തൃശ്ശൂർ: ഭക്തി പാരമ്പര്യത്തിന്റെ മഹത്തായ സാക്ഷ്യമായി കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ 12008 നാളികേരം സമർപ്പിച്ചുള്ള വേട്ടേക്കരൻ പാട്ട് ജനുവരി 3 ശനിയാഴ്ച ഭക്തിപൂർവ്വം നടത്തപ്പെടും. വേട്ടയാടിവരുന്ന ഭഗവാന്റെ ദാഹശാന്തിക്കായി നാളികേരജലം സമർപ്പിക്കുന്ന ആരാധനരീതിയാണ് ഇതെന്നു പുരാണങ്ങൾ വ്യക്തമാക്കുന്നു. ദുരിതങ്ങളും പ്രതിബന്ധങ്ങളും നീങ്ങി ഭക്തരുടെ ജീവിതത്തിൽ ഐശ്വര്യവും ആരോഗ്യവും നിറയാൻ വേട്ടേക്കരൻ പാട്ട് സഹായിക്കും എന്ന് വിശ്വാസം.
തുടർച്ചയായി നാളികേരം എറിഞ്ഞ് നടത്തുന്ന ഈ മഹാനുഷ്ഠാനത്തിന് ഭക്തജനങ്ങളുടെ തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര സംരക്ഷണ സമിതി അറിയിച്ചു. ഭഗവാൻ മഹാഗണപതിയുടെ അനുഗ്രഹം തേടിയുള്ള ചടങ്ങിന്റെ ഒരുക്കങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.




