Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആവേശം വാനോളം ഉയർത്തി പുതുവത്സരം ആഘോഷിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: ആവേശം വാനോളം ഉയർത്തി പുതുവത്സരാഘോഷിച്ചു. ജെസിഐ ചാലക്കുടി സംഘടിപ്പിച്ച ‘ചാലക്കുടി കാർണിവൽ’ എന്ന പുതുവത്സരാഘോഷമാണ് ആയിരങ്ങൾക്ക് ആവേശമായ യി മാറിയത്. ചാലക്കുടിയിൽ ആദ്യമായിട്ടാണ് ഇത്ര അധികം ജനങ്ങൾ പങ്കെടുത്ത പുതുവത്സരാഘോഷം നടക്കുന്നത്. ‘ചാലക്കുടി ട്രാംവേ ലൈനിൽ ജെസിഐയുടെ ഏകദേശം മൂന്ന് ഏക്കർ  വരുന്ന സ്ഥലത്താണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സന്ധ്യ മുതൽ പാതിരാത്രി വരെ നീണ്ട സംഗീത വിരുന്ന് ദൃശ്യവിസ്മയം ആയിരുന്നു    

ഡിജെ , ഡ്രംസ്, ഫ്യൂഷൻ ഗാനമേള എന്നിവ അടങ്ങിയ സംഗീത വിരുന്ന് കാണികൾക്ക് ആവേശമായി. ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം എംഎൽഎ സനീഷ് കുമാർ ജോസഫ് നിർവ്വഹിച്ചു.  

നഗരസഭാ ചെയർപേഴ്സൺ ആലിസ് ഷിബു അധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻകെ വി പോൾ സിപിഎം ഏരിയ കമ്മിറ്റി അംഗം ജിൽ  ആന്റണി, കൗൺസിലർമാരായ അഡ്വക്കേറ്റ് ബിജു എസ് ചെറിയത് ഷിബുവാലപ്പൻ തുടങ്ങിയവരും പങ്കെടുത്തു ചടങ്ങിൽ പങ്കെടുത്തവരിൽ നിന്നും നറുക്കെടുത്ത സമ്മാനകൂപ്പൺ വിതരണവും ഉണ്ടായിരുന്നു.

 ആഘോഷ പരിപാടിയുടെ  സമാപനം കുറിച്ചുകൊണ്ട് ഏകദേശം 50 അടി  ഉയരത്തിലുള്ള പപ്പാനിയെ കത്തിച്ചു കൊണ്ട്  ആയിരങ്ങൾ  പുതുവത്സരത്തെ വരവേറ്റു. ചാലക്കുടി എസ് എച്ച് ഓ എം കെ സജീവിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം ശക്തമായ പോലീസ് സുരക്ഷ ഒരുക്കിയിരുന്നു.

പുതുവത്സര ആഘോഷ പരിപാടികൾക്ക് പ്രസിഡൻറ്ആന്റണി ഷാജു പാതാടൻ പ്രോഗ്രാം ഡയറക്ടർമാരായ വർഗീസ് ഊക്കൻ പി. ജിജോ തുടങ്ങിയവർക്ക് പുറമെ  മുൻ ജെസിഐ  ഭാരവാഹികളും ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.  

Recent News

Advertisement
WhiteswanTV Footer