലിക്കറ്റ് സർവകലാശാലയുടെ 57-ാമത് ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കും സ്റ്റേഡിയവും വേദിയായി ആരംഭിക്കും. കുന്നംകുളം ബഥാനിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ആണ് മീറ്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. 2025 ഡിസംബർ 31 മുതല്‍ 2026 ജനുവരി 2 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പ് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാനും കുന്നംകുളം നിയോജകമണ്ഡല […]
Read more

കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും ജനുവരി ഒന്നിന്

തൃശ്ശൂർ: കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ വാര്‍ഷികവും പുരസ്‌ക്കാര വിതരണവും ജനുവരി ഒന്നിന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പൊതു സമ്മേളനം ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നതാണ്. ചെയര്‍മാന്‍ ബെനഡിക്ട് സിമേതി അധ്യക്ഷത വഹിക്കും. സമുദായത്തിലെ നിര്‍ദ്ധനരായ രോഗികള്‍ക്കായുള്ള ഷെയര്‍ ആന്റ് കെയര് പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് നിര്‍വ്വഹിക്കും. സാമ്പാളൂര്‍ ഫ്രാന്‍സീസ് സേവ്യാര്‍ തീര്‍ത്ഥാടന കേന്ദ്രം വികാരി ഫാദര്‍ ജോണ്‍സണ്‍ പങ്കേത്ത് അനുഗ്രഹ പ്രഭാഷണം […]
Read more

മദർ തെരേസ ജന്മശതാബദി സ്മരണിക പ്രകാശനം ചെയ്തു

തൃശ്ശൂർ: കാടുകുറ്റി മദർ തെരേസ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കാടുകുറ്റി സർവീസ് സഹകരണ ഹാളിൽ നടന്ന ചടങ്ങിൽ വെച്ച് മദർ തെരേസ ജന്മശതാബ്ദി സ്മരണിക പ്രകാശനം നടത്തി. സ്മരണികയുടെ പ്രകാശനം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എ. പി. ജോസ്മാസ്റ്റർ നിർവഹിച്ചു. യോഗത്തിൽ സംഘടന പ്രസിഡന്റ്‌ പി. എൽ. ജോസ് ആദ്യക്ഷത വഹിച്ചു. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ. സി. മനോജ്‌ വിശിഷ്ടാഥിതിയായി പങ്കെടുത്തു. പൗരോഹിത്യസുവർണ ജൂബിലേറിയനായ ഫാദർ. മാത്യു ഇടശ്ശേരി മുഖ്യസന്ദേശം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix